യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; രണ്ട്പാര്‍ട്ടികള്‍ സഖ്യംവിടുന്നു, കോണ്‍ഗ്രസിനൊപ്പം നിന്നേക്കും

Recommended Video

cmsvideo
    യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി | Oneindia Malayalam

    ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന് വാര്‍ത്ത. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിലെ രണ്ട് പാര്‍ട്ടികള്‍ പുറത്തുപോയേക്കും. സഖ്യം വിടുകയാണെന്ന് രണ്ട് പാര്‍ട്ടികളും സൂചന നല്‍കി. ഒരു പാര്‍ട്ടി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മറ്റൊരു പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നേക്കുമെന്നാണ് വിവരം.

    ഇതോടെ ബിജെപി രണ്ട് പാര്‍ട്ടി നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തുകയാണ്. സഖ്യംവിടരുതെന്ന് ആവശ്യപ്പെട്ടാണ് ചര്‍ച്ചകള്‍. എന്നാല്‍ സഖ്യകക്ഷികളെ തീരെ പരിഗണിക്കാത്ത ബിജെപിയുടെ നിലപാടുമായി യോജിക്കാന്‍ സാധിക്കില്ലെന്ന് രണ്ട് പാര്‍ട്ടികളും പറയുന്നു. അപ്‌നദള്‍ (സോനേലാല്‍), സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) എന്നീ കക്ഷികളാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. യുപിയില്‍ നിന്ന് പരാമവധി സീറ്റ് പിടിക്കാന്‍ ശ്രമം നടത്തവെയാണ് ബിജെപിക്ക് കനത്ത തിരിച്ചടി വരുന്നുവെന്ന വിവരങ്ങള്‍.....

    കോണ്‍ഗ്രസുമായി ചര്‍ച്ച

    കോണ്‍ഗ്രസുമായി ചര്‍ച്ച

    അപ്‌നാദള്‍ നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുമായിട്ടാണ് അപ്‌നാദള്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഒബിസി വിഭാഗത്തില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് അപ്‌നാദള്‍.

    കോണ്‍ഗ്രസിന് ഗുണം ചെയ്യും

    കോണ്‍ഗ്രസിന് ഗുണം ചെയ്യും

    കിഴക്കന്‍ യുപിയില്‍ അപ്‌നാദളിന് ശക്തമായ വോട്ടുബാങ്കുണ്ട്. കിഴക്കന്‍ യുപിയുടെ കോണ്‍ഗ്രസ് ചുമതല പ്രിയങ്കാ ഗാന്ധിക്കാണ്. ചെറുപാര്‍ട്ടികളെ കൂടെ ചേര്‍ക്കാന്‍ പ്രിയങ്ക ശ്രമം തുടരുകയാണ്. അടുത്തിടെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ കക്ഷിയായ മഹാന്‍ദള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തിരുന്നു.

    കേന്ദ്രമന്ത്രി സിന്ധ്യയെ കാണാനെത്തി

    കേന്ദ്രമന്ത്രി സിന്ധ്യയെ കാണാനെത്തി

    തൊട്ടുപിന്നാലെയാണ് രണ്ട് എംപിമാരുള്ള അപ്‌നാദള്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നേക്കുമെന്ന സൂചന നല്‍കിയത്. അപ്‌നാദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ആഷിഷ് പട്ടേല്‍ എന്നിവരാണ് സിന്ധ്യയെ കണ്ടത്. ബിജെപി നേതൃത്വവുമായി ഉടക്കിലാണ് അപ്‌നാദള്‍.

    സമയ പരിധി അവസാനിച്ചു

    സമയ പരിധി അവസാനിച്ചു

    തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ അപ്‌നാദള്‍ ബിജെപിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഫെബ്രുവരി 20നകം എല്ലാ പ്രശ്‌നങ്ങളിലും പരിഹാരം കാണണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ബിജെപി നേതൃത്വം കേട്ട ഭാവം നടിച്ചില്ല. തുടര്‍ന്നാണ് പിന്നീടൊരു ചര്‍ച്ചയ്ക്ക് നില്‍ക്കാതെ അപ്‌നാദള്‍ നേതാക്കള്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയത്.

    അപ്‌നാദള്‍ പറയുന്ന പ്രശ്‌നങ്ങള്‍

    അപ്‌നാദള്‍ പറയുന്ന പ്രശ്‌നങ്ങള്‍

    കേന്ദ്രസര്‍ക്കാരും ബിജെപിയും തങ്ങളെ അവഗണിക്കുന്നുവെന്ന് അപ്‌നാദള്‍ പറയുന്നു. കേന്ദ്രസര്‍ക്കരില്‍ അംഗമായിട്ടുപോലും ഒരു സര്‍ക്കാര്‍ പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ല. യുപി സര്‍ക്കാരിന്റെ ചടങ്ങുകളിലും അപ്‌നാദളിനെ അകറ്റി നിര്‍ത്തുകയാണ്. സഖ്യകക്ഷിയോട് ഇത്തരം നിലപാട് സ്വീകരിക്കുന്ന ബിജെപിയുമായി യോജിച്ചുപോകില്ലെന്നാണ് അപ്‌നാദള്‍ പറയുന്നത്.

    ബിജെപി നേതാക്കള്‍ ശ്രമം തുടങ്ങി

    ബിജെപി നേതാക്കള്‍ ശ്രമം തുടങ്ങി

    എന്നാല്‍ കോണ്‍ഗ്രസുമായി അപ്‌നാദള്‍ സഖ്യം ചേരുമെന്ന് സൂചന ലഭിച്ച ബിജെപി സഖ്യകക്ഷിയെ കൂടെ നിര്‍ത്താന്‍ ശ്രമം തുടങ്ങി. യുപിയിലുടെ ചുമതലയുള്ള ബിജെപി നേതാവ് ഗോര്‍ധന്‍ സഡാഫിയ അപ്‌നാദള്‍ നേതാക്കളെ കണ്ടു. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

    28ന് നിര്‍ണയാക തീരുമാനം

    28ന് നിര്‍ണയാക തീരുമാനം

    ഫെബ്രുവരി 20 വരെ ബിജെപി നേതാക്കള്‍ക്ക് സമയം നല്‍കിയിരുന്നു. എന്നാല്‍ അതുവരെ അവര്‍ തങ്ങളെ ഗൗനിച്ചില്ല. ഇതോടെ സ്വന്തം വഴി തിരഞ്ഞെടുക്കുകയാണ്. ഫെബ്രുവരി 28ന് പാര്‍ട്ടി നേതൃയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഭാവി നയം തീരുമാനിക്കുമെന്ന് ആഷിഷ് പട്ടേല്‍ പറഞ്ഞു.

    കിഴക്കന്‍ യുപിയുടെ പ്രത്യേകത

    കിഴക്കന്‍ യുപിയുടെ പ്രത്യേകത

    കിഴക്കന്‍ യുപിയില്‍ ശക്തമായ വോട്ടുബാങ്കുള്ള പാര്‍ട്ടിയാണ് അപ്‌നാദള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസ് പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. മോദിയുടെ വാരണാസി, യോഗിയുടെ കേന്ദ്രമായ ഗോരഖ്പൂര്‍ എന്നിവയെല്ലാം കിഴക്കന്‍ യുപിയിലാണ്.

    ബിജെപിയുമായി സഖ്യമില്ലെന്ന് എസ്ബിഎസ്പി

    ബിജെപിയുമായി സഖ്യമില്ലെന്ന് എസ്ബിഎസ്പി

    ബിജെപിയുമായുള്ള സഖ്യം വിടുകയാണെന്ന് എസ്ബിഎസ്പിയും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷനും യുപി മന്ത്രിയുമായ ഓംപ്രകാശ് രാജ്ബാര്‍ പറഞ്ഞത്. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് വരെ തങ്ങളുമായി സഖ്യസാധ്യത ആരാഞ്ഞിട്ടുണ്ടെന്ന അദ്ദേഹം പറഞ്ഞു.

    രാജ്ബാറിന്റെ പ്രതിഷേധ കാരണം

    രാജ്ബാറിന്റെ പ്രതിഷേധ കാരണം

    സഖ്യം വിടുകയാണെന്ന് രാജ്ബാര്‍ കഴിഞ്ഞാഴ്ച മുഖ്യമന്ത്രി യോഗിക്ക് കത്തയച്ചിരുന്നു. മന്ത്രിപദവി രാജിവെക്കുമെന്നും അറിയിച്ചു.തൊട്ടുപിന്നാലെയാണ് മറ്റു പാര്‍ട്ടികളുമായി സംഖ്യം തേടിയത്. പിന്നാക്ക വിഭാഗ ക്ഷേമത്തിന് പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന രാജ്ബാറിന്റെ ആവശ്യം യോഗി സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രതിഷേധത്തിന് കാരണം.

     തീരുമാനം ഞായറാഴ്ച

    തീരുമാനം ഞായറാഴ്ച

    രാജ്ബാറിന്റെ രാജി മുഖ്യമന്ത്രി യോഗി സ്വീകരിച്ചിട്ടില്ല. അതേസമയം രാജ്ബാറുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ധപ്പെടുന്നുണ്ട്. മമതാ ബാനര്‍ജി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവരുമായെല്ലാം ചര്‍ച്ച നടത്തിയെന്ന് രാജ്ബാര്‍ പറഞ്ഞു. ഫെബ്രുവരി 24ന് എന്‍ഡിഎ വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും രാജ്ബാര്‍ വ്യക്തമാക്കി.

    കനത്ത തിരിച്ചടിയാകും

    കനത്ത തിരിച്ചടിയാകും

    രാജ്ബാറിനെ കൂടെ നിര്‍ത്താന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ രാജ്ബാറുമായി ചര്‍ച്ച നടത്തി. എന്നാല്‍ അദ്ദേഹം പഴയ നിലപാട് ആവര്‍ത്തിച്ചു. രണ്ട് പ്രധാന പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎ വിടുന്നത് യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന ഉറപ്പാണ്.

     വലിയ ബംഗ്ലാവ് വാഗ്ദാനം

    വലിയ ബംഗ്ലാവ് വാഗ്ദാനം

    രാജ്ബാറിനെ സമാശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അദ്ദേഹത്തിന് ലഖ്‌നൗവില്‍ പാര്‍ട്ടി ഓഫീസിന് സമീപം വലിയ ബംഗ്ലാവ് വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൂടുതല്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80ല്‍ 73 സീറ്റ് നേടിയ എന്‍ഡിഎക്ക് വരുന്ന തിരഞ്ഞെടുപ്പ് വന്‍ വെല്ലുവിളിയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+