കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേർസലിന് പിന്നാലെ പത്മാവതിക്ക് നേരെ വാളെടുത്ത് ബിജെപി.. ക്ഷത്രിയ വികാരം വ്രണപ്പെടുത്തുന്നുവെന്ന്

Google Oneindia Malayalam News

മുംബൈ: ബിജെപി സര്‍ക്കാരിന് നേരെ വിമര്‍ശനം ഉന്നയിച്ചു എന്നതിന്റെ പേരില്‍ വിജയ് ചിത്രമായ മെര്‍സലിന് നേര്‍ക്ക് സംഘപരിവാര്‍ വാളെടുത്തതാണ്. വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് അടുത്ത ചിത്രത്തെ വേട്ടയാടാന്‍ ബിജെപി ഇറങ്ങിയിരിക്കുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമയായ പത്മാവതിക്ക് എതിരെയാണ് ബിജെപി തിരിഞ്ഞിരിക്കുന്നത്. ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപ്പെടുത്തുന്നു എന്നകാരണം പറഞ്ഞാണ് ബിജെപി പത്മാവതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് വെയ്ക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും സെന്‍സര്‍ ബോര്‍ഡിനും കത്തയയ്ക്കാന്‍ ഒരുങ്ങുകയാണ് ഗുജറാത്തിലെ ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എകെ ജഡേജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രചരിക്കുന്നത് എല്ലാം വ്യാജവാര്‍ത്ത.. ഭാവനയുടെ വിവാഹത്തിന്റെ സത്യം ഇതാണ്!പ്രചരിക്കുന്നത് എല്ലാം വ്യാജവാര്‍ത്ത.. ഭാവനയുടെ വിവാഹത്തിന്റെ സത്യം ഇതാണ്!

bjp

ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!

ഡിസംബര്‍ ഒന്നിനാണ് പത്മാവതിയുടെ റിലീസ്. ഡിസംബര്‍ 9 മുതല്‍ 14 വരെയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. സിനിമയുടെ പേരില്‍ തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ സംഘര്‍ഷം ഒഴിവാക്കാന്‍ രജപുത്ര നേതാക്കള്‍ക്ക് വേണ്ടി റിലീസിന് മുന്‍പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു. സിനിമയില്‍ റാണി പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നും ഇത് രജപുത്ര വികാരം വ്രണപ്പെടുത്തുന്നതുമാണ് എന്നാണ് ആരോപണം. സിനിമയ്‌ക്കെതിരെ നേരത്തെ തന്നെ രജപുത്ര കര്‍ണി സേന രംഗത്തുണ്ട്.

English summary
BJP against Sanjay Leela Bansali's movie Pathmavati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X