കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരാവണ്ണം റോഡിലിറങ്ങി നടക്കുമെന്ന് കരുതേണ്ട; ബിജെപിക്കാര്‍ക്ക് മുന്നറിയിപ്പുമായി സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് കടക്കാനിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും തകര്‍ത്തതില്‍ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബി ജെ പി പ്രവര്‍ത്തകര്‍ നശിപ്പിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുണ്ടലുപേട്ടില്‍ സ്ഥാപിച്ച പോസ്റ്ററുകളായിരുന്നു ബി ജെ പി നശിപ്പിച്ചത്. എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ കീറിയത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ ബി ജെ പിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

1

ഇനിയും ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കില്‍ ബി ജെ പിക്ക് തക്ക മറുപടി നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. തങ്ങള്‍ സ്ഥാപിച്ച പോസ്റ്ററുകളും ഫ്ളെക്സുകളും ബി ജെ പിക്കാര്‍ നശിപ്പിക്കുകയാണ് എന്നും ഇത് തുടരാനാണ് തീരുമാനമെങ്കില്‍ സ്വതന്ത്രമായി ഇതിലൂടെ നടക്കാം എന്ന് ബി ജെ പിക്കാര്‍ കരുതേണ്ട എന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?

2

അതിനുള്ള ശക്തിയൊക്കെ സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ട് എന്നും സിദ്ധരാമയ്യ പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മാറും എന്നും പൊലീസുകാരോടും ഇത് തന്നെയാണ് പുറയാനുള്ളത് എന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

3

ഇന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെത്തിയത്. സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്ഥാന അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് കര്‍ണാടകയിലെ യാത്രയ്ക്ക് ഉള്ളത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര തുടക്കം കുറിച്ചത്.

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡ

4

രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ 100 സ്ഥിരാംഗങ്ങള്‍ ഉണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളായി 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റര്‍ ആണ് രാഹുല്‍ ഗാന്ധിയും കൂട്ടരും പദയാത്രയിലൂടെ പിന്നിടുന്നത്.

English summary
bjp activists vandalised banners of Bharat Jodo Yatra, here is Siddaramaiah's warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X