കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യം വിടുമെന്ന് ബിപിഎഫ് മോദിയെ അറിയിച്ചു, അസമില്‍ ബിജെപി വീഴുമോ?

  • By Desk
Google Oneindia Malayalam News

ദില്ലി: ഗവര്‍ണറുടെ ഇടപെടലുകള്‍ അസം ബിജെപി സഖ്യ സര്‍ക്കാരില്‍ കല്ലുകടിക്ക് ഇടയാക്കുന്നു. സഖ്യം വിടുമെന്ന് ബിജെപി നേതാക്കളെ ബിപിഎഫ് അറിയിച്ചു. തിരഞ്ഞെടുപ്പ് നീട്ടിവച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ ബിടിസിയുടെ ഭരണം ഏറ്റെടുത്തതാണ് സഖ്യത്തില്‍ വിള്ളലുണ്ടാകാന്‍ കാരണം. കൊറോണ പ്രതിസന്ധി അധികാരം പിടിക്കാനുള്ള അവസരമാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സഖ്യകക്ഷി ആരോപിക്കുന്നു.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് അസമില്‍. ഈ വേളിയില്‍ ഭരണസഖ്യത്തില്‍ വിള്ളലുണ്ടാക്കുന്നത് കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ കരുതുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍ എന്നിവരുടെ ഇടപെടലുണ്ടാകുമെന്നാണ് കരുതുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

വിവാദം തുടങ്ങിയത് ഇങ്ങനെ

വിവാദം തുടങ്ങിയത് ഇങ്ങനെ

ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് അസമില്‍ വിവാദം തുടങ്ങിയത്. തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവച്ചു. ഇതോടെ കൗണ്‍സിലിന്റെ അധികാരം ഗവര്‍ണര്‍ ജഗദീഷ് മുഖി ഏറ്റെടുക്കുകയായിരുന്നു.

ബിപിഎഫിന്റെ ഭരണ പ്രദേശം

ബിപിഎഫിന്റെ ഭരണ പ്രദേശം

അസമിന്റെ വലിയൊരു ഭൂപ്രദേശം ഉള്‍പ്പെടുന്നതാണ് ബിടിസി. നാല് ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശം. അസം ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) ആണ് ഇവിടെ ഭരണം നടത്തുന്നത്. ഗവര്‍ണര്‍ ബിടിസി ഭരണം ഏറ്റെടുത്തതോടെ ബിപിഎഫ് ഉടക്കി.

കാലാവധി തീര്‍ന്നു

കാലാവധി തീര്‍ന്നു

ബിടിസി തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 27ന് ഭരണസമിതിയുടെ കാലാവധി തീര്‍ന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ ഭരണം ഏറ്റെടുത്തത്. ബിടിസി ഭരണത്തിന് വേണ്ടി അസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിക്കുകയും ചെയ്തു.

ഹൈക്കോടതിയില്‍ പരാതി

ഹൈക്കോടതിയില്‍ പരാതി

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ബിപിഎഫ് അധ്യക്ഷന്‍ ഹഗ്രമ മൊഹിലാരി രംഗത്തുവന്നു. ഗുവാഹത്തി ഹൈക്കോടതിയില്‍ ബിപിഎഫ് പരാതി നല്‍കി. ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

ആവശ്യം ഇതാണ്

ആവശ്യം ഇതാണ്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭരണത്തില്‍ വിള്ളലുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. തിരഞ്ഞെടുപ്പ് നടക്കാത്തത് തങ്ങളുടെ കുറ്റമല്ല. അതുകൊണ്ട് ജനം തിരഞ്ഞെടുത്ത സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കണം. എന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബിപിഎഫ് ആവശ്യപ്പെടുന്നത്.

അന്ന് മുതല്‍ ബിപിഎഫ് തന്നെ...

അന്ന് മുതല്‍ ബിപിഎഫ് തന്നെ...

2003ലാണ് ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അന്ന് മുതല്‍ ബിപിഎഫ് ആണ് ഇവിടെ അധികാരത്തിലുള്ളത്. മുമ്പ് ബോഡോ വിമതനായിരുന്ന മൊഹിലാരി രാഷ്ട്രീയത്തില്‍ മല്‍സരിക്കാന്‍ തയ്യാറായതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ഇദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ബിടിസി ഭരിക്കുന്നത്.

സഖ്യം ഒഴിയും

സഖ്യം ഒഴിയും

കൗണ്‍സിലിന്റെ ഭരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ അസമിലെ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരിലും ബിപിഎഫ് അംഗമാണ്. അസം ഗണപരിഷത്ത് ആണ് സഖ്യത്തിലെ മറ്റൊരു കക്ഷി. ബിടിസിയുടെ ഭരണം ഗവര്‍ണര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ബിജെപിയുമായുള്ള സഖ്യം ഒഴിയാനാണ് ബിപിഎഫ് ആലോചിക്കുന്നത്.

മോദിയെ അറിയിച്ചു

മോദിയെ അറിയിച്ചു

ബിജെപിയുമായുള്ള സഖ്യം തുടരണമോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തുകയാണെന്ന് ബിപിഎഫ് നേതാവ് മൊഹിലാരി പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ ആരായുകയാണ്. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെ വിവരം അറിയിച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് മൂവരോടും മൊഹിലാരി ആവശ്യപ്പെട്ടു.

ഏപ്രില്‍ നാലിന്

ഏപ്രില്‍ നാലിന്

ഏപ്രില്‍ നാലിനാണ് ബിടിസി തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണറെ അറിയിച്ചു. തുടര്‍ന്നാണ് അസം പ്രിന്‍സപ്പില്‍ സെക്രട്ടറി രാജേഷ് പ്രസാദ് ഐഎഎസിനെ ബിടിസിയുടെ ഭരണം ഏല്‍പ്പിച്ച് ഗവര്‍ണര്‍ ഉത്തരവിട്ടത്.

ഭരണഘടനയുടെ ആറാം വകുപ്പ്

ഭരണഘടനയുടെ ആറാം വകുപ്പ്

ഭരണഘടനയുടെ ആറാം വകുപ്പ് പ്രകാരമാണ് ഗവര്‍ണര്‍ നടപടിയെടുത്തത്. ബിജെപി അറിയാതെ ഗവര്‍ണര്‍ തീരുമാനം എടുക്കില്ലെന്ന് ബിപിഎഫ് നേതാക്കള്‍ കരുതുന്നു. തുടര്‍ന്നാണ് സഖ്യം വിടാന്‍ അവര്‍ ആലോചിക്കുന്നത്. ഈ വേളയില്‍ സഖ്യകക്ഷി വിട്ടുപോകുന്നത് തിരിച്ചടിയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ വീഴുമോ?

സര്‍ക്കാര്‍ വീഴുമോ?

ബിപിഎഫ് സഖ്യം വിട്ടാല്‍ അസമിലെ ബിജെപി സര്‍ക്കാറിന് കുഴപ്പമില്ല. 126 അംഗ നിയമസഭയാണ് അസമിലേത്. ഇതില്‍ ഭരണസഖ്യത്തിന് 86 അംഗങ്ങളുടെ പിന്തുണയുണ്ട്. 12 പേര്‍ ബിപിഎഫ് അംഗങ്ങളാണ്. ഇവര്‍ പോയാലും 74 അംഗങ്ങളുടെ പിന്തുണയുണ്ടാകും. ഭരണം നിലനിര്‍ത്താന്‍ 64 അംഗങ്ങള്‍ മതി. പക്ഷേ അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേല്‍ക്കുമോ എന്നാണ് ചില പാര്‍ട്ടി നേതാക്കള്‍ പങ്കുവയ്ക്കുന്ന ആശങ്ക.

ഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനംഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനം

വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍

English summary
BJP Ally in Assam looks for alternatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X