കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവണനെ നല്ലവനാക്കാന്‍ നോക്കുന്നു, അതിവിടെ നടക്കില്ലെന്ന് ബിജെപി, സെയ്ഫിന് മുന്നറിയിപ്പ്!!

Google Oneindia Malayalam News

മുംബൈ: രാമനെയും രാവണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ആദിപുരുഷിനെതിരെ ബിജെപി. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു ശ്രമങ്ങളെയും സഹിക്കാനാവില്ലെന്ന് ബിജെപി നേതാവ് രാം കദം പറഞ്ഞു. നേരത്തെ ഒരു അഭിമുഖത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന സെയ്ഫ് അലി ഖാന്‍ രാവണന്റെ മാനുഷിക വശങ്ങളാണ് ഈ ചിത്രത്തില്‍ കാണിക്കുകയെന്ന് പറഞ്ഞിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. സെയ്ഫിന്റേത് ഞെട്ടിപ്പിക്കുന്ന പ്രസ്താവനയാണെന്ന് രാം കദം പറഞ്ഞു. രാവണന്‍ സീതാ ദേവിയെ തട്ടിക്കൊണ്ടുപോയത് സിനിമയില്‍ ന്യായീകരിക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്ന് കദം പറഞ്ഞു.

1

ശ്രീരാമനെതിരായ യുദ്ധത്തില്‍ രാവണന്റെ യുദ്ധത്തെ ന്യായീകരിക്കപ്പെടുമെന്നും പറയുന്നു. ആദിപുരുഷിന്റെ സംവിധായകന്റെ താനാജി നല്ല രീതിയില്‍ വിജയിച്ചിരുന്നു. ഇത് ഹിന്ദുവിന്റെ അഭിമാനത്തെയും മറാത്ത സംസ്‌കാരത്തെയും നല്ല രീതിയില്‍ കാണിച്ചത് കൊണ്ടാണ്. എന്നാല്‍ ആദിപുരുഷ് രാവണനെ നല്ല രീതിയില്‍ കാണിക്കാനാണ് തീരുമാനമെങ്കില്‍, സീതാ ദേവിയുടെ തട്ടിക്കൊണ്ടുപോകലിനെ ന്യായീകരിച്ചാല്‍, ഞങ്ങള്‍ നോക്കിയിരിക്കില്ല. അതൊരിക്കലും സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നല്ല ബുദ്ധി നിങ്ങള്‍ക്കുണ്ടാവുമെന്ന് കരുതുന്നുവെന്നും രാം കദം പറഞ്ഞു.

ബോളിവുഡില്‍ ഹിന്ദുവികാരത്തെ ഹനിക്കുന്നത് വര്‍ധിച്ച് വരികയാണെന്ന് രാം കദം പറയുന്നു. മനപ്പൂര്‍വമുള്ള ശ്രമങ്ങള്‍ ഇത്തരത്തില്‍ ഉണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് മറ്റ് മതങ്ങളെ ഇതേ രീതിയില്‍ അവര്‍ കാണിക്കാന്‍ ശ്രമിക്കാത്തത്. ഒരു ഹിന്ദുവെന്ന നിലയിലാണ് ഞാനിത് പറയുന്നത്. ഹിന്ദുവികാരത്തെ ഒരിക്കലും മുറിവേല്‍പ്പിക്കാന്‍ പാടില്ലെന്നും രാം കദം വ്യക്തമാക്കി. സെയ്ഫ് അലി ഖാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരമൊരു കാര്യങ്ങള്‍ പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

താനാജിയുടെ സമയത്തും ഇത് തന്നെയാണ് സെയ്ഫ് പറഞ്ഞത്. ഇത്തരം കഥകള്‍ ഒന്നും ശരിയായ കാര്യമല്ലെന്നും രാം കദം പറഞ്ഞു. അതേസമയം സംവിധായകനോ മറ്റ് താരങ്ങളോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ആദിപുരുഷ് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രമാണ്. രാമായണത്തെ ആസ്പദമാക്കിയാണ് ഇത് നിര്‍മിക്കുന്നത്. സെയ്ഫ് അലി ഖാനാണ് രാവണനായി അഭിനയിക്കുന്നത്. രാമനായി പ്രഭാസാണ് വേഷമിടുന്നത്. എന്നാല്‍ ഇത് ആധുനിക രീതിയിലുള്ള രാമനും രാവണനുമാണെന്ന് സംവിധായകന്‍ ഓം റാവത്ത് പറഞ്ഞിരുന്നു. ലങ്കേഷ് എന്ന പേരിലാണ് ഇതില്‍ രാവണനെ കാണിക്കുന്നത്.

English summary
bjp against adipurush film says it wont allow to hurt hindu sentiments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X