Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ് മോഹികളുടെ പ്രതിഷേധത്തിൽ വലഞ്ഞ് ബിജെപി; വിജയ് സങ്കൽപ് യാത്ര വീണ്ടും റദ്ദാക്കി

vijaysankalpyatra-167931

ബംഗളൂരു: പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വീണ്ടും വിജയ് സങ്കൽപ്പ് യാത്ര റദ്ദാക്കി ബിജെപി നേതൃത്വം. ദേവനഗരെ മണ്ഡലത്തിലാണ് യാത്രയ്ക്കിടെ പ്രവർത്തകർ പ്രതിഷേധം തീർത്തത്. മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെ നടത്തണമെന്നതായിരുന്നു പ്രവർത്തകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ യാത്ര റദ്ദാക്കാൻ നേതൃത്വം നിർബന്ധിതരാകുകയായിരുന്നു.

ദേവനഗരെ മണ്ഡലത്തിൽ എംഎൽഎ രേണുകാചാര്യയും എംപി ജിഎം സിദ്ധേശ്വരയുമായിരുന്നു വിജയ് സങ്കൽപ് യാത്ര നയിച്ചിരുന്നത്. യാത്രയ്ക്കിടയിൽ സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ട് ബിജെപി നേതാവായ മല്ലികാർജ്ജുൻ മടലിന്റെ അനുയായികൾ പ്രതിഷേധിക്കുകയും യാത്ര തടയുകയുമായിരുന്നു. ഉടൻ തന്നെ മല്ലികാർജ്ജുൻ മടലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വാഹനം അടക്കം പ്രവർത്തകർ തടഞ്ഞതോടെ യാത്ര റദ്ദാക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

അതേസമയം യാത്ര റദ്ദാക്കിയെങ്കിലും പ്രവർത്തകർ നേതാക്കളെ ഖരാവോ ചെയ്തു. മാത്രമല്ല മടങ്ങി പോകാൻ ശ്രമിച്ച നേതാക്കളുടെ വാഹനവും പ്രതിഷേധക്കർ തടഞ്ഞു. അതിനിടെ മറ്റൊരു നേതാവായ ശിവകുമാറിന്റെ അണികളും യാത്രയിൽ പ്രതിഷേധമുയർത്തി. തങ്ങളുടെ നേതാവിനെ യാത്രയുടെ ഭാഗമാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.

കഴിഞ്ഞാഴ്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി എസ് യെദ്യൂരപ്പ നയിക്കുന്ന വിജയ് സങ്കൽപ് യാത്രയും ബി ജെ പി നേതൃത്വം റദ്ദാക്കിയിരുന്നു. മുദിഗെരെ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ ലക്ഷ്യമിടുന്ന എംപി കുമാരസ്വാമി എംഎൽഎയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. അനുയായികൾ യെഡിയൂരപ്പയുടെ കാർ തടയുകയും ചെയ്തു. തുടർന്ന് പ്രചരണം റദ്ദാക്കാൻ യെഡിയൂരപ്പ നിർബന്ധിതനാകുകയായിരുന്നു. വിവാദ നായകനായ കുമാരസ്വാമിക്കെതിരെ മണ്ഡലത്തിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ യെഡിയൂരപ്പയുടെ പിന്തുണ കുമാരസ്വാമിക്കുണ്ട്. ഇതാണ് പ്രവർത്തകർ മുതിർന്ന നേതാവിനെതിരെ തിരിയാൻ കാരണം.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ ഇത്തരത്തിലുള്ള പ്രവർത്തകരുടെ പ്രതിഷേധം ബി ജെ പി നേതൃത്വത്തിന് വലിയ തലവേദന തീർക്കുന്നുണ്ട്. ഒരു വശത്ത് ഭരണ വിരുദ്ധ വികാരം രൂക്ഷമായിരിക്കെയാണ് ഉൾപാർട്ടി തർക്കങ്ങളും നേതൃത്വത്തിന് പ്രതിസന്ധി തീർക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+