കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വര്‍ഗീയ പാര്‍ട്ടി.... കോണ്‍ഗ്രസിനേക്കാള്‍ വലിയ ഭീഷണിയെന്ന് നവീന്‍ പട്‌നായിക്!!

Google Oneindia Malayalam News

ദില്ലി: ബിജെപിയെ ആദ്യമായി വര്‍ഗീയ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ച് ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്ക്. ബിജെപിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി ഇതുവരെ വിമര്‍ശിക്കാതിരുന്ന നവീന്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. താന്‍ ബിജെപിയെ എല്ലായ്‌പ്പോഴും വര്‍ഗീയ പാര്‍ട്ടിയായിട്ടാണ് കാണുന്നതെന്ന് നവീന്‍ പറഞ്ഞു. ബിജു ജനതാദളുമായി മുമ്പ് സഖ്യമുണ്ടായിരുന്നപ്പോള്‍ ബിജെപി ഇത്രത്തോളം വര്‍ഗീയ പാര്‍ട്ടിയായിരുന്നില്ലെന്നും ഒഡീഷ മുഖ്യമന്ത്രി പറഞ്ഞു.

1

2009ല്‍ കന്ധമാലിലെ വര്‍ഗീയ കലാപത്തിന് ശേഷമാണ് തനിക്ക് ബിജെപിയുടെ തനിനിറം മനസ്സിലായതെന്ന് നവീന്‍ പറഞ്ഞു. ഇതോടെയാണ് ബിജെപിയുമായുള്ള സഖ്യം ഒഴിവാക്കിയത്. വിഎച്ച്പി നേതാവിനെ കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കന്ധമാലില്‍ വര്‍ഗീയ കലാപം ഉണ്ടായത്. നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത കുറച്ച് കാലങ്ങളായി ബിജെപിയുമായി നല്ല ബന്ധത്തിലായിരുന്നു നവീന്‍.

മോദിയെ കടന്നാക്രമിക്കാനുള്ള ശ്രമങ്ങളൊന്നും അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെഡി എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ടായിരുന്നു. ബിജെപിയുടെ വര്‍ഗീയ സ്വഭാവം മാറ്റിയാല്‍ മാത്രമേ അവരെ പിന്തുണയ്ക്കൂ എന്നും നവീന്‍ പട്‌നായിക് വ്യക്തമാക്കി. ഇത്തവണ സംസ്ഥാനത്ത് ബിജെപി ശക്തമായ വെല്ലുവിളി ബിജു ജനതാദളിന് ഉയര്‍ത്തുന്നുണ്ട്.

ഒഡീഷയില്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ ഭീഷണിയാണ് ബിജെപിയെന്ന് നവീന്‍ പട്‌നായിക് പറഞ്ഞു. പക്ഷേ കോണ്‍ഗ്രസിനെയോ ബിജെപിയെയോ താന്‍ ശത്രുക്കളായി കാണുന്നില്ല. പക്ഷേ അവരെ സുഹൃത്തുക്കളായും കാണുന്നില്ല. പക്ഷേ ഈ അവസരത്തില്‍ താന്‍ വെല്ലുവിളി നേരിടുന്നത് എന്‍ഡിഎയില്‍ നിന്നാണ്. അതേസമയം കോണ്‍ഗ്രസ് സഖ്യത്തിലോ ബിജെപി സഖ്യത്തിലോ ബിജു ജനതാദള്‍ ചേരാനുള്ള സാധ്യത കുറവാണെന്നും നവീന്‍ പട്‌നായിക് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!

English summary
bjp a communal party bigger threat than congress says naveen patnaik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X