കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം ഓകെ; എന്‍ആര്‍സി വേണ്ടെന്ന് ബിജെപിയുടെ സഖ്യകക്ഷി, വെട്ടിലായി കേന്ദ്രം

Google Oneindia Malayalam News

ചെന്നൈ: പൗരത്വ നിയമത്തിന് പിന്നാലെ എന്‍ആര്‍സിയും കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് ശക്തി പകര്‍ന്നിരിക്കെ, ബിജെപിയുടെ സഖ്യകക്ഷി തന്നെ രംഗത്ത്. എന്‍ആര്‍സിയെ ഒരിക്കലും പിന്തുണക്കില്ലെന്ന് പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് പിഎംകെ. പൗരത്വ ബില്ലിനെ രാജ്യസഭയില്‍ പിന്തുണച്ചവരാണിവര്‍.

An

അനാവശ്യ തടങ്കല്‍ കേന്ദ്രങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതിനോട് ഒരിക്കലും യോജിക്കില്ലെന്നും പിഎംകെ വ്യക്തമാക്കി. ബിജെപിയുടെ സഖ്യകക്ഷികളില്‍ മിക്കവരും എന്‍ആര്‍സി വേണ്ടെന്ന നിലപാടിലാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധമാണ് അവരെ മാറ്റിചിന്തിപ്പിച്ചത്. ബിഹാറിലെ ജെഡിയു, എല്‍ജെപി, പഞ്ചാബിലെ ശിരോമണി അകാലിദള്‍, യുപിയിലെ അപ്‌ന ദള്‍, അണ്ണാ ഡിഎംകെയിലെ ചില നേതാക്കള്‍ എന്നിവരെല്ലാം എന്‍ആര്‍സിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അതിനിടെയാണ് പിഎംകെയും എന്‍ആര്‍സി വേണ്ട എന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

എന്‍പിആര്‍, എന്‍ആര്‍സി എന്നിവയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് പിഎംകെ ജനറല്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് ഒരു രാജ്യവുമായും അതിര്‍ത്തി പങ്കിടുന്നില്ല. അതുകൊണ്ടുതന്നെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ തമിഴ്‌നാട്ടില്‍ സാധ്യതയില്ല. ശ്രീലങ്കയില്‍ നിന്നു വന്ന തമിഴ് അഭയാര്‍ഥികളുടെ കണക്ക് സര്‍ക്കാരിന് കൈവശമുണ്ട്.

Recommended Video

cmsvideo
Social Media Polls on CAA is going against Narendra Modi | Oneindia Malayalam

അതുകൊണ്ടുതന്നെ എന്‍ആര്‍സി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് അഭയാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇരട്ട പൗരത്വം നല്‍കണം. ഇതിന് ശ്രീലങ്കയുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്നും പിഎംകെ ആവശ്യപ്പെട്ടു.

English summary
BJP Ally PMK says Not Support NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X