കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനിയില്‍ കാര്‍ഷികബില്ലുകള്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പാക്കിസ്‌താന്‍ പതാക; ആരോപണവുമായി ബിജെപി

Google Oneindia Malayalam News

ന്യൂഡല്‍ഹി;രാജ്യത്ത്‌ നടക്കുന്ന കര്‍ഷക സമരങ്ങളില്‍ ബാഹ്യശക്തികളുടെ സ്വാധീനമുണ്ടെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചാരോപിക്കുന്നുണ്ട്‌. സോഷ്യല്‍ മീഡിയ വഴിയുള്ള ഇത്തരം സ്വാധിനങ്ങളെപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിനിടെയാണ്‌ കേന്ദ്രത്തിന്റെ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ഒരു സംഭവം ജര്‍മ്മനിയില്‍ നടന്നത്‌. രാജ്യത്തെ പുതിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന ജര്‍മ്മനിയില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്‌ പാക്കിസ്‌താന്റെ പതാകയേന്തിയെന്നാണ്‌ ആരോപണം.ബിജെപി നേതാവ്‌ സുരേഷ്‌ നക്‌വയാണ്‌ ഈ ആരോപണവുമായി രംഗത്തെത്തിയത്‌.
ആരോപണത്തിന്‌ തെളിവായി ഒരു കൂട്ടം ആളുകള്‍ പാക്കിസ്‌താന്റെ പതാക പിടിച്ചു നില്‍ക്കുന്ന ചിത്രവും ബിജെപി നേതാവ്‌ പങ്കുവെച്ചിട്ടുണ്ട്‌. ജര്‍മനിയിലെ ഇന്ത്യക്കാരായ കോണ്‍ഗ്രസുകരാണ്‌ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ്‌ ബിജെപി നേതാവ്‌ സുരേഷ്‌ നഖ്‌വി ആരോപിക്കുന്നത്‌. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസുകാരാണ്‌ പാക്കസ്ഥാന്റെ പതാകയേന്തി ജര്‍മനിയില്‍ പ്രതിഷേധിക്കുന്നതെന്ന്‌ ബിജെപി നേതാവ്‌ ആരോപിച്ചു.

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam
pakistan flag

ഖാലിസ്ഥാന്‍ ബന്ധമുള്‍പ്പെടെ രാജ്യദ്രോഹപരമായ നിരവധി ആരോപണങ്ങളാണ്‌ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തിനെതിരെയും കര്‍ഷക സമരത്തെ പിന്തുണക്കുന്നവര്‍ക്കെതിരെയും അഴിച്ചുവിടുന്നത്‌. എന്നാല്‍ നിലവില്‍ ബിജെപി നേതാവിന്റെ ആരോപണത്തില്‍ എത്രത്തോളം കഴമ്പുണ്ടെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്റെ ആധികാരികതയെക്കുറിച്ചും, ജര്‍മനിയില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടോ എന്നതിനേപ്പറ്റിയും വ്യക്തതയില്ല.
അന്താരാഷ്ട്രതലത്തില്‍ നിന്ന്‌ തന്നെ കര്‍ഷക സമരത്തിന്‌ പിന്തുണപ്രഖ്യാപിച്ച്‌ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. അന്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ തന്നെ അമേരിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നേരത്തെ കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

English summary
bjp-alleged-pakistan-flag-used-in-anti-farm-law-protest-held-in-germany
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X