Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാസത്തിനിടെ ബിജെപിയില്‍ ചേര്‍ന്നത് നാല് കോടി അംഗങ്ങള്‍: ബംഗാളില്‍ നിന്നുള്ള 140% വ‍ര്‍ധനവ്!

ദില്ലി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗസംഖ്യ 50 ശതമാനമായി വര്‍ധിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച അവസാനിച്ച ഏറ്റവും പുതിയ അംഗത്വ ക്യാമ്പെയിനില്‍ ദേശീയതലത്തില്‍ നാല് കോടി അംഗങ്ങളെയാണ് പാര്‍ട്ടിയില്‍ ചേര്‍ത്തിട്ടുള്ളത്. പുതിയ ആളുകള്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ 15 കോടി അംഗങ്ങളാണ് നിലവിലുള്ളത്. നേരത്തെ ഇത് 11 കോടി ആയിരുന്നു. വാരാണസിയിലെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജൂലൈ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അംഗത്വ ക്യാമ്പെയിന്‍ ആരംഭിച്ചത്.

പശ്ചിമ ബംഗാളില്‍ നിന്നാണ് പാര്‍ട്ടിയിലേക്ക് വലിയ കുത്തൊഴുക്കുണ്ടായിട്ടുള്ളത്. 140 ശതമാനം വര്‍ധനവാണ് ബംഗാളിള്‍ നിന്ന് മാത്രം രേഖപ്പെടുത്തിയത്. 35 ലക്ഷം പേര്‍ സംസ്ഥാനത്ത് പുതുതായി അംഗമാകുകയും ചെയ്തുു. നേരത്തെ സംസ്ഥാനത്ത് 25 ലക്ഷം അംഗങ്ങളുണ്ടായിരുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഇത് ഇപ്പോള്‍ 60 ലക്ഷം അംഗങ്ങളായി ഉയര്‍ന്നു. നിലവിലെ 90 ലക്ഷം അംഗങ്ങള്‍ക്ക് പുറമേ 60 ലക്ഷം പുതിയ അംഗങ്ങള്‍ കൂടി പാര്‍ട്ടിയില്‍ പ്രവേശിച്ചതോടെ ഉത്തര്‍പ്രദേശ് പട്ടികയില്‍ ഒന്നാമതെത്തിയതായി സംസ്ഥാന യൂണിറ്റ് പ്രവര്‍ത്തകന്‍ പറഞ്ഞു.

 അ‍ഞ്ച് കോടി കടക്കുമെന്ന് ഉറപ്പ്!!

അ‍ഞ്ച് കോടി കടക്കുമെന്ന് ഉറപ്പ്!!

ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ നിന്നുമുള്ള കണക്കുകളിലെ വര്‍ധന മാത്രം കണക്കിലെടുത്താല്‍ പാര്‍ട്ടിക്ക് ആഹ്ലാദിക്കാന്‍ കൂടുതല്‍ കാരണങ്ങളുണ്ടെന്ന് ബിജെപി മുതിര്‍ന്ന നേതാവ് പറഞ്ഞു. ''ഞങ്ങള്‍ നേരത്തെ 2 കോടി അംഗങ്ങളെ ലക്ഷ്യം വച്ചിരുന്നു, പിന്നീട് അത് 5 കോടിയായി പരിഷ്‌കരിച്ചു, ഞങ്ങള്‍ ഇതിനകം 4 കടന്നിരിക്കുന്നു,' ''ഇതുവരെ ഓണ്‍ലൈന്‍ കണക്കുകള്‍ മാത്രമാണ് പരിശോധിച്ചിട്ടുള്ളതെങ്കിലും പലരും നേരിട്ടും പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ഈ കണക്കുകളും സമാഹരിക്കപ്പെടുകയും തിട്ടപ്പെടുത്തുകയും ചെയ്യും. ബിജെപിയുടെ അംഗസംഖ്യ 5 കോടി കടക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പശ്ചിമ ബംഗാളില്‍ നിന്നും മികച്ച പ്രതികരണം

പശ്ചിമ ബംഗാളില്‍ നിന്നും മികച്ച പ്രതികരണം

ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ബിജെപിയുടെ മറ്റൊരു നീക്കമാണ് അംഗത്വ ക്യാമ്പെയിന്‍. പാര്‍ട്ടി ഇപ്പോള്‍ സംസ്ഥാനത്തെ മുനിസിപ്പല്‍, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി ബൂത്ത് തലം വരെ അതിന്റെ അടിത്തറ വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആഴ്ച അവസാനം പുറത്തിറങ്ങാനിരിക്കുന്ന ഓഫ് ലൈന്‍ കണക്കുകള്‍ പാര്‍ട്ടിക്ക് വ്യക്തമായ ചിത്രം നല്‍കുമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകന്‍ പറയുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൈകാര്യം ചെയ്യുന്നതിനായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ അടുത്തിടെ നിയമിച്ചിരുന്നു. ഈ നീക്കത്തെ ബിജെപി ഭീഷണിയായി കാണുന്നുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദില്ലിയില്‍ 14 ലക്ഷം പുതിയ അംഗങ്ങളെ പാര്‍ട്ടി ചേര്‍ത്തിട്ടുണ്ടെന്നും ജമ്മു കശ്മീരില്‍ ഇതുവരെ 10 ലക്ഷത്തിലധികം അംഗങ്ങളെ ചേര്‍ക്കാനായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 മോദിയുടെ ജനപ്രീതിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയും

മോദിയുടെ ജനപ്രീതിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയും

മോദിയുടെ ജനപ്രീതിയും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനവുമാണ് അംഗത്വത്തില്‍ ഇത്തരത്തിലൊരു കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയതെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. എംപിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവര് വീടുകള്, ക്യാമ്പുകള്‍, മാര്‍ക്കറ്റ് ഏരിയകള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണം കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

 മിസ്ഡ് കോള്‍ അംഗത്വം

മിസ്ഡ് കോള്‍ അംഗത്വം

മിസ്ഡ് കോളുകളിലൂടെ പാര്‍ട്ടി നേരത്തെ അംഗത്വ ക്യാമ്പെയിന്‍ നടത്തിയിരുന്നുവെങ്കിലും ഇത്തവണ ബൂത്ത് ലെവല്‍ അംഗങ്ങളെ സന്ദര്‍ശിച്ച് അവയുടെ ആധികാരികത പരിശോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 20 ന് ശേഷം, സജീവ അംഗങ്ങളെ (പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍) സൃഷ്ടിക്കുന്നതിനായി പാര്‍ട്ടി ഒരു കാമ്പെയ്ന്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+