കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി സഖ്യകക്ഷി; കേന്ദ്ര നേതാക്കളില്‍ ഞെട്ടല്‍, സര്‍ക്കാരിനെതിരെ ഒളിയമ്പ്

Google Oneindia Malayalam News

ഐസ്വാള്‍: ബിജെപിയുടെ സഖ്യകക്ഷി ഭരണം നടത്തുന്ന മിസോറാമില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം നിയമസഭയില്‍ പാസായി. ബിജെപിയുടെ സഖ്യകക്ഷിയും മിസോറാം ഭരിക്കുന്ന പാര്‍ട്ടിയുമായ മിസോ നാഷണല്‍ ഫ്രണ്ടി (എംഎന്‍എഫ്) ന്റെ പിന്തുണയിലാണ് പ്രമേയം പാസായത്. ബിജെപിയുമായി സഖ്യമുണ്ടെങ്കിലും ആശയപരമായി യോജിപ്പില്ലെന്ന് എംഎന്‍എഫ് നേതാവും മുഖ്യമന്ത്രിയുമായ സോറംതങ്ക തുറന്നുപറഞ്ഞു.

മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതാണ് പ്രമേയം. സഖ്യകക്ഷി പ്രമേയത്തെ പിന്തുണച്ചത് ബിജെപി നേതാക്കളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. മതസ്വാതന്ത്ര്യ വിഷയത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രമേയം കൊണ്ടുവന്നത് കോണ്‍ഗ്രസ്

പ്രമേയം കൊണ്ടുവന്നത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സോദിന്‍ലോങ്കയാണ് പ്രമേയം അവതരിപ്പിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു.

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം. ഇതിനെ ബിജെപിയുടെ സഖ്യകക്ഷി തന്നെ പിന്തുണച്ചതാണ് ദേശീയ തലത്തില്‍ വാര്‍ത്തയായത്. 2014ന് ശേഷം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്ത് അക്രമം വ്യാപിച്ചിട്ടുണ്ട്. ന്യൂനപങ്ങള്‍ മത വിവേചനം നേരിടുന്നുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.

സിഎഎ എതിര്‍ക്കപ്പെടണം

സിഎഎ എതിര്‍ക്കപ്പെടണം

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ആക്രമിക്കുന്നത് വര്‍ധിച്ചിരിക്കുന്നു. ചര്‍ച്ചുകളും മസ്ജിദുകളും തകര്‍ക്കുന്നതും വ്യാപകമായി. എന്‍ഡിഎ ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിഎഎ എതിര്‍ക്കപ്പെടേണ്ട നിയമമാണെന്നും പ്രമേയത്തില്‍ പറയുന്നു.

മതം അടിസ്ഥാനമാകരുത്

മതം അടിസ്ഥാനമാകരുത്

മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. മതസ്വാതന്ത്ര്യവും മതനിരപേക്ഷതയും ഭരണഘടനയുടെ പ്രധാന സ്തംഭങ്ങളാണ്. അത് തകര്‍ക്കാന്‍ ഒരിക്കലും അനുവദിക്കരുതെന്നും പ്രമേയത്തില്‍ പറയുന്നു.

 ബിജെപി ആദര്‍ശം വേണ്ട

ബിജെപി ആദര്‍ശം വേണ്ട

പ്രമേയത്തിന്‍മേല്‍ ഏറെ നേരം നിയമസഭയില്‍ ചര്‍ച്ച നടന്നു. മുഖ്യമന്ത്രി സോറംതങ്കയും പ്രതിപക്ഷ നേതാവ് ലാല്‍ദുഹോമയും ചര്‍ച്ചയില്‍ പങ്കെടുത്തു. ബിജെപിയുടെ ആദര്‍ശത്തോട് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസിനും വിമര്‍ശനം

കോണ്‍ഗ്രസിനും വിമര്‍ശനം

പ്രമേയത്തെ പിന്തുണച്ചെങ്കിലും എംഎന്‍എഫ് അംഗങ്ങള്‍ കോണ്‍ഗ്രസിനെയും വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരണകാലത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വിവേചനമുണ്ടായിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി സോറംതങ്ക പറഞ്ഞു.

കോണ്‍ഗ്രസിനെ തുരത്തുക

കോണ്‍ഗ്രസിനെ തുരത്തുക

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ തുരത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി രൂപീകരിച്ച സഖ്യമാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ്(എന്‍ഇഡിഎ). ഈ സഖ്യത്തില്‍ അംഗമാണ് സോറംതങ്കയുടെ എംഎന്‍എഫ്.

മുഖ്യമന്ത്രി പറയുന്നത്

മുഖ്യമന്ത്രി പറയുന്നത്

ആദര്‍ശത്തിന്റെ കാര്യത്തില്‍ ബിജെപിയുമായി യുദ്ധത്തിലാണ് തങ്ങള്‍. കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. എന്നാല്‍ ബിജെപിയുടെ എല്ലാ നയങ്ങളെയും പിന്തുണയ്ക്കില്ലെന്നും സോറംതങ്ക പറഞ്ഞു.

 ഐക്യകണ്‌ഠ്യേന പ്രമേയം പാസായി

ഐക്യകണ്‌ഠ്യേന പ്രമേയം പാസായി

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം എല്ലാ പാര്‍ട്ടികളും പിന്തുണച്ചു. ഐക്യകണ്‌ഠ്യേന പ്രമേയം പാസായി. കേന്ദ്രസര്‍ക്കാര്‍ മതസ്വാതതന്ത്ര്യം സംരക്ഷിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി സോറംതങ്ക പറഞ്ഞു.

ബിജെപിയുടെ 'കക്കൂസ് അഴിമതി' കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊക്കി; സ്വച്ഛ് ഭാരതിന്റെ മറവില്‍ 540 കോടി തട്ടി?ബിജെപിയുടെ 'കക്കൂസ് അഴിമതി' കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊക്കി; സ്വച്ഛ് ഭാരതിന്റെ മറവില്‍ 540 കോടി തട്ടി?

English summary
BJP ally MNF votes in favour of Congress resolution on religious freedom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X