കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഖ്യകക്ഷിക്ക് മുസ്ലിം സ്ഥാനാര്‍ഥി; വ്യത്യസ്ത നീക്കം!! വളഞ്ഞ വഴിയില്‍ ഹൈദരലി ഖാന്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌ന ദള്‍ പ്രഖ്യാപിച്ച ആദ്യ സ്ഥാനാര്‍ഥി മുസ്ലിം സമുദായത്തില്‍ നിന്ന്. എന്‍ഡിഎ കക്ഷികള്‍ പുലര്‍ത്തുന്ന പതിവ് രീതിക്ക് വിരുദ്ധമായിട്ടാണ് അപ്‌ന ദള്‍ ഹൈദരലി ഖാനെ മല്‍സരിപ്പിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ റാംപൂര്‍ ജില്ലയിലുള്ള സോര്‍ മണ്ഡലത്തിലാണ് ഹൈദരലി ഖാന്‍ മല്‍സരിക്കുക. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ മകന്‍ അബ്ദുല്ല അസം മല്‍സരിക്കുമെന്ന് കരുതുന്ന മണ്ഡലമാണ് സോര്‍.

ബിജെപി സഖ്യകക്ഷികള്‍ക്ക് സീറ്റുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല. അതിന് മുമ്പാണ് സഖ്യകക്ഷിയായ അപ്‌ന ദളിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. അപ്‌ന ദൡന് പുറമെ നിഷാദ് പാര്‍ട്ടിയും ബിജെപി സഖ്യത്തിലുണ്ട്. റാംപൂരിലെ പ്രമുഖ കുടുംബത്തിലെ അംഗമാണ് ഹൈദരലി ഖാന്‍. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ സുല്‍ഫിക്കര്‍ അലി ഖാന്‍ റാംപൂരില്‍ നിന്ന് അഞ്ച് തവണ കോണ്‍ഗ്രസ് എംപിയായിട്ടുണ്ട്. ഹൈദരലി ഖാന്റെ പിതാവ് നവാബ് കാസിം അലി ഖാന്‍ റാംപൂരില്‍ നിന്ന് നാല് തവണ എംഎല്‍എ ആയിരുന്നു. ഇത്തവണ റാംപൂരില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നതും നവാബ് കാസിമാണ്. സോര്‍ മണ്ഡലത്തിന്റെ തൊട്ടടുത്ത മണ്ഡലമാണ് റാംപൂര്‍.

p

അതേസമയം, ഹൈദരലി ഖാന്‍ സോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. പിന്നീട് അദ്ദേഹം ഡല്‍ഹിയിലെത്തി അപ്‌ന ദള്‍ നേതാവ് അനുപ്രിയ പട്ടേലിനെ കണ്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. അസം ഖാന്റെ മകന്‍ അബ്ദുല്ല അസം ആണ് 2017ല്‍ സോര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിട്ടായിരുന്നു ജയം. 2019 ഡിസംബറില്‍ അദ്ദേഹത്തിന്റെ ജയം അലഹാബാദ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2017ലെ തിരഞ്ഞെടുപ്പ് കാലത്ത് അബ്ദുല്ല അസമിന് 25 വയസ് തികഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

ദിലീപിനെതിരെ സൂപ്പര്‍ താരം അയച്ച മെസേജ് ഇങ്ങനെ... പുതിയ സിനിമയുമായി ബാലചന്ദ്ര കുമാര്‍ദിലീപിനെതിരെ സൂപ്പര്‍ താരം അയച്ച മെസേജ് ഇങ്ങനെ... പുതിയ സിനിമയുമായി ബാലചന്ദ്ര കുമാര്‍

2020 ഫെബ്രുവരിയില്‍ നിരവധി കേസുകളില്‍പ്പെട്ട അബ്ദുല്ല അസമിനെ പോലീസ് ജയിലിലടച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തില്‍ സോറില്‍ മല്‍സരിക്കുമെന്നാണ് കരുതുന്നത്. അബ്ദുല്ലയുടെ പിതാവ് അസം ഖാന്‍ റാംപൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. വിവിധ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഇദ്ദേഹം രണ്ടുവര്‍ഷമായി ജയിലിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടി അസം ഖാന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

അതിനിടെ, ബറേലിയിലെ കന്റോണ്‍മെന്റ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട സുപ്രിയ ആരോണ്‍ എസ്പിയില്‍ ചേര്‍ന്നു. ഇവരുടെ ഭര്‍ത്താവ് മുന്‍ എംപി പ്രവീണ്‍ സിങ് ആരോണും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സുപ്രിയ ഇതേ സീറ്റില്‍ എസ്പിക്ക് വേണ്ടി മല്‍സരിക്കാനും തീരുമാനിച്ചു. ബറേലിയിലെ മുന്‍ മേയറാണ് സുപ്രിയ ആരോണ്‍. മുന്‍ എംഎല്‍എ രാജ മഹാവീര്‍ സിങിന്റെ ഭാര്യ റിത സിങും എസ്പിയില്‍ ചേര്‍ന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായ ധര്‍മേന്ദ്ര പ്രതാപ് സിങ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

Recommended Video

cmsvideo
UP Assembly Election 2022: Factors That Would Be In Play In Upcoming Polls

English summary
BJP Ally Apna Dal Announced First Candidate As Muslim; Haider Ali Khan Contest from Suar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X