കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ കുരുക്കില്‍, വോട്ടര്‍മാര്‍ക്ക് പണം നല്‍കി, തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി!!

ക്ഷേത്രത്തില്‍ പൂജ നടത്തിയ പൂജാരിക്ക് സിദ്ധരാമയ്യ രണ്ടായിരം രൂപ വേറെയും നല്‍കിയിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നുണ്ട്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുരുക്കില്‍. പരസ്യമായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സിദ്ധരാമയ്യയെ കുടുക്കാന്‍ അവസരം നോക്കിയിരുന്ന ബിജെപി ഇത് ശരിക്കും മുതലെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി രവി കുമാറാണ് പരാതി നല്‍കിയത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പ്രചാരണത്തിനിടെ സിദ്ധരാമയ്യയെ സ്വീകരിക്കാന്‍ വന്ന രണ്ട് സ്ത്രീകള്‍ക്ക് 2000 രൂപ വീതം നല്‍കിയെന്നാണ് ബിജെപി ആരോപിക്കുന്നത്. മാര്‍ച്ച് 29നാണ് ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പ്രചാരണം നടത്തിയത്.

' ബിജെപി വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നു; അമിത് ഷായെ കർണാടകയിൽ കാലുകുത്താൻ അനുവദിക്കില്ല'' ബിജെപി വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നു; അമിത് ഷായെ കർണാടകയിൽ കാലുകുത്താൻ അനുവദിക്കില്ല'

1

ഇത് വോട്ട് പണം കൊടുത്ത് വാങ്ങുന്നതിന് തുല്യമാണെന്ന് ബിജെപി ആരോപിക്കുന്നു. കൈക്കൂലിയുടെ ഗണത്തില്‍പ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ബിജെപി പറയുന്നു. അതേസമയം ഈ സംഭവത്തിന്റെ പേരില്‍ സിദ്ധരാമയ്യക്കെതിരെ സംസ്ഥാനത്ത് ഒന്നടങ്കം പ്രചാരണം നടത്താനൊരുങ്ങുകയാണ് ബിജെപി. സിദ്ധരാമയ്യ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് യെദ്യൂരപ്പ തന്റെ പ്രചാരണങ്ങളില്‍ ഉയര്‍ത്തും. ഇതിന് പുറമേ ക്ഷേത്രത്തില്‍ പൂജ നടത്തിയ പൂജാരിക്ക് സിദ്ധരാമയ്യ രണ്ടായിരം രൂപ വേറെയും നല്‍കിയിട്ടുണ്ട്. ഇതും ചാമുണ്ഡേശ്വരിയില്‍ വച്ചാണ് നടന്നത്. ഇതും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന് തുല്യമാണെന്ന് ബിജെപി ആരോപിക്കുന്നു.

2

ഇത്രയും ഗൗരവമായ ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമേ കേസെടുത്തില്ലെന്ന് ബിജെപി ചോദിക്കുന്നു. ആരും പരാതിയുമായി വരാതിരുന്നത് അദ്ഭുതപ്പെടുത്തിയെന്നും അതുകൊണ്ടാണ് പരാതിയുമായി എത്തിയതെന്നും രവി കുമാര്‍ പറയുന്നു. എന്നാല്‍ ബിജെപിയുടെ പരാതി അത്ര ഗൗരവപ്പെട്ടതല്ലെന്ന് എതിരാളികള്‍ പറയുന്നു. സിദ്ധരാമയ്യ പണം നല്‍കിയത് വോട്ടര്‍മാരെ സ്വാധീനിക്കാനല്ലെന്ന് തെളിയിക്കാനും കോണ്‍ഗ്രസിന് സാധിക്കും. തന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിയ എല്ലാവര്‍ക്കും അദ്ദേഹം പണം നല്‍കിയിട്ടില്ലെന്നും രണ്ടു പേര്‍ക്ക് മാത്രം നല്‍കിയത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പരിധിയില്‍ വരില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

കര്‍ണാടകത്തില്‍ മുഖ്യന്‍റേയും മുന്‍ മുഖ്യന്‍റേയും മക്കള്‍ ഒരേ മണ്ഡലത്തില്‍ ഏറ്റുമുട്ടും കര്‍ണാടകത്തില്‍ മുഖ്യന്‍റേയും മുന്‍ മുഖ്യന്‍റേയും മക്കള്‍ ഒരേ മണ്ഡലത്തില്‍ ഏറ്റുമുട്ടും

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന്, കണക്ക് പരീക്ഷ നടത്തും!!ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന്, കണക്ക് പരീക്ഷ നടത്തും!!

English summary
BJP accuses CM Siddaramaiah of violating code of conduct by bribing openly lodges complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X