കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യ കൈയിലൊതുക്കാന്‍ ബിജെപി; അടുത്തത് തമിഴ്‌നാട്??

  • By Desk
Google Oneindia Malayalam News

ഉത്തരേന്ത്യയില്‍ ബിജെപി വന്‍ശക്തിയാണ്.എന്നാല്‍ ദക്ഷിണേന്ത്യയും കൂടി കൈപിടിയില്‍ ഒതുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി മാറിയില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനും സര്‍ക്കാര്‍ രൂപീകരിക്കാനും ബിജെപിയ്ക്ക് കഴിഞ്ഞു. കര്‍ണാടക നല്‍കിയ ആത്മവിശ്വാസത്തില്‍ പാര്‍ട്ടി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ്.ദ്രാവിഡ മണ്ണില്‍ വേരുറപ്പിക്കാന്‍ ഇതിന് മുമ്പും പാര്‍ട്ടി ശ്രമിച്ചിരുന്നു.പക്ഷെ നിരാശയായിരുന്നു ഫലം.

1998 മു​ത​ൽ 2004 വ​രെ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​മാ​യി മാ​റി​മാ​റി കൂ​ട്ടു​ക്കെ​ട്ടു​ണ്ടാ​ക്കി നേ​ട്ടം​ കൊയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് തഴയപ്പെട്ടു.ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ തി​രി​ച്ച​റി​ഞ്ഞ ഡിഎംകെ​യും അ​ണ്ണാ ഡി.​എം.​കെ​​യും ബി​ജെ.പി​യെ കൈ​വി​ടു​ക​യാ​യി​രു​ന്നു.2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ കൂ​ട്ടു​പി​ടി​ച്ച്​ ബി.​ജെ.​പി മഴവില്‍ മുന്നണിയുമായി തിരിച്ച്വരവിനൊരുങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന്​​ പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ മാ​ത്ര​മാ​ണ്​ ജ​യി​ച്ചു​ക​യ​റി​യ​ത്.ദ്രാവിഡ കക്ഷികള്‍ അടക്കിവാഴുന്ന തമിഴ് രാഷ്ട്രിയത്തില്‍ ബിജെപിയെ നയിക്കാന്‍ പോന്ന നേതാവിനെ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടികായില്ലെന്നുള്ളതാണ് സത്യം.അതിനാലാണ് സ്റ്റൈല്‍മന്നന്‍ രജനികാന്ത് രാഷ്ടിയ പ്രവേശന പ്രഖ്യാപനം നടത്തിയ ഉടനെ തന്നെ അമിത് ഷാ അദ്ദേഹത്തെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചത്.എന്നാല്‍ സ്വന്തം രാഷ്ട്രീയ കക്ഷി രൂപികരിച്ച് മുന്നോട്ട് പോകാനാണ് രജനികാന്തിന്റെ തീരുമാനം.

caseagainstrajinikanth

Recommended Video

cmsvideo
എന്തുകൊണ്ട് ബിജെപി കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി? | Oneindia Malayalam

ര​ജ​നീ​കാ​ന്തും ബി.​ജെ.​പി​യും ഒ​രു​മി​ച്ചു​നീ​ങ്ങി​യാ​ൽ ത​മി​ഴ​ക ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന്​ ത​മി​ഴ് വാ​രി​ക​യാ​യ തു​ഗ്ല​ക്കി​​െൻറ എ​ഡി​റ്റ​റും സം​ഘ്​​പ​രി​വാ​ർ ബു​ദ്ധി​ജീ​വി​യു​മാ​യ എ​സ്. ഗു​രു​മൂ​ർ​ത്തി അഭിപ്രായപ്പെട്ടിരുന്നു.2021ലെ ​ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 234 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പ്രഖ്യാപിച്ച രജനികാന്ത് 2019ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രജനികാന്ത് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത രാഷ്ട്രീയ നിരൂപകരും തള്ളികളയുന്നില്ല. രജനികാന്ത് ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ സംസ്ഥാന ഭരണകക്ഷിയായ അണ്ണഡിഎംകെയുമായി ചേര്‍ന്ന് ദ്രാവിഡമണ്ണില്‍ കാലുറപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

English summary
2019 loksabha election; bjp rajani alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X