കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ ബാനർജി ജനാധിപത്യത്തെ കൊലചെയ്തുവെന്ന് ബിജെപി; ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് മമത

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെ വ്യാപക സംഘർഷമുണ്ടായ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ആക്രമണം നടത്തിയത് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആണെന്നും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മമതയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

എന്നാൽ ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ തന്നെയാണെന്ന് തൃണമൂൽ നേതൃത്വം തിരിച്ചടിച്ചു. അമിത് ഷാ ആരാണ്? എല്ലാത്തിനും മുകളിലാണ് താനെന്നാണോ ഭാവം? ആരും പ്രതിഷേധിക്കാതിരിക്കാൻ അദ്ദേഹം ദൈവമാണോ? സംഘർഷ സ്ഥലം സന്ദർശിച്ച ശേഷം മമതാ ബാനർജി പ്രതികരിച്ചു. പുറത്ത് നിനന് ആളെ ഇറക്കി ബിജെപി സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മമതാ ബാനർജി ആരോപിച്ചു.

 അമിത് ഷായുടെ റോഡ് ഷോക്കിടെ വൻ അക്രമം; ഇട‌ത്-ബിജെപി വിദ്യാർത്ഥികൾ തമ്മിൽ ബംഗാളിൽ ഏറ്റുമുട്ടി! അമിത് ഷായുടെ റോഡ് ഷോക്കിടെ വൻ അക്രമം; ഇട‌ത്-ബിജെപി വിദ്യാർത്ഥികൾ തമ്മിൽ ബംഗാളിൽ ഏറ്റുമുട്ടി!

main

അമിത് ഷായുടെ റാലിക്കിടെ വാഹനത്തിന് നേരെ കൊൽക്കത്ത സർവ്വകലാശാല ക്യാമ്പസിൽ നിന്നും കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വാഹനങ്ങൾ കത്തിക്കുകയും വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തു. വിദ്യാസാഗർ കോളേജിന് മുമ്പിൽ സ്ഥാപിച്ചിരുന്ന ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തിൽ തകർന്നു.

ബംഗാളിൽ ജനാധിപത്യം തകർന്നെന്നും തൃണമൂൽ ഗുണ്ടകൾ റോഡ് ഷോയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും അമിത് ഷാ പ്രതികരിച്ചു. അവസാന ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തുന്ന ബംഗാളിലെ 9 നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങൾ തൃണമൂൽ കോൺഗ്രസ് അക്രമങ്ങൾക്ക് എതിര വേണം വോട്ട് രേഖപ്പെടുത്താനെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

അതേ സമയം ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പിൽ 710 കമ്പനി കേന്ദ്രസേനയെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ മമതാ സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP against Mamata Banerjee over violence at Amit Sha's road show in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X