കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍ സിങ് എന്‍ഡിഎ സഖ്യത്തില്‍ മല്‍സരിക്കും; ബിജെപിയുടെ സഖ്യകക്ഷി സീറ്റ് വാഗ്ദാനം ചെയ്തു

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അമര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപിയുടെ സഖ്യകക്ഷി രംഗത്ത്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയാണ് അമര്‍സിങിനെ മല്‍സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. അഅ്‌സംഗഡ് മണ്ഡലത്തില്‍ നിന്ന് അമര്‍സിങിനെ മല്‍സരിപ്പിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ലോക്‌സഭാ മണ്ഡലമാണ് അഅ്‌സംഗഡ്.

കരുണാനിധി ആശുപത്രിയില്‍; നെഞ്ച് പൊട്ടി മരിച്ചത് 21 പേര്‍!! പരിധി വിടരുതെന്ന് സ്റ്റാലിന്‍കരുണാനിധി ആശുപത്രിയില്‍; നെഞ്ച് പൊട്ടി മരിച്ചത് 21 പേര്‍!! പരിധി വിടരുതെന്ന് സ്റ്റാലിന്‍

കഴിഞ്ഞ തവണ ബിജെപി നേതാവ് രാംകാന്ത് യാദവിനെയാണ് മുലായം സിങ് യാദവ് അഅ്‌സംഗഡ് മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത്. അമര്‍ സിങ് പ്രധാന നേതാവാണ്. പ്രധാന മണ്ഡലത്തില്‍ തന്നെ അദ്ദേഹത്തെ മല്‍സരിപ്പിക്കും. അഅ്‌സംഗഡ് മണ്ഡലം ബിജെപി തങ്ങള്‍ക്ക് തന്നാല്‍ അത് അമര്‍സിങിന് കൈമാറുമെന്ന് എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ബാര്‍ പറഞ്ഞു.

pic

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ചേര്‍ന്ന് ബിജെപിയെ നേരിടാന്‍ ഒരുക്കങ്ങള്‍ ശക്തമാക്കിയിരിക്കെ, സംസ്ഥാനത്ത് മറുതന്ത്രം പയറ്റുകയാണ് ബിജെപി. സമാജ്‌വാദി പാര്‍ട്ടിയിലെ പ്രമുഖനായിരുന്ന അമര്‍ സിങിനെ ബിജെപിയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

യുപി രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാകാത്ത നേതാവാണ് അമര്‍ സിങ്. ഇക്കാലമത്രയും അദ്ദേഹം സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വലംകൈയ്യായിരുന്നു. എന്നാല്‍ എസ്പിയിലുണ്ടായ തലമുറ മാറ്റവും വടംവലിയും അമര്‍ സിങിനെ പുറത്തെത്തിച്ചു. ഇപ്പോള്‍ അദ്ദേഹം എസ്പിയില്‍ ഇല്ല. മോദി പങ്കെടുത്ത പരിപാടിയില്‍ അമര്‍സിങ് കഴിഞ്ഞ ദിവസം സംബന്ധിച്ചിരുന്നു. കൂടാതെ യോഗി ആദിത്യനാഥുമായും അദ്ദേഹം ചര്‍ച്ച നടത്തി.

English summary
BJP Ally Ready to Offer Ticket to Amar Singh to Contest From Azamgarh in 2019 Lok Sabha Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X