കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയന്‍താരയെ കണ്ണ് വെച്ച് ബിജെപി...!! ലേഡി സൂപ്പര്‍സ്റ്റാറിനെ ചൂണ്ടയിടുന്നത് ഈ ഉന്നതന്‍ നേരിട്ട്...!!

പ്രമുഖ താരങ്ങളെ ബിജെപിയോട് അടുപ്പിക്കാനുള്ള നീക്കം ശക്തം

  • By Anamika
Google Oneindia Malayalam News

ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും ഉള്‍പ്പെടെ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ സൗത്ത് മിഷന്റെ പ്രധാന വഴികളിലൊന്ന് സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുക എന്നതാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി നോട്ടമിട്ടിരിക്കുന്ന താരങ്ങളില്‍ ഒന്നാമത് നയന്‍താര ആണെന്നാണ് സൂചന.

പ്രശസ്ത നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു...!!! നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് കാരണം..!പ്രശസ്ത നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു...!!! നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് കാരണം..!

ലേഡി സൂപ്പർസ്റ്റാർ

ലേഡി സൂപ്പർസ്റ്റാർ

ദക്ഷിണേന്ത്യയിലെ സിനിമാ താരങ്ങളില്‍ നയന്‍താരയെ തന്നെ ബിജെപി നോട്ടമിട്ടിരിക്കുന്നത് വെറുതേ അല്ല. ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം തിളങ്ങി നില്‍ക്കുന്ന താരമല്ല നയന്‍സ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ താരത്തിന് ലിയ സ്വാധീനമുണ്ട്.

ഷായുടെ ചാണക്യബുദ്ധി

ഷായുടെ ചാണക്യബുദ്ധി

നയന്‍താരയെ ബിജെപിക്കൊപ്പം നിര്‍ത്താനായാല്‍ അവരുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ സ്വാധീനിക്കാനും ഒപ്പം നിര്‍ത്താനും സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അമിത്ഷായുടെ ചാണക്യ ബുദ്ധിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

ഉന്നം ക്രിസ്ത്യാനികളെയും

ഉന്നം ക്രിസ്ത്യാനികളെയും

നയന്‍സിന്റെ ആരാധകരെ മാത്രമല്ല, ക്രിസ്ത്യാനികളേയും ബിജെപി ഉന്നം വെയ്ക്കുന്നു. ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് ദക്ഷിണേന്ത്യയില്‍ മുന്നേറാനാവില്ലെന്ന് മനസ്സിലാക്കിയതിന്റെ ഭാഗം കൂടിയാണ് ഡയാന എന്ന നയന്‍താരയെ ലക്ഷ്യമിടാന്‍ കാരണം.

പാളിപ്പോയ തന്ത്രം

പാളിപ്പോയ തന്ത്രം

ഈ മാസം അമിത് ഷാ നടത്തിയ കേരള സന്ദര്‍ശനത്തിനിടെ പല പ്രമുഖരും ബിജെപിക്കൊപ്പം ചേരും എന്ന് പ്രചാരണം നടന്നിരുന്നു. അതിനായി പ്രത്യേക ചടങ്ങും സ്ംഘടിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ കാര്യമായ ഫലം ഉണ്ടായില്ല.

നടിയുടെ പിന്മാറ്റം

നടിയുടെ പിന്മാറ്റം

പ്രമുഖ സിനിമാ താരങ്ങള്‍ അടക്കമുള്ള ഉന്നതര്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും ആകെ എ്ത്തിയത് വെഞ്ഞാറുംമൂട് ശശി മാത്രമാണ്. ഈ ചടങ്ങ് നയന്‍താരയെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും അവസാന നിമിഷം നടി പിന്‍മാറുകയായിരുന്നുവെന്നുമാണ് അറിയുന്നത്.

പിന്നണിയിലും സിനിമാക്കാർ

പിന്നണിയിലും സിനിമാക്കാർ

എന്നാല്‍ നടിയുടെ പിന്മാറ്റത്തിന് ശേഷവും പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയോട് അടുപ്പമുള്ള സിനിമാ മേഖലയില്‍ ഉള്ളവരാണ് താരത്തിന് വേണ്ടി പരിശ്രമിക്കുന്നതത്രേ. പക്ഷേ ഇക്കാര്യം നയന്‍താര ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കേരളത്തിൽ മോഹൻലാലോ?

കേരളത്തിൽ മോഹൻലാലോ?

നയന്‍താരയെ മാത്രമല്ല മറ്റു പ്രമുഖ താരങ്ങളേയും പാര്‍ട്ടിയോട് ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കേരളത്തില്‍സുരേഷ് ഗോപി ഇപ്പോള്‍ തന്നെ ബിജെപി എംപിയാണ്. സംഘപരിവാറിനോട് ചായ്വുള്ള മോഹന്‍ലാലിനെയും രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു.

രജനീകാന്തിന് സ്വന്തം പാർട്ടി

രജനീകാന്തിന് സ്വന്തം പാർട്ടി

തമിഴ്നാട്ടിൽ ബിജെപി ചരട് വലിക്കുന്നത് സൂപ്പർസ്ററാർ രജനീകാന്തിന് വേണ്ടിയാണ്. എന്നാൽ രജനീകാന്ത് ബിജെപിയിൽ ചേരാതെ സ്വന്തം പാർട്ടിയുണ്ടാക്കാനാണ് സാധ്യത കൂടുതലെന്നാണ് ഏറ്റവും പുതിയ വിവരം. അതേസമയം പുതിയ പാർട്ടി ബിജെപിക്കൊപ്പം സഹകരിച്ച് പ്രവർത്തിക്കാനും സാധ്യത കൂടുതലാണ്.

ദക്ഷിമേന്ത്യ കിട്ടാക്കനി

ദക്ഷിമേന്ത്യ കിട്ടാക്കനി

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിക്ക് എന്നും കിട്ടാക്കനി ആയിരുന്നു. കുറച്ചെങ്കിലും സ്വാധീനമുള്ള കർണാടകയിലാകട്ടെ പ്രതിപക്ഷത്തുമാണ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യ പിടിച്ചടക്കാനുള്ള സമഗ്ര പദ്ധതിയുടെ വിപുലമായ രൂപരേഖയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് ഭരണമില്ലാത്ത ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളാണ് ലക്ഷ്യം.

ഇത് സൗത്ത് മിഷൻ

ഇത് സൗത്ത് മിഷൻ

ബിജെപിയെ പുറത്ത് നിര്‍ത്തിയിരിക്കുന്ന ഓരോ സംസ്ഥാനത്തിന്റെയും സ്വഭാവം കണക്കിലെടുത്തുള്ള വ്യത്യസ്ത പദ്ധതികളാണ് അമിത് ഷായുടെ ബുദ്ധിയില്‍ വിരിഞ്ഞിട്ടുള്ളത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവയാണ് ബിജെപിയുടെ സൗത്ത് മിഷന്റെ ലക്ഷ്യം.

മോദി പ്രഭാവം മുതലാക്കാൻ

മോദി പ്രഭാവം മുതലാക്കാൻ

ആര്‍എസ്എസ്സിന്റെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും മുതലാക്കിയാണ് ഈ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കയ്യിലാക്കാനുള്ള പദ്ധതികളൊരുക്കിയിരിക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറേ നാളുകളിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആര്‍എസ്എസ്സിന് മികച്ച അടിത്തറയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്.

English summary
BJP Planning to bring Actress Nayanthara to the party as part of its South Mission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X