കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ നുണയന്‍മാരാണ്, അവരെ സൂക്ഷിക്കണം... ബിജെപിക്കെതിരെ അഖിലേഷ്!!

Google Oneindia Malayalam News

ലഖ്‌നൗ: സമാദ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അഖിലേഷ് യാദവ്. ബിജെപി വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് എല്ലായിടത്തും ഉപയോഗിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു. മുമ്പ് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന തന്ത്രമാണ്. ഇപ്പോള്‍ രാഷ്ട്രീയ നേട്ടത്തിനായി എന്തും ചെയ്യുന്നവരാണ് ബിജെപി. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ജനതയ്‌ക്കെതിരെ ഉപയോഗിച്ച അതേ രീതി ഇപ്പോള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.

1

അതേസമയം സമാജ് വാദി പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം. ഒരിക്കലും ബിജെപിയുടെ കെണിയില്‍ വീഴരുത്. അവര്‍ ഓരോ പ്രവര്‍ത്തകനെയും പ്രലോഭനത്തില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ട്. ഒരു നുണയന്‍ വൃത്തിയുള്ളതും തിളങ്ങുന്നതുമായ വസ്ത്രങ്ങള്‍ അണിഞ്ഞാല്‍, ജനങ്ങള്‍ അവരെ വിശ്വസിക്കുന്നത് സാധാരണമാണ്. അതുപോലെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കെതിരെ ജാഗ്രത അത്യാവശ്യമാണ്.

ഇന്ത്യ പാമ്പാട്ടികളുടെ നാടാണെന്നായിരുന്നു മുമ്പ് അറിയപ്പെട്ടിരുന്നു. അത് ഇന്ത്യയുടെ യഥാര്‍ത്ഥ സ്വത്വമായി കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് പാമ്പാട്ടികള്‍ ജീവിക്കുന്നത് ദാരിദ്ര്യത്തിലാണ്. അവര്‍ക്ക് സ്വന്തമായി ഭൂമിയോ തൊഴിലോ ജീവനോപാധിയോ ഇല്ലെന്നും അഖിലേഷ് പറയുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി ഇന്ത്യ പാമ്പാട്ടികളുടെ നാടായി അറിയപ്പെടില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെ സൂചിപ്പിച്ച് കൊണ്ടാണ് അഖിലേഷിന്റെ പ്രസ്താവനയെന്നാണ് സൂചന.

പാര്‍ട്ടിയില്‍ അച്ചടക്കം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാക്കളെ കാണുന്നത് അവസാനിപ്പിച്ചെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ അവസാനിപ്പിക്കണം. മറ്റ് പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കണം. അതേസമയം എതിരാളികളേക്കാള്‍ ഒരുപടി മുന്നിലെത്താന്‍ നമുക്ക് സാധിക്കണം. അതിന് മികച്ച പ്രവര്‍ത്തനമാണ് ആവശ്യം. ബൂത്ത് തലത്തില്‍ പ്രവര്‍ത്തകര്‍ പ്രതിച്ഛായ മാറ്റിയാല്‍ മാത്രമേ എസ്പിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കൂവെന്നും അഖിലേഷ് പറഞ്ഞു.

സോണിയയുടെ മാറ്റങ്ങള്‍ തുടങ്ങി.... അഞ്ച് സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാര്‍ തെറിക്കും!!സോണിയയുടെ മാറ്റങ്ങള്‍ തുടങ്ങി.... അഞ്ച് സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാര്‍ തെറിക്കും!!

English summary
bjp adopting divide and rule says akhilesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X