കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് പിന്തുണയല്ല, ജെഡിഎസ് കോട്ടയാണ് ബിജെപിയുടെ ലക്ഷ്യം, ഞെട്ടി കോൺഗ്രസും ജെഡിഎസും

Google Oneindia Malayalam News

ബെംഗളൂരു: യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായകമായ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് കർണാടക. 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഡിസംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തിൽ തുടരണമെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിൽ ഏഴു സീറ്റുകളിലെങ്കിലും ബിജെപിക്ക് അനിവാര്യമാണ്. ഭൂരിപക്ഷം നേടാനായില്ലെങ്കിൽ പിന്തുണ നൽകാമെന്ന ജെഡിഎസിന്റെ വാഗ്ദാനം ബിജെപിക്ക് മുമ്പിലുണ്ട്. എന്നാൽ ജെഡിഎസ് കോട്ട കൂടി പിടിച്ചെടുത്ത് ഉപതിരഞ്ഞെടുപ്പിൻ വമ്പൻ മുന്നേറ്റം നടത്താനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

എന്‍സിപിയുടെ 'വന്‍ വാഗ്ദാനങ്ങള്‍'; അജിത് പവാറിന് മനം മാറ്റം? സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്എന്‍സിപിയുടെ 'വന്‍ വാഗ്ദാനങ്ങള്‍'; അജിത് പവാറിന് മനം മാറ്റം? സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്

ജെഡിഎസിന്റെ ഉറച്ച ചില മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി 2 ജെഡിഎസ് നേതാക്കൾ പത്രിക പിൻവലിച്ചതോടെ 12 ജെഡിഎസ് സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരരംഗത്തുള്ളത്. കർണാടകയിൽ വീണ്ടും കിംഗ് മേക്കറാകാനുള്ള ജെഡിഎസിന്റെ നീക്കങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയാണ് ബിജെപിയുടെ പുതിയ തന്ത്രം.

 ജെഡിഎസ് കോട്ട പിടിക്കാൻ

ജെഡിഎസ് കോട്ട പിടിക്കാൻ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ ഇതുവരെ ബിജെപിക്ക് വിജയിക്കാനാകാത്ത രണ്ട് മണ്ഡലങ്ങളാണ് കെആർ പേട്ടയും, ചിക്കബല്ലാപൂരും. ജെഡിഎസിന്റെ സ്വാധീന മേഖലയായ മാണ്ഡ്യ ജില്ലയിലാണ് കെആർ പേട്ട. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗത്തെ അതിജീവിച്ച് മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള എട്ട് സീറ്റുകളിലും ജെഡിഎസാണ് വിജയിച്ചത്. കോൺഗ്രസും ജെഡിഎസുമായാണ് ഇവിടെ പ്രധാനമായും മത്സരം നടക്കുന്നത്.

 വോട്ട് വിഹിതം വർദ്ധിപ്പിച്ചു

വോട്ട് വിഹിതം വർദ്ധിപ്പിച്ചു

കെ ആർ പേട്ടയിൽ ഇതുവരെ വിജയിക്കാനായില്ലെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മത്സരിച്ച സുമലത വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അയോഗ്യനാക്കപ്പെട്ട ജെഡിഎസ്. വിമതൻ കെസി നാരായണ ഗൗഡയെ ഇറക്കി കെ ആർ പേട്ട പിടിക്കാനാണ് ബിജെപി ഇക്കുറി ശ്രമിക്കുന്നത്.

 ത്രികോണ മത്സരം

ത്രികോണ മത്സരം

ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ ബിഎൽ ദേവരാജിനെയാണ് ജെഡിഎസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കെബി ചന്ദ്രശേഖറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലത്തിൽ കെസി നാരായണ ഗൗഡയ്ക്കുള്ള സ്വാധീനം തിരിച്ചടിയാകുമോ എന്ന ആശങ്ക ജെഡിഎസിനുണ്ട്. വൊക്കലിംഗ സമുദായത്തിൽപ്പെട്ട ഉപമുഖ്യമന്ത്രി സിഎൻ അശ്വാത് നാരായൺ, യെഡിയൂരപ്പയുടെ മകൻ രാഘവേന്ദ്ര എന്നിവരെ ഇറക്കിയാണ് ബിജെപി ഇവിടെ പ്രചാരണം കൊഴുപ്പിക്കുന്നത്. കെആർ പേട്ടിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് ടിക്കറ്റിൽ മത്സരിച്ച നാരായണ ഗൗഡ കോൺഗ്രസ് സ്ഥാനാർത്ഥി കെബി ചന്ദ്രശേഖർ 9,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

 ഹുൻസൂരിലും ഭീഷണി

ഹുൻസൂരിലും ഭീഷണി

ജെഡിഎസിന് ബിജെപി ഭീഷണി ഉയർത്തുന്ന മറ്റൊരു മണ്ഡലമാണ് മൈസൂരുവിലെ ഹുൻസൂർ നിയമസഭാ മണ്ഡലം. ജെഡിഎസിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ എ എച്ച് വിശ്വനാഥാണ് ഹുൻസൂർ മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ഹുൻസൂരിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്. ജെഡിഎസ് രാഷ്ട്രീയത്തിന്റെ കേന്ദ്രമായ ഇരു മണ്ഡലങ്ങളിലും കൂറു മാറിയ ജെഡിഎസ് എംഎൽഎമാരെ ഇറക്കി വെന്നിക്കൊടി പാറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

 ബിജെപിക്ക് പ്രതീക്ഷ

ബിജെപിക്ക് പ്രതീക്ഷ

എ എച്ച് വിശ്വനാഥനിലൂടെ ഹുൻസൂർ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തവണ കോൺഗ്രസിന്റെ എച്ച് പി മഞ്ജുനാഥും എ എച്ച് വിശ്വനാഥും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ആകെ പോളുചെയ്തതിൽ 49.22 ശതമാനം വോട്ടും വിശ്വനാഥിനാണ് ലഭിച്ചത്. 3.44 ശതമാനം വോട്ട് മാത്രമാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ ശക്തമായ സ്ഥാനാർത്ഥിയെ ഇറക്കി ത്രികോണ മത്സരത്തിന് വഴിതെളിച്ചിരിക്കുകയാണ് ബിജെപി.

 മാറ്റം ഉണ്ടാകില്ല

മാറ്റം ഉണ്ടാകില്ല

അതേ സമയം ഹുൻസൂർ, കെ ആർ പേട്ട മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടക്കുമെന്ന ബിജെപി വാദം കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ തള്ളിക്കളഞ്ഞു. ഓൾഡ് മൈസൂരു മേഖലയിൽ സ്ഥാനാർത്ഥികളെക്കാൺ ആളുകൾ പ്രധാന്യം നൽകുന്നത് പാർട്ടിക്കാണ്. അതുകൊണ്ട് വിമത എംഎൽഎമാരെ സ്ഥാനാർത്ഥികളാക്കുന്നത് വഴി ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് എം രാമചന്ദ്രപ്പ പ്രതകരിച്ചു.

English summary
BJP aims victory in JDS stronghold in Karnataka bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X