കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
BJP Allies Seem Unhappy With Budget 2020 | Oneindia Malayalam

ദില്ലി: പൗരത്വ നിയമത്തിന് പിന്നാലെ കേന്ദ്ര ബജറ്റിലും എന്‍ഡിഎയില്‍ അതൃപ്തി. മോശം ബജറ്റെന്നാണ് ജെഡിയുവും എല്‍ജെപിയും അടക്കമുള്ളവര്‍ വിശേഷിപ്പിച്ചത്. അതേസമയം ബീഹാറിനെ മോദി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് നേരത്തെയുള്ള പരാതിയാണ്. ഇതെല്ലാം ഇവരുടെ പ്രതിഷേധത്തിലുണ്ട്. കഴിഞ്ഞ ദിവസം ജനകീയ ബജറ്റെന്ന വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങളെ കൂടിയാണ് ഇവര്‍ തള്ളിയിരിക്കുന്നത്.

അതേസമയം ബീഹാറിലെ തിരഞ്ഞെടുപ്പും ഇതിന് പിന്നിലുണ്ട്. ജെഡിയുവും എല്‍ജെപിയും എന്‍ഡിഎ വിടാനുള്ള ശ്രമങ്ങളും ഒരുവശത്ത് നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. സിഎഎയില്‍ വലിയ പ്രശ്‌നങ്ങള്‍ തന്നെ ജെഡിയുവില്‍ ഉണ്ടായിരുന്നു. ഒടുവില്‍ എന്‍ആര്‍സി ബീഹാറില്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാറിന് പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന പരാതിയാണ് ഈ രണ്ട് കക്ഷികള്‍ക്കുള്ളത്. അതാണ് ബജറ്റിലെ എതിര്‍പ്പിന് പ്രധാന കാരണം.

എന്‍ഡിഎയില്‍ വിള്ളല്‍

എന്‍ഡിഎയില്‍ വിള്ളല്‍

എന്‍ഡിഎയില്‍ വലിയ സ്വീകാര്യത ബജറ്റിന് ലഭിച്ചിട്ടില്ല. തൊഴില്‍ മേഖലയ്ക്കും കയറ്റുമതിക്കും നേട്ടമുണ്ടാക്കാന്‍ ബജറ്റിലൂടെ സാധിക്കില്ലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. ജെഡിയുവും എല്‍ജെപിയുമാണ് ബജറ്റിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പൗരത്വ നിയമത്തില്‍ ഇവര്‍ പരസ്യമായി തന്നെ നിലപാടെടുത്തിരുന്നു. ഗ്രാമീണ സമ്പദ് ഘടനയെ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇനിയും പദ്ധതികള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് ഇവര്‍ പറഞ്ഞു.

ജെഡിയുവിന്റെ നീക്കം

ജെഡിയുവിന്റെ നീക്കം

ബീഹാറില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുകയാണ്. ബിജെപി വിമര്‍ശനം അതിന് പ്രധാന കാരണമാണ്. ഒരേ കക്ഷിയാണെങ്കിലും ജനപക്ഷത്ത് നില്‍ക്കേണ്ടത് ജെഡിയുവിനും എല്‍ജെപിക്കും അത്യാവശ്യമാണ്. സംസ്ഥാനത്ത് ജനവികാരം സര്‍ക്കാരിനെതിരാണ്. ആര്‍ജെഡിയും കോണ്‍ഗ്രസും വന്‍ പ്രചാരണം ബീഹാറില്‍ നടത്തുന്നുണ്ട്. തേജസ്വി യാദവ് വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിലാണ് നിതീഷ് കേന്ദ്ര നടപടികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.

തൊഴില്‍ പ്രതിസന്ധി

തൊഴില്‍ പ്രതിസന്ധി

തൊഴില്‍ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ബീഹാറില്‍ ഉള്ളത്. രാജ്യത്ത് യുവാക്കള്‍ക്ക് ഏറ്റവുമധികം തൊഴില്‍ നഷ്ടമായ സംസ്ഥാനങ്ങളിലൊന്നും ബീഹാര്‍ തന്നെയാണ്. എന്നാല്‍ വലിയ പാക്കേജുകളൊന്നും ബീഹാറിന് ലഭിച്ചിട്ടില്ല. ബജറ്റ് ബാലന്‍സായിട്ടുള്ളതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കാത്ത വര്‍ഷമായത് കൊണ്ട് വലിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ല. ഗ്രാമീണ സമ്പദ് ഘടനയെ രക്ഷിക്കാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉണ്ടായില്ലെന്ന് ജെഡിയു നേതാവ് കെസി ത്യാഗി കുറ്റപ്പെടുത്തി.

വോട്ടുബാങ്കില്‍ വിള്ളല്‍

വോട്ടുബാങ്കില്‍ വിള്ളല്‍

ജെഡിയുവും എല്‍ജെപിയും മുസ്ലീം വോട്ടുകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ നിയമത്തില്‍ അടക്കം രണ്ട് പാര്‍ട്ടികളും സ്വീകരിച്ച നിലപാടുകള്‍ കോണ്‍ഗ്രസ് സഖ്യം നന്നായി മുതലെടുക്കുന്നുണ്ട്. ജെഡിയുവിലെ പ്രശനങ്ങളും കൂടി വന്നതോടെ നിതീഷ് കടുത്ത സമ്മര്‍ദത്തിലാണ്. ബിജെപി സഖ്യം വിടാനും പാര്‍ട്ടിയില്‍ നിന്ന് ആവശ്യമുണ്ട്്. എന്നാല്‍ മുന്‍കാല കണക്കുകള്‍ നോക്കുമ്പോള്‍ ബിജെപി സഖ്യത്തില്‍ നിന്ന് പോകുന്നത് നിതീഷിന് വലിയ തിരിച്ചടിയാണ്. മുസ്ലീം വോട്ടുകള്‍ക്കായി ബിജെപിയെ പോലെ ജെഡിയുവും ചില ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

ബിജെപി പിന്തുണയ്ക്കുന്നതിലൂടെ സീറ്റുകള്‍ പലതും നഷ്ടമാകുന്നു എന്ന പരാതിയാണ് നിതീഷ് ഉയര്‍ത്തുന്നത്. അതുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ നിതീഷ് ആവശ്യപ്പെടും. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച 50:50 വേണ്ടെന്നാണ് നിതീഷ് ഉന്നയിക്കുക. എന്നാല്‍ സുശീല്‍ കുമാര്‍ മോദി, ഗിരിരാജ് സിംഗ് എന്നിവര്‍ ജെഡിയുവിന്റെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യത്തിലാണ്. എന്നാല്‍ 2015ല്‍ ബിജെപിക്കുണ്ടായിരുന്ന സ്വാധീനം ഇപ്പോഴില്ലെന്നാണ് എന്‍ഡിഎ സഖ്യം ഉന്നയിക്കുന്നത്.

ശിവസേന നല്‍കിയ പാഠം

ശിവസേന നല്‍കിയ പാഠം

ബിജെപിയെ സഖ്യകക്ഷികള്‍ നിരന്തരം വിമര്‍ശിക്കുന്നതിന്റെ പ്രധാന കാരണം ശിവസേന സഖ്യം വിട്ടതാണ്. ബിജെപി സഖ്യത്തിനുള്ളില്‍ ഒറ്റയക്ക് കാര്യങ്ങള്‍ തീരുമാനിക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നതെന്ന് മുമ്പ് ചെറുകിട പാര്‍ട്ടികളും പറഞ്ഞിരുന്നു. എന്നാല്‍ ശിവസേന സഖ്യം വിട്ടതോടെ മറ്റ് സഖ്യകക്ഷികള്‍ക്കെല്ലാം ധൈര്യം ലഭിച്ചിരിക്കുകയാണ്. ബിജെപി ഇല്ലെങ്കിലും സഖ്യമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ജെഡിയുവിന്റെ പ്രതീക്ഷ. കോണ്‍ഗ്രസുമായി അടുക്കാനുള്ള ശ്രമങ്ങളും ചില നേതാക്കള്‍ നടത്തുന്നുണ്ട്്.

സൗജന്യ ബസ് യാത്ര മുതല്‍ സൗജന്യ വിദ്യാഭ്യാസം വരെ, ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെസൗജന്യ ബസ് യാത്ര മുതല്‍ സൗജന്യ വിദ്യാഭ്യാസം വരെ, ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെ

English summary
bjp allies seem unhappy with budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X