കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയില്‍ ത്രിപുര ആവര്‍ത്തിക്കാന്‍ ബിജെപി, 48 പുതുമുഖങ്ങള്‍ കെഎംസിയില്‍ ഇറങ്ങും

Google Oneindia Malayalam News

കൊല്‍ക്കത്ത: ത്രിപുരയിലെ വന്‍ ജയം ബിജെപി ക്യാമ്പില്‍ ആത്മവിശ്വാസം തിരികെയെത്തിച്ചിരിക്കുകയാണ്. മമത ബാനര്‍ജിയുടെ തകര്‍ക്കുന്നതിനുള്ള നീക്കം അവര്‍ ആരംഭിച്ചിരിക്കുകയാണ്. ത്രിപുരയില്‍ മാത്രമല്ല ബംഗാളിലും ഇതിന്റെ തരംഗം ആഞ്ഞടിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപിയുടെ നേതാവ് അമിത് മാളവ്യ പറഞ്ഞത്.

'മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു''മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു'

നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും അതിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോവുകയും ചെയ്തിരുന്നത് മമത വലിയ തിരിച്ചടിയായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തൃണമൂല്‍ വലിയ പ്ലാനിംഗോടെ നീങ്ങിയെങ്കിലും മുന്നൊരുുക്കമില്ലാതെ പ്രവര്‍ത്തിച്ചത് വലിയ തിരിച്ചടിയാവുകയും ചെയ്തു.

1

ബിജെപി തൃണമൂലിനെ കൂടുതല്‍ തളര്‍ത്താനുള്ള നീക്കം കൂടി തുടങ്ങിയിട്ടുണ്ട്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 144 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കരുത്ത് കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ പകുതിയില്‍ അധികം സീറ്റ് പിടിച്ചാല്‍ ബംഗാളില്‍ തിരിച്ചുവരവിന്റെ പാതയിലാണ് ബിജെപിയെന്ന് ഉറപ്പിക്കാം. 48 പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളായി ഇറക്കാനാണ് ബിജെപിയുടെ പ്ലാന്‍. കൊല്‍ക്കത്തയില്‍ ജയിച്ചാല്‍ അടിത്തറ ഭദ്രമാക്കാന്‍ ബിജെപിക്ക് സാധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ കോട്ടകള്‍ പൊളിക്കാനായാല്‍ രാഷ്ട്രീയമായി അത് ബിജെപിക്ക് വീണ്ടുമൊരു നേട്ടമായി മാറും.

2

പക്ഷേ ബംഗാളില്‍ കഴിഞ്ഞ തവണ നേടിയ 18 സീറ്റുകള്‍ നിലനിര്‍ത്തുക എന്ന തന്ത്രമാണ് ബിജെപിക്കുള്ളത്. അതിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച്, നേതാക്കളെ കൂടെ നിര്‍ത്തിാന്‍ സാധിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വന്‍ തിരിച്ചടികളാണ് തൃണമൂല്‍ ക്യാമ്പില്‍ സംഭവിച്ചത്. നിരവധി പേര്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ തിരിച്ചെത്തി. ഇങ്ങനെ നാണം കെട്ട് നില്‍ക്കുന്ന സമയത്താണ് ത്രിപുരയില്‍ തൃണമൂല്‍ ദയനീയമായി തോറ്റത്. ബംഗാളിലെ നേതാക്കളെല്ലാം ഈ ജയത്തെ പെട്ടെന്ന് പ്രശംസിച്ചിരുന്നു. അതിന് കാരണം ബംഗാള്‍ ജനസംഖ്യ വളരെ കൂടുതലുള്ള സംസ്ഥാനമാണ് ത്രിപുര എന്നതായിരുന്നു.

3

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് തൃണമൂലിനും ബിജെപിക്കും നിര്‍ണായകാണ്. ബിജെപിക്ക് ബംഗാള്‍ രാഷ്ട്രീയത്തില്‍ പിടിച്ചുില്‍ക്കാാനും കെഎംസിയില ജയം ആവശ്യമാണ്. ഇത്തവണ സ്വന്തം നേതാക്കളെയും പഴയ പ്രവര്‍ത്തകരെയും, സജീവ പ്രവര്‍ത്തകരെയുമാണ് കൊല്‍ക്കത്തയില്‍ മത്സരിക്കാനായി ഇറക്കിയിരിക്കുന്നത്. 50 വനിതകളും കൊല്‍ക്കത്തയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് അഭിഭാഷകര്‍, രു മുന്‍ കേണല്‍, മൂന്ന് ഡോക്ടര്‍മാര്‍, നാല് അധ്യാപകര്‍, എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെ ആകര്‍ഷണമാണ്. 21 ബിസിനസുകാരും അത്ര തന്നെ വിദ്യാര്‍ത്ഥികളും അക്കൂട്ടത്തിലുണ്ട്.

4

ത്രിപുരയെ പോലെ ബംഗാളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തൃണമൂലിനെ കൊണ്ടുവരിക എന്നതാണ് മമതയുടെ ഏക ലക്ഷ്യം. അതുകൊണ്ട് പല തന്ത്രങ്ങളും മമതയില്‍ ബാക്കിയാണ്. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ലിസ്റ്റില്‍ കുറയുന്നുണ്ട്. ഇത് പരിഹരിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത പോലൊരു വലിയ കോര്‍പ്പറേഷനില്‍ തരംഗമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കില്ല. അതേസമയം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കേ സീറ്റ് നല്‍കൂ എന്നാണ് പാര്‍ട്ടി കരുതുന്നത്. കഴിഞ്ഞ തവണ ഇത്തരത്തില്‍ സീറ്റുകള്‍ നല്‍കിയെങ്കിലും പലരും തോറ്റതാണ് മാറി ചിന്തിക്കാന്‍ ബിജെപി തയ്യാറായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ നേതാക്കളെ ചൊടിപ്പിക്കാന് സുവേന്ദു അധികാരിക്ക് താല്‍പര്യമില്ല.

5

2015ല്‍ 126 സീറ്റുകള്‍ തൃണമൂല്‍ നേടിയിരുന്നു. ഒപ്പം 112 മുനിസിപ്പാലിറ്റികളും വിജയിച്ചിരുന്നു. ഇത്തവണത്തെ പ്രധാന കാര്യം ബിജെപി മുഖ്യ പ്രതിപക്ഷമായി രംഗത്തുണ്ടെന്നതാണ്. കൊല്‍ക്കത്ത ജയിച്ചാല്‍ നഗര മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും. എന്നാല്‍ കര്‍ഷകരുടെ വെല്ലുവിളി, കൊഴിഞ്ഞുപോക്ക് തുടങ്ങിയ ഘടകങ്ങളെ ആദ്യം നേതൃത്വം നിയന്ത്രിക്കാന്‍ നോക്കണം. അതേസമയം ത്രിപുര ബിജെപിക്ക് ബംഗാളില്‍ പോരാടാനുള്ള കരുത്താണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ഏറ്റവും വലിയ പ്രതിപക്ഷമായി ത്രിപുരയില്‍ എന്നൊക്കെ പറഞ്ഞാണ് തൃണമൂലിന് ത്രിപുരയില്‍ പിടിച്ച് നില്‍ക്കാനായതത്. അതേസമയം കൊല്‍ക്കത്തയില്‍ തൃണമൂലിനെതിരെ വികാരമില്ലാത്തതാണ് ബിജെപിയെ ആശങ്കപ്പെടുന്നത്.

Recommended Video

cmsvideo
BJP- RSSകാര്‍ മകളുടെ കല്ല്യാണത്തിന് വരരുത്, മാസ്സായി അച്ഛന്‍

'മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു''മഞ്ജു മീനാക്ഷിയെ പ്രസവിച്ച സമയത്ത് എനിക്ക് ക്യാന്‍സര്‍, അമ്മയെ നോക്കിക്കോളാമെന്ന് മഞ്ജു പറഞ്ഞു'

English summary
bjp aims to win kolkata muncipal corporation, trinamool congress wants to give setback in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X