കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ബിജെഡി, ബിജെപിക്ക് പ്രതീക്ഷ

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷ ബിജെപി ലക്ഷ്യമിടുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നാണ്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായിക്കൊണ്ടിരിക്കുന്ന സംസ്ഥാനം. നേരത്തെ എന്‍ഡിഎ സഖ്യത്തിലുണ്ടായിരുന്നു ഒഡീഷ ഭരിക്കുന്ന ബിജെഡി. എന്നാല്‍ ഇവര്‍ സഖ്യം വിടുകയും തനിച്ച് മല്‍സരിച്ച് ശക്തി തെളിയിക്കുകയും ചെയ്തു. ബിജെപിയുടെ വരവില്‍ ബിജെഡിക്ക് ആശങ്കയുണ്ട്.

ഈ സാഹചര്യത്തില്‍ ബിജെഡി കോണ്‍ഗ്രസ് സഖ്യത്തിലോ മൂന്നാം മുന്നണിക്കൊപ്പമോ നില്‍ക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെഡി നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നു. അവര്‍ തനിച്ച് മല്‍സരിക്കും. എന്‍ഡിഎ, യുപിഎ, മൂന്നാം മുന്നണി എന്നിവര്‍ക്കൊപ്പം നില്‍ക്കില്ല. ബിജെപിക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഒഡീഷയില്‍ നിന്ന് വന്നിരിക്കുന്നത്....

വിശാല സഖ്യത്തില്‍ ചേരില്ല

വിശാല സഖ്യത്തില്‍ ചേരില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഒഡീഷ ഭരണകക്ഷി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിശാല സഖ്യത്തില്‍ ചേരില്ലെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നവീന്‍ പട്‌നായിക് പറഞ്ഞു. ബിജെപിയുമായും കോണ്‍ഗ്രസുമായും തുല്യ അകലം പാലിക്കുമെന്ന് പട്‌നായിക് വിശദീകരിച്ചു.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

സഖ്യം ചേരുന്ന കാര്യത്തില്‍ നിലപാടെടുക്കാന്‍ അല്‍പ്പം സമയം വേണമെന്ന് ചൊവ്വാഴ്ച പട്‌നായിക് പറഞ്ഞിരുന്നു. ഒഡീഷ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനമാണ്. 21 ലോക്‌സഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബാക്കി 20 സീറ്റുകളും ബിജെഡി സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നുമില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

2017ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മല്‍സരിച്ച പകുതിയിലധികം സീറ്റുകളിലും ബിജെപി ജയിച്ചു. ബിജെഡിക്ക് ഒട്ടേറെ സീറ്റ് നഷ്ടമായി. എല്ലാം ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ബിജെപിയുടെ വോട്ടിങ് ശതമാനം കുത്തനെ വര്‍ധിക്കുകയും ചെയ്തു.

 ബിജെപിയെ പിന്തുണച്ച ബിജെഡി

ബിജെപിയെ പിന്തുണച്ച ബിജെഡി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ഒഡീഷയില്‍ നിന്ന് നേടാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഓഗസ്റ്റില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെഡിയുടെ ഒമ്പത് അംഗങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ അനുകൂലിച്ച് വോട്ട് ചെയ്തത് വാര്‍ത്തയായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിങ് ആണ് വോട്ടെടുപ്പില്‍ ജയിച്ചത്.

 ഒഡീഷ ലക്ഷ്യമിടാന്‍ കാരണം

ഒഡീഷ ലക്ഷ്യമിടാന്‍ കാരണം

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന പല സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് തിരിച്ചടി ലഭിക്കുന്നു എന്ന വാര്‍ത്തയാണ് വരുന്നത്. ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടണമെന്നാണ് അമിത് ഷാ-മോദി സഖ്യം തീരുമാനിച്ചിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഒഡീഷയും കേരളവുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് നേരത്തെ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

 ബിജെപിക്ക് ആശ്വാസം

ബിജെപിക്ക് ആശ്വാസം

ബിജെഡിയുടെ പുതിയ തീരുമാനം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ബിജെപിയും ബിജെഡിയും കോണ്‍ഗ്രസും മല്‍സരിച്ചാല്‍ ബിജെപിക്ക് നേട്ടമാകും. ബിജെപി വോട്ടുകള്‍ ഒരുപെട്ടിയില്‍ തന്നെ വീഴ്ത്തുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ബിജെഡിക്ക് കിട്ടേണ്ട മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും ചെയ്യും.

ഖത്തര്‍ ഉപരോധം; അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു, ഗള്‍ഫ് പ്രതിസന്ധി തീരില്ലെന്ന് സൂചനഖത്തര്‍ ഉപരോധം; അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു, ഗള്‍ഫ് പ്രതിസന്ധി തീരില്ലെന്ന് സൂചന

English summary
2019 Elections: Naveen Patnaik Says BJD Won’t Join Mahagathbandhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X