കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നോക്ക ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം, ബിജെപി ലക്ഷ്യം കൈവിട്ടു കളഞ്ഞ ഹിന്ദി ഹൃദയഭൂമി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുന്നോക്ക ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം | Oneindia Malayalam

ദില്ലി: മുന്നോക്ക ജാതിയില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക പത്ത് ശതമാനം സംവരണം നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്ത്യയില്‍ വീണ്ടും സംവരണം സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് ഇടനല്കിയിരിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണോ കേന്ദ്രസര്‍ക്കാറിന്റെ നീക്കമെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ 50 ശതമാനത്തിലധികം സംവരണം പാടില്ലെന്ന സുപ്രിംകോടതി വിധി ഭരണഘടനാഭേദഗതി വരുത്തി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതോടെ 60 ശതമാനമാകും ഇന്ത്യയില്‍ സംവരണം. ജോലിക്കും ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ഉള്ള സംവരണം ഭരണഘടനാ ഭേദഗതി ചെയ്ത് നിലവില്‍ വരണമെങ്കില്‍ പാര്‍ലമെന്റും പകുതിയിലധികം സംസ്ഥാനങ്ങളും അനുമതി നല്കണം.

<strong>സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ 3 പ്രതികള്‍ പിടിയില്‍;ഒരാള്‍ ഒളിവില്‍</strong>സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ 3 പ്രതികള്‍ പിടിയില്‍;ഒരാള്‍ ഒളിവില്‍

എന്താണ് കേന്ദ്രസര്‍ക്കാറിന്റെ ഭരണഘടനാ ഭേദഗതി വരുത്തിയുള്ള തീരുമാനത്തിന് പിന്നില ലക്ഷ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ തീരുമാനത്തെ അംഗീകരിച്ചെങ്കിലും മോദി സര്‍ക്കാറിന്റെ ലക്ഷ്യം ഹിന്ദി ഹൃദയഭൂമി തന്നെയാണ്. 2019 ലോകസഭ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇത്തരമരു തുറുപ്പ് ചീട്ട് ഇറക്കുമെന്ന് കോണ്‍ഗ്രസ് പ്രതിക്ഷിച്ചിരുന്നതല്ല. എന്നാല്‍ സംവരണം യാഥാര്‍ത്യമാകുന്നതിന് നിരവധി കടമ്പകള്‍ മറികടക്കണമെന്നത് മറ്റോരു വാസ്തവവുമാണ്.

narendra-modi-amit-

ലോകജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ പാര്‍ട്ടി തങ്ങളുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യമാണ്. ദളിത് ഭുരിപക്ഷം ഉള്ള പാര്‍ട്ടിപോലും ഇത്തരം ഒരു തീരുമാനമെടുക്കും എന്നതില്‍ നിന്ന് തന്നെ മോദി സര്‍ക്കാറിന്റെ സംവരണം എന്ത് തരം തന്ത്രമാണ് വിളിച്ചോതുന്നതെന്ന് മനസിലാക്കാവുന്നതാണ്.

ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശും,രാജസ്ഥാനും ചത്തീസ്ഗഡും കൈവിട്ടുപോയ ബിജെപിക്ക് ലോകസഭ തിരഞ്ഞെടുപ്പില്‍ ഹൃദയഭുമിയെ ചേര്‍ത്തുപിടിക്കാനുള്ള അടവും കൂടിയാണ് ഈ സംവരണം. മുന്നോക്ക ജാതിക്കാരുടെ അമര്‍ഷം കണ്ടാണ് ഈ സംസ്ഥാനങ്ങള്‍ കൈവിട്ട് പോയതെന്നും ഇത് മറികടക്കാനാണ് ഈ തീരുമാനം. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഉയര്‍ന്ന ജാതിക്കാര്‍ ഈ തീരുമാനത്തെ അനുകൂലിച്ചിട്ടില്ല.

ഹിന്ദി ഹൃദയഭൂമി കൈവിട്ട ബിജെപിയെ പിന്നെ ഏത് സംസ്ഥാനമാണ് അംഗീകരിക്കുക എന്ന ആശങ്കയാണ് അവസാന നിമിഷം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഒരു പക്ഷേ ബിജെപിക്ക മറ്റോരു ആഘാതമാകാനും ഈ സംവരണം കാരണമായേക്കാം. എസ്സി എസ്ടി ആക്ട് തിരിച്ചടിച്ച പോലെ ആകാം ഇതും.

എസ്സി എസ്ടി നിയമം ഭേദഗതി ചെയ്തത് മധ്യപ്രദേശിലെ ഉയര്‍ന്ന ജാതിക്കാരെ ഏറെ പ്രകോപിതരാക്കിയിരുന്നു. എന്നാല്‍ എസ്‌സി എസ്ടി മുഴുവന്‍ വോടട്ായി തങ്ങളുടെ ഒപ്പം നല്‍ക്കുമെന്ന മോദിയുടെ മോഹങ്ങള്‍ വിഫലമാക്കിയാതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. തങ്ങളുടെ അവകാശങ്ങള്‍ തെരുവിലറങ്ങി നേടും എന്ന് പിന്നോക്ക വിഭാഗക്കാര്‍ പറഞ്ഞതോടെ പിണങ്ങിപ്പിരിഞ്ഞ ഉയര്‍ന്ന ജാതിക്കാരെ ചാക്കിട്ടു പിടിക്കാനുള്ള ജാതീയമായ ഒരു സംവരണമാണിത്.

വീണ്ടും ജാതി രാഷ്ട്രീയം കളിക്കുമ്പോള്‍ ഉയര്‍ന്ന ജാതിക്കിടയിലും ഉപജാതികള്‍ ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തിരിഞ്ഞ് കൊത്താനുള്ള ആയുധവും ആകാന്‍ സാധ്യതയുണ്ടെന്നര്‍ത്ഥം. വീണ്ടും സമൂഹത്തില്‍ മറ്റോരു വിഭാഗീയത ഉണ്ടാക്കുന്നത് സമൂഹത്തിന്റെ ആരോഗ്യമപരമായ മുന്നോട്ട് പോക്കിന് ഗുണഫലമല്ലന്ന് കാണാം. കേരളമടക്കം ഉള്ള സംസ്ഥാനങ്ങള്‍ തീരുമാനം സ്വാഗതം ചെയതപ്പോള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഹിന്ദിഹൃദയഭൂമി ബിജെപി കൈവിട്ടത് ലോകസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തികാതിരിക്കാനുള്ള മോദിയുടെ പക്ക സൈക്കോളജിക്കല്‍ മൂവ് ആണ് സാമ്പത്തിക സംവരണം.

English summary
BJP aiming at Hindi heart land through 10 percent reservation for upepr class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X