കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിക്കെതിരെ ബിജെപി, മിസൈല്‍ വികസിപ്പിച്ചത് ടിപ്പുവെങ്കില്‍ യുദ്ധത്തില്‍ തോറ്റുപോയത് എന്തേ?

  • By Gowthamy
Google Oneindia Malayalam News

ബെംഗളൂരു: ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ ബിജെപി എം പ്രതാപ് സിംഹ. ടിപ്പുവാണ് മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനെങ്കില്‍ എന്തുകൊണ്ട് യുദ്ധത്തില്‍ തോറ്റുപോയി എന്ന അദ്ദേഹം ചോദിക്കുന്നു. ബെംഗളൂരുവില്‍ നടന്ന പരിപാടിക്കിടെയാണ് കോവിന്ദ് ടിപ്പുവിനെ പ്രകീര്‍ത്തിച്ചത്.

 പാകിസ്ഥാനികള്‍ ഇന്ത്യക്കാരാകും; കൂടുതല്‍ പേര്‍ വരും? പിന്നില്‍ ബിജെപി, ആളെക്കൂട്ടാന്‍ പുതിയ പണി പാകിസ്ഥാനികള്‍ ഇന്ത്യക്കാരാകും; കൂടുതല്‍ പേര്‍ വരും? പിന്നില്‍ ബിജെപി, ആളെക്കൂട്ടാന്‍ പുതിയ പണി

റോക്കറ്റും മിസൈലുമൊക്കെ വികസിപ്പിച്ചെടുക്കുന്നതില്‍ അമരക്കാരനായിരുന്നു ടിപ്പു എന്നാണ് രാംനാഥ് കോവിന്ദ് പറഞ്ഞത്. മഹത്തായ മരണം ലഭിച്ച പോരാളിയാണ് ടിപ്പു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. കര്‍ണാടക നിയമസഭയിലാണ് കോവിന്ദ് ഇക്കാര്യം പറഞ്ഞത്. മൈസൂര്‍ റോക്കറ്റുകള്‍ വികസിപ്പിച്ചത് ടിപ്പുവാണെന്നും ഇതാണ് പിന്നീട് യൂറോപ്യന്‍സ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

kovind
രാഷ്ട്രപതിയുടെ പ്രസംഗം സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ തിരക്കഥയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ട്വിറ്ററിലാണ് പ്രതാപ് സിംഹ രാഷ്ട്രപതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ടിപ്പു മിസൈല്‍ സാങ്കേതിക വിദ്യയിലെ അമരക്കാരനെങ്കില്‍ 3, 4 ആംഗ്ലോ മൈസൂര്‍ യുദ്ധത്ത്ല്‍ ടിപ്പു പരാജയപ്പെട്ടതെങ്ങനയാണെന്ന് അദ്ദേഹം ചോദിക്കുന്നു. എതിരാളികള്‍ക്കെതിരെ മിസൈല്‍ പ്രയോഗിച്ചില്ലേ എന്നും സിംഹ ചോദിക്കുന്നു.

ടിപ്പുവിന് മഹത്തായ മരണം സംഭവിച്ചെന്ന് രാ്ഷ്ട്രപതി പറഞ്ഞതിനെയും പ്രതാപ് സിംഹ വിമര്‍ശിക്കുന്നു. പോരാളികള്‍ യുദ്ധക്കളത്തിലാണ് മരിക്കേണ്ടതെന്നും എന്നാല്‍ ടിപ്പു പോരാട്ടമൊന്നും നടത്താതെ കോട്ടയ്ക്കുള്ളിലാണ് മരിച്ചതെന്നും സിംഹ പറയുന്നു.

English summary
bjp against ram nath kovind on tippu issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X