കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മരണങ്ങൾ ബംഗാൾ മൂടിവെച്ചു? ബിജെപി വാദം തെളിയുന്നു! കണക്കുകളിൽ പാകപ്പിഴയെന്ന്!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടെയും ബിജെുപി- തൃണമൂൽ പോര് തുരുന്നു. പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാർ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നുമാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ആരോഗ്യ രംഗത്തുള്ളവരും ബംഗാൾ സർക്കാരിന്റെ സമീപനത്തെക്കുറിച്ച് ഇതേ ആശങ്കയാണ് ഉയർത്തുന്നത്. പ്രതിപക്ഷ പാർട്ടികളാണ് ഇപ്പോൾ മമതാ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ച് വരുന്നതോടെയാണ് രാഷ്ട്രീയപ്പോര് ശക്തമാകുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഇത് തള്ളിക്കളഞ്ഞ് തൃണമൂൽ കോൺഗ്രസ് തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുമോ? സത്യാവസ്ഥയെന്ത്, ധനകാര്യ മന്ത്രാലയം പറയുന്നത്കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുമോ? സത്യാവസ്ഥയെന്ത്, ധനകാര്യ മന്ത്രാലയം പറയുന്നത്

പശ്ചിമബംഗാളിൽ 233 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന കണക്ക്. എന്നാൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ 287 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വിവരമാണ് നൽകിയിട്ടുള്ളത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സർക്കാർ പരിശോധന ശക്തമാക്കണമെന്നാണ് മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. രോഗവ്യാപനം തടയുന്നതിനായി പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പല രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകില്ല. അതുകൊണ്ട് കുടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഫിസിഷ്യന്റെ നിർദേശം.

 മുൻകരുതലെന്ന് വാദം

മുൻകരുതലെന്ന് വാദം

രോഗികളുടെ എണ്ണത്തിൽ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വളരെ കുറച്ച് പരിശോധനകൾ മാത്രമേ നടക്കുന്നുള്ളൂവെന്നാണ് മനസ്സിലാക്കാൻ കഴിയുക. കേന്ദ്രസർക്കാർ പരിശോധനാ കിറ്റുകൾ നൽകിയിട്ടും എന്തുകൊണ്ടാണ് ബംഗാളിൽ കുറച്ച് കൊറോണ വൈറസ് പരിശോധനകൾ മാത്രം നടത്തുന്നുവെന്നാണ് ബംഗാൾ ബിജെപി പ്രസിഡന്റും എംപിയുമായ ദിലീപ് ഘോഷ് ഉന്നയിക്കുന്ന ചോദ്യം.

രോഗവ്യാപനം തടയുന്നുവെന്ന്

രോഗവ്യാപനം തടയുന്നുവെന്ന്


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ച് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് തൃണമൂൽ നേതാവ് ദെരീക് ഒബ്രിയേൻ അവകാശപ്പെടുന്നത്. ബംഗാളിൽ ഞങ്ങൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് കുറച്ച് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും മുൻകരുതൽ സ്വീകരിച്ച് രോഗവ്യാപനം തടയുകയാണെന്നും അതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം കുറയുന്നതെന്നുമാണ് ഒബ്രീൻ ചൂണ്ടിക്കാണിക്കുന്നു. അഭ്യൂഹങ്ങളോടും കിംവദന്തികളോടും വസ്തുുതകൾ കൊണ്ടാണ് പ്രതികരിക്കേണ്ടത്. മറുപടിയുന്നത് യുക്തികളും പൊതുജനാരോഗ്യവും മുൻനിർത്തിയാണെന്നും തൃണമൂൽ നേതാവ് കൂട്ടിച്ചേർത്തു. ആരോഗ്യപരമായ അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ രാഷ്ട്രീയം കലർത്തുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 വേണ്ടത്ര സാമ്പിളുകൾ അയയ്ക്കുന്നില്ലെന്ന്

വേണ്ടത്ര സാമ്പിളുകൾ അയയ്ക്കുന്നില്ലെന്ന്

സംസ്ഥാന സർക്കാർ പരിശോധനക്കായി വേണ്ടത്ര സാമ്പിളുകൾ അയയ്ക്കുന്നില്ലെന്നാണ് ഐസിഎംആറിന്റെ നോഡൽ ഏജൻസിയായ കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് പുറമേ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ കൊറോണ വൈറസ് മൂലമാണോ മറ്റ് രോഗങ്ങൾ മൂലമാണോ എന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന സർക്കാർ നൽകുന്ന കണക്കുകളിൽ സംശയമുയരുന്നത്.

 മരണകാരണം തീരുമാനിക്കേണ്ടത് സമിതിയോ?

മരണകാരണം തീരുമാനിക്കേണ്ടത് സമിതിയോ?

രോഗി മരിച്ചത് കൊറോണ ബാധയെത്തുടർന്നാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ഫിസിഷ്യനാണെന്നും ഇതിനായി ഒരു വിദഗ്ധ സമിതിയുടെ ആവശ്യമില്ലെന്നുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ് ഡയറക്ടർ ശാന്ത ദത്തയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് രോഗികളെ പരിശോധിച്ച് വിവരങ്ങൾ ഫിസിഷ്യന് നൽകുന്നത് വിദഗ്ധ സമിതിയാണ്. എന്നാൽ ഇത്തരം രോഗികളെ ഫിസിഷ്യൻമാർ പരിശോധിച്ച് മരണകാരണം എന്താണെന്ന് വിലയിരുത്തുകയാണ് വേണ്ടത്. മാത്രമല്ല, കാർഡിയോ പ്രശ്നങ്ങൾ, ശ്വാസ തടസ്സം, അണുബാധ എന്നിവ കാരണമാണ് കൊറോണ വൈറസ് രോഗികൾ മരിക്കുന്നത്. അതുകൊണ്ട് തന്നെ കൊറോണ വൈറസ് രോഗികളുടെ മരണം സംബന്ധിച്ച വിഷയങ്ങളിൽ ഡോക്ടർമാരെയാണ് മുഖവിലക്കെടുക്കേണ്ടതെന്നും ഘോഷ് സാക്ഷ്യപ്പെടുത്തുന്നു. മരിച്ച രോഗികളെ വിദഗ്ധ സമിതിയ്ക്ക് മുമ്പാകെ കൊണ്ടുവന്ന മരണ സംഖ്യയിൽ സംസ്ഥാന സർക്കാർ പരിഹസിക്കുകയാണെന്നും ഘോഷ് കൂട്ടിച്ചേർക്കുന്നു.

 മരണങ്ങൾ മൂടിവെയ്ക്കാൻ ശ്രമം

മരണങ്ങൾ മൂടിവെയ്ക്കാൻ ശ്രമം

രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് രോഗികളുടെ മരണകാരണത്തിൽ വ്യക്തത വരുത്തേണ്ടതെന്നാണ് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ സാക്ഷ്യപ്പെടുത്തുന്നത്. എല്ലാവരും മരിക്കുന്നത് ഹൃദസംബന്ധമായ തകരാർ മൂലമോ ഒന്നിലധികം അവയവങ്ങൾ തകരാറിലാവുന്നത് മൂലമോ ആണ്. അവിടെ നടക്കുന്നത് കൊറോണ കേസുകളും മരണങ്ങളും മൂടിവെക്കാനുള്ള ശ്രമാണെന്നും കേന്ദ്രമന്ത്രില ആരോപിക്കുന്നു. കൊറോണ വൈറസ് മരണങ്ങൾ- കൊറോണ വൈറസ് ഇതര മരണങ്ങൾ എന്ന് വേർതിരിക്കുന്നത് വസ്തുുതകൾ മറച്ച് വെക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് എംപി ആധിർ രഞ്ജൻ ചൌധരി പ്രതികരിച്ചത്. വസ്തുുതകളും സത്യങ്ങളും മറച്ചുവെക്കുന്നതിനുള്ള സംവിധാനമാണ് ഈ പാനലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 ലബോറട്ടറികളുടെ അഭാവം

ലബോറട്ടറികളുടെ അഭാവം


സംസ്ഥാനത്ത് ഐസിഎംആർ അംഗീകാരമുള്ള ലബോറട്ടറി മാത്രമേ ഉള്ളൂ അതുകൊണ്ട് എല്ലാ ലാബുകളിലും പരിശോധിക്കാൻ കഴിയില്ലെന്നും സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നുമാണ് ചീഫ് സെക്രട്ടറി രാജീവ് സിൻഹ വ്യക്തമാക്കിയത്. ലാബുകൾക്ക് അംഗീകാരം നൽകേണ്ടത് ഐസിഎംആർ ആണെന്നിരിക്കെ തങ്ങൾക്ക് പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വാദിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് മാൽഡ യൂണിറ്റിന് പരിശോധനയ്ക്ക് അനുമതി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 കിറ്റുകൾ ആവശ്യത്തിന്, ലാബുകളും

കിറ്റുകൾ ആവശ്യത്തിന്, ലാബുകളും

നിലവിൽ സംസ്ഥാനത്ത് ഐസിഎംആർ അംഗീകാരമുള്ള എട്ട് ലാബുകളാണുള്ളത്. ഇതിന് പുറമേ എസ്എസ്കെഎം ആശുപത്രിയിലും പരിശോധനാ സൌകര്യമുണ്ട്. കിറ്റുകളുടെ അഭാവത്തെക്കുറിച്ച് പരാതി പറഞ്ഞതോടെ ഐസിഎംആർ 42000 കിറ്റുകളാണ് ബെഗാളിലേക്ക് അയച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കിറ്റുകൾക്കും ദൌർലഭ്യം നേരിടുന്ന സാഹചര്യമല്ല. 4,630 പരിശോധനകളാണ് സംസ്ഥാനത്ത് നടന്നതെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന കണക്കുകൾ. പ്രതിദിനം 400 ഓളം പരിശോധനകളും നടക്കുന്നുണ്ട്. എന്നാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നൽകിയിട്ടുള്ള കണക്കുകളിൽ വ്യത്യാസങ്ങൾ പ്രകടമാണ്.

English summary
BJP against Trinamool over hiding Coronavirus death in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X