• search

കേദാര്‍നാഥിനെതിരെ ബിജെപിയുടെ പ്രതിഷേധം...... ലൗജിഹാദ് വളര്‍ത്തുന്നുവെന്ന് ആരോപണം

  • By Vidyasagar
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ഡെറാഡൂണ്‍: സിനിമകള്‍ക്കെതിരെ മതസംഘടനകളും രാഷ്ട്രീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. അവസാനമായി വിവാദത്തില്‍ ചാടിയിരിക്കുന്നത് ബോളിവുഡ് ചിത്രം കേദാര്‍നാഥാണ്. ചിത്രം ലൗജിഹാദാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്ര സിനിമ പദ്മാവതിനും ഇത്തരത്തില്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതേസമയം കേദാര്‍നാഥ് 2013ല്‍ ഹിമാചല്‍ പ്രദേശിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി പറയുന്ന പ്രണയ കഥയാണ്. മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയം അംഗീകരിക്കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.

    1

    ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗം നേതാവായ അജേന്ദ്ര അജയ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്. ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതും ലൗജിഹാദ് വളര്‍ത്തുന്നതുമാണ് ചിത്രമെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. വലിയൊരു ദുരന്തത്തിന്റെ കഥയാണ് ചിത്രത്തിന്റെ സംവിധായകന്‍ അഭിഷേക് കപൂര്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം ഹിന്ദു വികാരങ്ങളെ പരിഹസിക്കുകയാണെന്ന് അജേന്ദ്ര അജയ് പ്രസൂണ്‍ ജോഷിക്കയച്ച കത്തില്‍ പറയുന്നു. ചിത്രത്തിന്റെ ടാഗ് ലൈന്‍ പ്രണയം ഒരു തീര്‍ത്ഥാടനമാണെന്നായിരുന്നു. ഇതില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമ്മിലുള്ള ചുംബന രംഗത്തെയും ബിജെപി വിമര്‍ശിക്കുന്നുണ്ട്.

    കേദാര്‍നാഥ് എന്നത് ഹിന്ദുക്കളുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നതാണ്. എന്നാല്‍ ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം ഒരു മുസ്ലീമാണ്. അവര്‍ക്ക് നായകനായി ഒരു ഹിന്ദുവിനെ കൊണ്ടുവരാന്‍ സാധിച്ചില്ലെയെന്നും അജയ് ചോദിക്കുന്നു. ചിത്രത്തില്‍ മുസ്ലീമായ പോര്‍ട്ടറും ഹിന്ദുവായ തീര്‍ത്ഥാടകയും തമ്മിലുള്ള പ്രണയം തീവ്രമായിട്ടാണ് പ്രതിപാദിക്കുന്നത്. കേദാര്‍നാഥിനെ മോശമായി ചിത്രീകരിക്കാന്‍ ഇവിടെയുള്ള പുരോഹിതന്‍മാരും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്താല്‍ വമ്പന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ റിലീസ് വിലക്കുന്നതായിരിക്കും സെന്‍സര്‍ ബോര്‍ഡിന് നല്ലതെന്നും അജയ് മുന്നറിയിപ്പ് നല്‍കി. നേരത്തെ പദ്മാവതിനെതിരായ പ്രക്ഷോഭത്തില്‍ തിയ്യേറ്റര്‍ വരെ ആക്രമിക്കപ്പെട്ടിരുന്നു.

    കോണ്‍ഗ്രസ്സിനെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പ്രസ്ഥാനം

    ഡിവൈഎസ്പിക്കെതിരെയുള്ള കോടതി നിര്‍ദേശം അഭ്യന്തര വകുപ്പ് അവഗണിച്ചു.... വീണ്ടും ട്വിസ്റ്റ്!!

    English summary
    bjp against kedarnath

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more