കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ നേരിടാന്‍ നേതാവുണ്ടാകില്ല, ലക്ഷ്യം 230 സീറ്റ്, ബിജെപിയുടെ തന്ത്രം പ്രഖ്യാപിച്ച് വിജയ് വര്‍ഗീയ

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയെ നേരിടാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിജെപിക്കുണ്ടാവില്ലെന്ന് കൈലാഷ് വിജയ് വര്‍ഗീയ. ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളെ ഉയര്‍ത്തി കാണിച്ചാണ് മമതയെ ഞങ്ങള്‍ നേരിടുക. ജനങ്ങള്‍ ഞങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും വിജയ് വര്‍ഗീയ പറഞ്ഞു. അതേസമയം മമതയ്‌ക്കെതിരെ ദിലീപ് ഘോഷ് മത്സരിക്കുമെന്നുള്ള വാദങ്ങളെ തള്ളുന്ന പ്രസ്താവനയാണ് വിജയ് വര്‍ഗീയ നടത്തിയത്.

1

നിലവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് ബിജെപി തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടും. കേന്ദ്ര നേതൃത്വം പിന്നീട് നേതാവിനെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ വൈകാതെ തന്നെ നിങ്ങള്‍ക്ക് വ്യക്തത ലഭിക്കും. ഇപ്പോള്‍ ബിജെപി അധികാരം പിടിക്കാനാണ് ശ്രമിക്കുന്നത്. 230 സീറ്റുകള്‍ വരെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും വിജയ് വര്‍ഗീയ പറഞ്ഞു.

ബംഗാള്‍ നിയമസഭയില്‍ 294 സീറ്റുകളാണ് ഉള്ളത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ അദ്ഭുതം കാണിച്ചു. അതുപോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുമെന്ന് വിജയ് വര്‍ഗീയ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാത്തത് ബിജെപിക്ക് വിഷയമേയല്ല. 2016ലും ഞങ്ങള്‍ മത്സരിച്ചത് ഇതേ രീതിയിലാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഹൗറ നദിയിലെ ജലം ഒരുപാട് ഒഴുകി പോയിട്ടുണ്ട്. അതുപോലെ മാറ്റങ്ങള്‍ ബംഗാളിലും സംഭവിക്കുമെന്നും വിജയ് വര്‍ഗീയ പറഞ്ഞു.

അതേസമയം ബംഗാളില്‍ 41 ശതമാനം വോട്ടുബാങ്ക് ബിജെപിക്കുണ്ട്. അതിലാണ് ബിജെപിയുടെ പ്രതീക്ഷ. തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ നാല് ശതമാനം മാത്രം കുറവാണിത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിയില്‍ തന്നെ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ഭയമാണ് ബിജെപിക്കുള്ളത്. ദിലീപ് ഘോഷും മുകുള്‍ റോയിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണം. പാര്‍ട്ടിയിലെ വിഭാഗീയത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ വലുതാകും. അത് തോല്‍വിയിലേക്കും നയിച്ചേക്കും.

English summary
bjp aiming to win 230 seats in bengal says kailash vijayvargiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X