Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്ര നിര്‍മാണത്തിന് ബിജെപി എന്നും അനുകൂലം... എന്നും സത്യസന്ധ നിലപാടെന്ന് നദ്ദ

ദില്ലി: അയോധ്യ വിധിയില്‍ ആദ്യ പ്രതികരണവുമായി ബിജെപി. വിധി സ്വാഗതം ചെയ്യുന്നതായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു. അതേസമയം ബിജെപി എല്ലാ കാലത്തും രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂല നിലപാടെടുത്ത പാര്‍ട്ടിയാണെന്ന് നദ്ദ പറഞ്ഞു. തര്‍ക്ക ഭൂമി വിഷയത്തില്‍ എന്നും ആത്മാര്‍ത്ഥയും സത്യസന്ധവുമായ നിലപാടാണ് ബിജെപി എടുത്തതെന്നും നദ്ദ പറഞ്ഞു.

1

അഞ്ചംഗ ബെഞ്ചിന്റെ വിധി സ്വാഗതാര്‍ഹമാണ്. പുരോഗമനപരമായ വിധികള്‍ എല്ലാ വിഭാഗങ്ങള്‍ക്കും അനുകൂലമാകുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അയോധ്യ വിധിയെന്ന് നദ്ദ പറഞ്ഞു. ഈ അവസരത്തില്‍ ബിജെപി രാജ്യത്തെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഈ ജനങ്ങളാണ് രാജ്യത്തെ ഒന്നിപ്പിച്ചത്. സാമൂഹിക, സാംസ്‌കാരിക, ബൗദ്ധിക മേഖലകളെ ഒന്നിപ്പിച്ചത് ജനങ്ങളാണെന്നും നദ്ദ പറഞ്ഞു.

അയോധ്യയില്‍ സുപ്രീം കോടതി വിധി നമ്മള്‍ ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നതിന്റെ സന്ദേശമാണ്. രാജ്യത്ത് അത് എത്രത്തോളം ശക്തമാണെന്നും വിധി തെളിയിക്കുന്നു. ബിജെപി എല്ലാ കാലത്തും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിനായി എല്ലാ പ്രയത്‌നങ്ങളും നടത്തിയത് ബിജെപിയാണെന്നും നദ്ദ പറഞ്ഞു. പലംപൂര്‍ പ്രമേയം മുതല്‍ ഇന്ന് വരെ ബിജെപിയുടെ റോള്‍ തള്ളിക്കളയാനാവില്ലെന്ന് നദ്ദ പറയുന്നു.

ഹിന്ദു വിശ്വാസികളുടെ എല്ലാ ഉത്തരവാദിങ്ങളും ബിജെപി നിറവേറ്റി. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ കാലയളവിലാണ് ഈ വിധി വന്നതെന്നും, രാമക്ഷേത്രം പണിയാന്‍ പോകുന്നതെന്നുമുള്ള കാര്യം ബിജെപിക്ക് വലുതാണെന്നും നദ്ദ പഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നദ്ദ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+