പശുവിനെ കെട്ടിപ്പിടിച്ച് യുവതി; ബിജെപി പരസ്യം വിവാദമാകുന്നു
പട്‌ന: ബിഹാറില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ (വ്യാഴാഴ്ച) നടക്കാനിരിക്കേ ബി ജെ പിയുടെ പരസ്യം വിവാദമാകുന്നു. വോട്ടെടുപ്പിന് തൊട്ട് തലേന്ന്, ഒരു യുവതി പശുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതിന്റെ ചിത്രവുമായാണ് ബി ജെ പി പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ബീഫ് വിവാദത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മൗനം ചോദ്യം ചെയ്യുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെട്ട വിശാല സഖ്യത്തിലെ നേതാക്കള്‍ പശുവിനെ കളിയാക്കി നടത്തുന്ന പ്രസ്താവനകളാണ് ബി ജെ പിയെ ചൊടിപ്പിക്കുന്നത്. എന്നാല്‍ വോട്ടെടുപ്പ് നടക്കുന്നതിന്റെ തൊട്ടുതലേന്ന് ബി ജെ പി ഇത്തരം ഒരു പരസ്യം നല്‍കിയത് സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് എന്ന് എതിരാളികള്‍ ആരോപിക്കുന്നു.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍
ബിഹാറില്‍ അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിന്റെ അവസാന ദിനമാണ് വ്യാഴാഴ്ച. നാളെ വോട്ട് കുത്താന്‍ പോകുന്നവരില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുള്ളവരുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പിക്കെതിരെ എതിരാളികള്‍ വര്‍ഗീയ കാര്‍ഡ് പരാമര്‍ശം ഉന്നയിക്കുന്നത്.

ബിജെപി കാര്‍ഡ് മാറ്റിയോ
ബിഹാറിലെ ജംഗിള്‍രാജും വികസനവുമായിരുന്നു ആദ്യ ഘട്ടങ്ങളില്‍ ബി ജെ പി പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിഷയങ്ങള്‍. എന്നാല്‍ അവസാനഘട്ടമായപ്പോഴേക്കും ഇത് പശുവും പാകിസ്താനുമായി മാറി.

ലാലുവിന്റെ പരാമര്‍ശം
പുരാണത്തിലും മറ്റും മുനിമാര്‍ ബീഫ് തിന്നുന്നതിനെക്കുറിച്ച് പറയുന്നുണ്ട് എന്ന് നേരത്തെ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രസംഗിച്ചിരുന്നു.

നിതീഷ് അനുകൂലിക്കുന്നോ
ഇത്തരം പരാമര്‍ശങ്ങളോട് നിതീഷ് കുമാറിന്റെ പ്രതികരണം എന്താണ്. ഈ വാക്കുകളോട് അനുകൂലിക്കുന്നുണ്ടോ - ബി ജെ പിയുടെ ചോദ്യം ഇതാണ്.

നടപടി ഉണ്ടാകുമോ
ചട്ടലംഘനം കാണിച്ചു എന്നാരോപിച്ച് ബി ജെ പിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് എതിരാളികള്‍.

സിതാറാം യെച്ചൂരിയും
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പിക്കെതിരെ സ്വമേധയാ നടപടി എടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

അന്വേഷണം നടക്കും
ചട്ടലംഘനം നടന്നോ എന്നതിനെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍ ലക്ഷ്മണന്‍ പറഞ്ഞു












Click it and Unblock the Notifications