കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്കെതിരെ പ്രതികരിച്ചാല്‍ തീവ്രവാദികളെ ഏല്‍പ്പിക്കുമെന്ന് എംഎല്‍എ

  • By Sruthi K M
Google Oneindia Malayalam News

ശ്രീനഗര്‍: തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തി കാശ്മീര്‍ സ്വതന്ത്ര എംഎല്‍എ പുതിയ വിവാദത്തിന് തിരി കൊളുത്തി. തനിക്കെതിരെ ആരെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവരെ പിടിച്ച് തീവ്രവാദികളെ ഏല്‍പ്പിക്കുമെന്നാണ് എംഎല്‍എ റാഷിദ് പറഞ്ഞിരിക്കുന്നത്.

റാഷിദിനെതിരെ പ്രതികരിച്ച ബിജെപി പ്രവര്‍ത്തകനോടുള്ള മറുപടിയുമായാണ് ഇത്തരത്തിലുള്ള ഭീഷണി എത്തിയത്. ഭീഷണിപ്പെടുത്തുന്ന റാഷിദിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ ശബ്ദിക്കുന്നവരെ പിടിച്ച് ലഷ്‌കര്‍ ഇ തൊയ്ബയെ ഏല്‍പ്പിക്കുമെന്നാണ് എംഎല്‍എ പറഞ്ഞിരിക്കുന്നത്.

web

എംഎല്‍എയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്കെതിരെ കഴിഞ്ഞ ദിവസം റാഷിദ് സമരം നടത്തിയിരുന്നു. പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു റാഷിദിന്റെ സമരം.

ഇതിനിടെ ഒരു ബിജെപി പ്രവര്‍ത്തകന്‍ റാഷിദിനെ തീവ്രവാദിയെന്ന് വിളിക്കുകയായിരുന്നു. തന്നെ തീവ്രവാദികള്‍ക്ക് പിടിച്ച് നല്‍കുമെന്നും താന്‍ കരുതിയിരുന്നോളൂവെന്നും റാഷിദ് ഭീഷണിപ്പെടുത്തുകയുണ്ടായി. റാഷിദിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

English summary
bjp activist, Lashkar-e-Toiba, was allegedly beaten up by the supporters of Awami Itijad Party president Sheikh Abdul Rashid during a protest in south Kashmir’s Pulwama district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X