കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍; ഭീഷണി മുഴക്കി ജെജെപി, എംഎല്‍എ പിന്തുണ പിന്‍വലിച്ചു

Google Oneindia Malayalam News

ഗുരുഗ്രാം: വിവാദ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ദില്ലിയെ ഉപരോധത്തിന്റെ വക്കിലെത്തിച്ചിരിക്കെ, ബിജെപിക്ക് ഭീഷണിയുമായി സഖ്യകക്ഷികള്‍. പിന്തുണ പിന്‍വലിക്കുമെന്ന് രാജസ്ഥാനിലെ ആര്‍എല്‍പി അമിത് ഷായുടെ പേരെടുത്ത് താക്കീത് നല്‍കിയതിന് പിന്നാലെ ഹരിയാനയിലെ സഖ്യകക്ഷിയും മുന്നറിയിപ്പുമായി രംഗത്ത്.

ജെജെപിയുടെ സഹകരണത്തോടെയാണ് ഹരിയാനയില്‍ ബിജെപി ഭരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. ഇതെല്ലാം ബിജെപിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....

ചര്‍ച്ച നടക്കുന്നതിനിടെ...

ചര്‍ച്ച നടക്കുന്നതിനിടെ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകരെ ഹരിയാന-ദില്ലി അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്. തടഞ്ഞ സ്ഥലത്ത് തന്നെ ഉപരോധം തീര്‍ക്കുകയാണ് കര്‍ഷകര്‍. അതിനിടെ ഇവരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി തയ്യാറായി. ചര്‍ച്ച നടക്കുന്ന വേളയില്‍ തന്നെയാണ് എംഎല്‍എ പിന്തുണ പിന്‍വലിച്ചത്.

സ്പീക്കര്‍ക്ക് കത്ത്

സ്പീക്കര്‍ക്ക് കത്ത്

ഹരിയാനയിലെ സ്വതന്ത്ര എംഎല്‍എയാണ് സോംബിര്‍ സംഗ്വാന്‍. കഴിഞ്ഞദിവസം ഇദ്ദേഹം ഹരിയാന കന്നുകാലി വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവി രാജിവച്ചിരുന്നു. ഇന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണയും പിന്‍വലിച്ചു. ഇക്കാര്യം സൂചിപ്പിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി.

സമരത്തിന് പിന്തുണ

സമരത്തിന് പിന്തുണ

കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് സോംബിര്‍ എംഎല്‍എ അറിയിച്ചു. 30 ഖാപ്പ് പഞ്ചായത്തുകളുടെ അധ്യക്ഷനനാണ് ഇദ്ദേഹം. ഞായറാഴ്ച കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കര്‍ഷക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെജെപിയും ആവശ്യപ്പെട്ടു

ജെജെപിയും ആവശ്യപ്പെട്ടു

കര്‍ഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന ജെജെപി സ്ഥാപകന്‍ അജയ് ചൗത്താല ആവശ്യപ്പെട്ടു. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ അനിയോജ്യമായ നടപടി വളരെ പെട്ടെന്ന് വേണമെന്നും അദ്ദേഹം പറഞ്ഞു. ന്യായ വില സമ്പ്രദായം നിയമത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യ തിരിച്ചടി ഇങ്ങനെ

ആദ്യ തിരിച്ചടി ഇങ്ങനെ

കാര്‍ഷിക നിയമം കാരണം കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആദ്യ തിരിച്ചടി പഞ്ചാബില്‍ നിന്നായിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന അകാലിദള്‍ രാജിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു കക്ഷി കൂടി എന്‍ഡിഎ വിടുമെന്ന് മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) ആണ് രാജി ഭീഷണി മുഴക്കിയത്.

Recommended Video

cmsvideo
മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam
സ്വാമിനാഥന്‍ കമ്മീഷന്‍

സ്വാമിനാഥന്‍ കമ്മീഷന്‍

വിവാദമായ മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് ആര്‍എല്‍പി അധ്യക്ഷനായ ഹനുമാന്‍ ബേനിവാള്‍ ആവശ്യപ്പെട്ടു. അമിത് ഷായുടെ പേരെടുത്താണ് ബേനിവാളിന്റെ ആവശ്യം. രാജ്യം മൊത്തം കര്‍ഷക സമരത്തിന് അനുകൂലമാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണം. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ കേന്ദ്രം നടപ്പാക്കണമെന്നും ബേനിവാള്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയംരാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

English summary
BJP Ally JJP demands quick Solution In Farmers Protest amid One MLA withdraw Support in Haryana Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X