കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി! ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പില്‍ ഉടക്കി സഖ്യകക്ഷി

  • By
Google Oneindia Malayalam News

ദില്ലി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പെന്ന ബിജെപി ആശയത്തെ എതിര്‍ത്ത് സഖ്യകക്ഷിയായ ശിവസേന. നിരവധി സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്ത് എങ്ങനെയാണ് ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയം പ്രാവര്‍ത്തികമാകുകയെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് ചോദിച്ചു.

modiaminew

ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയത്തിന് പകരം തിരഞ്ഞെടുപ്പിനെ കൃത്യമായ അവലോകനം ചെയ്യാനും മാതൃകാ പെരുമാറ്റ ചട്ടം നടപ്പാകുന്നുണ്ടോയെന്ന് ഉറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബിജെപിയെ ആശങ്കയിലാക്കി സഖ്യകക്ഷിയായ ശിവസേനയുടെ വിയോജിപ്പ്. നേരത്തേ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശയത്തെ എതിര്‍ത്തി പാര്‍ട്ടി എംപി രംഗത്തെത്തിയിരിക്കുന്നത്.

<strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്</strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയം ബിജെപി ഉയര്‍ത്തുന്നുണ്ട് .എന്നാല്‍ ബിജെപിയുടെ ഈ ആവശ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കുകയാണ്. പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ഡിഎംകെയുടെ സ്റ്റാലിൻ എന്നിവര്‍ പങ്കെടുത്തിരുന്നില്ല.

<strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി</strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി

<strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്</strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്

English summary
BJP ally shivasena oppose one nation one election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X