കോണ്‍ഗ്രസിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; ശിവസേനയും ആര്‍ജെഡിയും പ്രതികരിക്കണമെന്ന് ബിജെപി
ദില്ലി: കോണ്‍ഗ്രസിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ബിജെപിയുടെ ആരോപണം. കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയും ബിഹാറിലെ സഖ്യകക്ഷിയായ ആര്‍ജെഡിയും വിഷയത്തില്‍ പ്രതികരിക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നഖ്വിയും ടോം വടക്കനും. തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്. ഇവരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ശിവസേനയുടെ അഭിപ്രായമെന്താണ് എന്ന് നഖ്വി ചോദിച്ചു.

കോണ്‍ഗ്രസിന്റെ ഇത്തരം ബന്ധങ്ങള്‍ക്ക് അവരുമായി സഖ്യമുണ്ടാക്കിയ എല്ലാ കക്ഷികളും ഉത്തരവാദികളാണ്. വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായമെന്താണ്. കേരളത്തില്‍ മാത്രമല്ല ഈ ബന്ധമുള്ളത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസ് പതാകയേക്കാള്‍ പാറിക്കളിച്ചത് ഇസ്ലാമിക പതാകയാണ്. ആ കാഴ്ച കണ്ടിട്ട് ജനങ്ങള്‍ അമ്പരന്നു പോയി എന്നും നഖ്വി പറഞ്ഞു. മുസ്ലിം ലീഗിന്റെ പതാകയാണ് നഖ്വി ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പതാകയേന്തിയവര്‍ രാഹുലിന്റെ പ്രചാരണത്തില്‍ നില്ക്കുന്ന ചിത്രം അന്ന് തന്നെ ചിലര്‍ ഉത്തരേന്ത്യയില്‍ തെറ്റിദ്ധാരണ പരത്തി പ്രചരിപ്പിച്ചു എന്ന്് വാര്‍ത്തകള്‍ വന്നിരുന്നു.
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കോണ്‍ഗ്രസുമായി സഖ്യമുള്ള ആര്‍ജെഡി പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തില്‍ പ്രതികരിക്കണം. കോണ്‍ഗ്രസിനൊപ്പമാണ് തേജസ്വി യാദവ്. അതുകൊണ്ട് അവര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. ഒരുപാട് സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഈ സഖ്യമുണ്ടാക്കിയിട്ടുണ്ട്. എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് പ്രൊമോട്ട് ചെയ്യുന്നു എന്ന് ഞങ്ങള്‍ ചോദിക്കില്ല. പകരം ചോദ്യം ആര്‍ജെഡിയോടും ശിവസേനയോടുമാണെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ബന്ധുക്കളെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയ വേളയില്‍ സന്ദര്‍ശിച്ചിരുന്നു. സിദ്ദീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായും കോണ്‍ഗ്രസ് ബന്ധം സ്ഥാപിക്കുകയാണെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications