കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വേണം, നിതീഷ് വേണ്ട; രണ്ടു തോണിയില്‍ കാലിട്ട് കേന്ദ്രമന്ത്രി, പുലിവാല് പിടിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: ബിഹാര്‍ സീറ്റ് വിഭജന ചര്‍ച്ച ഏകദേശം പൂര്‍ത്തിയായെങ്കിലും ബിജെപിക്ക് തലവേദന ഒഴിയുന്നില്ല. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ ഏത് കളത്തിലാണെന്ന് ഉറപ്പിക്കാന്‍ ബിജെപിക്ക് ഇപ്പോഴും സാധിച്ചില്ല എന്നത് തന്നെയാണ് പ്രശ്‌നം. കഴിഞ്ഞ തവണ ബിജെപിക്ക് ഒപ്പം ഉറച്ചുനിന്ന നേതാവാണ് കുശ്വാഹ.

എന്നാല്‍ അടുത്തിടെ എന്‍ഡിഎ സഖ്യത്തില്‍ തിരിച്ചെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് കുശ്വാഹയ്ക്ക് സ്വരചേര്‍ച്ചയില്ല. ഇടക്കിടെ ഭീഷണിപ്പെടുത്താനെന്ന പോലെ കുശ്വാഹ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നു. ബിഹാറില്‍ ബിജെപി നേരിടുന്ന വെല്ലുവിളി ചെറുതല്ല....

മോദി പ്രധാനമന്ത്രിയാകണം

മോദി പ്രധാനമന്ത്രിയാകണം

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം എന്ന അഭിപ്രായമുള്ള വ്യക്തിയാണ് ഉപേന്ദ്ര കുശ്വാഹ. രാഷ്ട്രീയ ലോക് സമത പാര്‍ട്ടി അധ്യക്ഷനാണ് ഇദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപിക്കൊപ്പം നിന്നതിന്റെ പ്രതിഫലമായിട്ടാണ് ബിജെപി കേന്ദ്രമന്ത്രി പദവി കുശ്വാഹയ്ക്ക നല്‍കിയത്.

വല്യേട്ടന്‍ ചമയാന്‍

വല്യേട്ടന്‍ ചമയാന്‍

ഇത്തവണയും കുശ്വാഹ മോദിയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ബിഹാറില്‍ വല്യേട്ടന്‍ ചമയാന്‍ നോക്കുന്ന ജെഡിയുവിന്റെ നിലപാടിനോട് കുശ്വാഹ തീരെ രസത്തിലല്ല. കുശ്വാഹയുടെ പാര്‍ട്ടിക്ക് നാമമാത്രമായ സീറ്റുകള്‍ വിട്ടുകൊടുത്താല്‍ മതിയെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്.

പ്രതിപക്ഷവുമായി ചര്‍ച്ച

പ്രതിപക്ഷവുമായി ചര്‍ച്ച

സീറ്റ് വിഭജനം നടത്തിയപ്പോള്‍ കുശ്വാഹയുടെ പാര്‍ട്ടിക്ക് രണ്ട് ലോക്‌സഭാ സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാധ്യത. ഇത്തവണ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കണമെന്ന് കുശ്വാഹ നേരത്തെ ആവശ്യമുന്നയിച്ചിരിക്കെയാണിത്. ഈ സാഹചര്യത്തിലാണ് കുശ്വാഹ പ്രതിപക്ഷ നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തുന്നത്.

കോണ്‍ഗ്രസ് പക്ഷത്തേക്ക്

കോണ്‍ഗ്രസ് പക്ഷത്തേക്ക്

കുശ്വാഹ കോണ്‍ഗ്രസ് പക്ഷത്തേക്ക് പോകുമെന്ന പ്രചാരണം ശക്തമാണ്. അദ്ദേഹം ചില സൂചനകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എന്‍ഡിഎ സഖ്യത്തെ തള്ളിപ്പറയാന്‍ തയ്യാറായിട്ടുമില്ല. ഈ വിഷയത്തില്‍ തലവേദന പിടിച്ചുനില്‍ക്കുകയാണ് ബിജെപി. കുശ്വാഹയെ ആശ്വസിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

നിര്‍ണയാക ശക്തി

നിര്‍ണയാക ശക്തി

ബിഹാറില്‍ പല മണ്ഡലങ്ങളിലും നിര്‍ണയാക ശക്തിയാണ് കുശ്വാഹയുടെ പാര്‍ട്ടി. കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് പാര്‍ട്ടിക്ക്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് ശരത് യാദവുമായി കുശ്വാഹ ചര്‍ച്ച നടത്തി. സൗഹാര്‍ദ ചര്‍ച്ചയാണെന്ന് കുശ്വാഹ പറയുന്നുണ്ടെങ്കിലും വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിതീഷിന്റെ കളികള്‍

നിതീഷിന്റെ കളികള്‍

ബിഹാര്‍ നിയമസഭയില്‍ രണ്ട് സീറ്റുണ്ട് കുശ്വാഹയുടെ പാര്‍ട്ടിക്ക്. ഈ സീറ്റുകള്‍ നിതീഷ് കുമാര്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് കുശ്വാഹയുടെ ആരോപണം. കുശ്വാഹയുടെ പാര്‍ട്ടി നേതാക്കളുമായി നിതീഷ് കുമാര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ പാര്‍ട്ടിയെ ഇല്ലാതക്കാനാണ് നിതീഷ്‌കുമാറിന്റെ ശ്രമമെന്ന് കുശ്വാഹ പറയുന്നു.

പെട്ടത് ബിജെപി

പെട്ടത് ബിജെപി

ലാലു പ്രസാദിന്റെ മകന്‍ തേജസ്വി യാദവ്, ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായും കുശ്വാഹ ചര്‍ച്ച നടത്തി. ഇതും സംശയത്തിന് കാരണമായിട്ടുണ്ട്. ബിജെപിയാണ് വിഷയത്തില്‍ പെട്ടിരിക്കുന്നത്. ബിഹാറില്‍ നിന്ന് പരമാവധി സീറ്റുകള്‍ പിടിക്കാനുള്ള ബിജെപി ശ്രമത്തിന് സഖ്യകക്ഷികളുടെ പോര് തടസമാകുമോ എന്നതാണ് പാര്‍ട്ടിയുടെ ആശങ്ക.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും സീറ്റ് വിഭജന ചര്‍ച്ച നടത്തിയിരുന്നു. ബിഹാര്‍ എന്‍ഡിഎ സഖ്യത്തിലെ പ്രധാന രണ്ട് കക്ഷികളാണ് ബിജെപിയും ജെഡിയുവും. ഇരു പാര്‍ട്ടികളും തുല്യ അളവില്‍ സീറ്റ് വിഭജിക്കും. ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 16 വീതം സീറ്റുകളില്‍ ബിജെപിയും ജെഡിയുവും മല്‍സരിക്കാനാണ് ധാരണ.

റിപ്പോര്‍ട്ട് വന്ന ഉടനെ ചര്‍ച്ചകള്‍

റിപ്പോര്‍ട്ട് വന്ന ഉടനെ ചര്‍ച്ചകള്‍

ബാക്കി എട്ട് സീറ്റുകളില്‍ ആറെണ്ണം രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് കൈമാറും. രണ്ടെണ്ണം കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിക്ക് വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജനം സംബന്ധിച്ച് സമവായത്തിലെത്തിയെന്ന് അമിത് ഷായും നിതീഷ് കുമാറും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉപേന്ദ്ര കുശ്വാഹ കോണ്‍ഗ്രസ് സഖ്യവുമായി ചര്‍ച്ച നടത്തിയത്.

നിരന്തര കൂടിക്കാഴ്ച

നിരന്തര കൂടിക്കാഴ്ച

കോണ്‍ഗ്രസ്, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി എന്നിവരാണ് പ്രതിപക്ഷത്തെ പ്രമുഖര്‍. ഈ സഖ്യത്തിലേക്ക് ആര്‍എല്‍എസ്പി എത്തുമെന്നാണ് സൂചന. അര്‍വാള്‍ ജില്ലയിലെത്തിയ വേളയില്‍ കഴിഞ്ഞദിവസം ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി കുശ്വാഹ ചര്‍ച്ചനടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ശരത് യാദവിനെയും കണ്ടിരിക്കുന്നത്.

എന്താണ് തെറ്റ്

എന്താണ് തെറ്റ്

എന്‍ഡിഎ സഖ്യം വിടുമോ എന്ന ചോദ്യത്തിന് ഉപേന്ദ്ര കുശ്വാഹ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ തേജസ്വിയുമായി ചര്‍ച്ച നടന്ന കാര്യം അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ സ്ഥിരീകരിച്ചു. രാഷ്ട്രീയ നേതാക്കള്‍ ഭിന്ന ചേരിയിലാണെങ്കില്‍ പോലും ചര്‍ച്ചകള്‍ നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നാണ് നേതാക്കള്‍ മറുചോദ്യം ഉന്നയിച്ചത്. ഓരോ പാര്‍ട്ടികളും എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന് അറിഞ്ഞ ശേഷം ഭാവി കാര്യം തീരുമാനിക്കുമെന്ന് ആര്‍എല്‍എസ്പി നേതാവ് പറഞ്ഞു.

ഒന്നിക്കാന്‍ താല്‍പ്പര്യം

ഒന്നിക്കാന്‍ താല്‍പ്പര്യം

ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ കുശ്വാഹ പറഞ്ഞിരുന്നു. യാദവരുടെ പാലും കുശ്വാഹരുടെ അരിയും പിന്നാക്ക വിഭാഗക്കാരുടെ ഡ്രൈ ഫ്രൂട്ട്‌സും ചേര്‍ന്നാല്‍ ബിഹാറില്‍ പുതിയ ശക്തിയാകുമെന്നാണ് കുശ്വാഹ അടുത്തിടെ പറഞ്ഞത്. കുശ്വാഹ വിഭാഗക്കാര്‍ കര്‍ഷകരാണ്. യാദവര്‍ കന്നുകാലികളെ വളര്‍ത്തുന്നവരും. അടുത്ത തിരഞ്ഞെടുപ്പില്‍ കുശ്വാഹ ബിജെപിക്കൊപ്പമുണ്ടാകില്ല എന്ന സൂചനയാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാജ ചിത്രവുമായി സംഘപരിവാര്‍; ഒരു ലക്ഷം സ്റ്റിക്കര്‍, ദേശീയ തലത്തില്‍ ശബരിമല പ്രചാരണം വ്യാജ ചിത്രവുമായി സംഘപരിവാര്‍; ഒരു ലക്ഷം സ്റ്റിക്കര്‍, ദേശീയ തലത്തില്‍ ശബരിമല പ്രചാരണം

English summary
Upendra Kushwaha Tests BJP's Bihar Alliance Again, Meets Sharad Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X