കൈക്കൂലി ആവശ്യപ്പെട്ടത് സ്റ്റിംഗ് ഓപ്പറേഷനില്‍ പുറത്തായി; കൗണ്‍സിലര്‍മാരെ പുറത്താക്കി ബിജെപിയും ആം ആദ്മിയും
ന്യൂദല്‍ഹി: കരാറുകാരോട് കൈക്കൂലി ആവശ്യപ്പെട്ട കൗണ്‍സിലര്‍മാരെ പുറത്താക്കി ബി ജെ പിയും (ഭാരതീയ ജനതാ പാര്‍ട്ടി ) എ എ പിയും (ആം ആദ്മി പാര്‍ട്ടി) ബി ജെ പി നാല് കൗണ്‍സിലര്‍മാരേയും ആം ആദ്മി മൂന്ന് കൗണ്‍സിലര്‍മാരേയും ആണ് പുറത്താക്കിയിരിക്കുന്നത്. ഇവര്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്‍രെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തായിരുന്നു. തങ്ങള്‍ നാല് കൗണ്‍സിലര്‍മാരേയുംകൗണ്‍സിലര്‍മാരുടെ ഭര്‍ത്താക്കന്‍മാര്‍ കൂടിയായ രണ്ട് നേതാക്കളേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബി ജെ പി ദല്‍ഹി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.
ചാനല്‍ പുറത്ത് വിട്ട വീഡിയോയില്‍ രണ്ട് കൗണ്‍സിലര്‍മാരുടെ ഭര്‍ത്താക്കന്‍മാര്‍ ഉണ്ടായിരുന്നു. അതാണ് ഇവരെ പുറത്താക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്. ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം നടത്തും. അത്തരം പ്രവൃത്തികളോട് ( കൈക്കൂലി ) ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ലാത്തതിനാല്‍, ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട നേതാക്കളെ ഉടന്‍ തന്നെ പുറത്താക്കി, പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.

കോണ്ട്ലിയിലെ ബി ജെ പി കൗണ്‍സിലര്‍ അതുല്‍ കുമാര്‍ ഗുപ്ത, മംഗോള്‍പുരി കൗണ്‍സിലര്‍ രാധാദേവി, ഭര്‍ത്താവ് രാജു റാണ, തിമര്‍പൂരില്‍ നിന്നുള്ള കൗണ്‍സിലര്‍ അമര്‍ലത സാങ്വാന്‍, ത്രിലോക്പുരി കൗണ്‍സിലര്‍ സരോജ് സിങ്, അവരുടെ ഭര്‍ത്താവ് ഷേര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് ബി ജെ പി നടപടിയെടുത്തിരിക്കുന്നത്. നരേല സോണിന്റെ കൗണ്‍സിലറും ചെയര്‍മാനുമായ രാം നാരായണ്‍ ഭരദ്വാജ്, സംഗമം പാര്‍ക്ക് കൗണ്‍സിലര്‍ റിങ്കു മാത്തൂര്‍, നിമ്രി കോളനി കൗണ്‍സിലര്‍ നീതു ആസാദും ഭര്‍ത്താവ് അഭിഷേക് ആസാദുമാണ് ആം ആദ്മി നടപടി നേരിട്ട നേതാക്കള്‍.

അഴിമതിയോട് പാര്‍ട്ടിക്ക് സഹിഷ്ണുതയില്ലാത്തതിനാല്‍ ആണ് തങ്ങള്‍ ഉടനടി നടപടി സ്വീകരിച്ചത് എന്ന് ആം ആദ്മി എം സി ഡി ചുമതലയുള്ള ദുര്‍ഗേഷ് പഥക് പറഞ്ഞു. കേബിളുകള്‍ സ്ഥാപിക്കുന്നതിനും പാര്‍ക്കിംഗ് കരാറുകള്‍ക്കും മറ്റ് ജോലികള്‍ക്കുമായി ഏകദേശം 20-30 ലക്ഷം രൂപ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതായി സ്റ്റിംഗ് ഓപ്പറേഷന്‍ കാണിച്ചിരുന്നു. ചില കേസുകളില്‍ കൗണ്‍സിലര്‍മാരുടെ ഭര്‍ത്താക്കന്മാര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കാണിച്ചിരുന്നു. ഓപ്പറേഷന്‍ പി എന്ന പേരില്‍ എ ബി പി ന്യൂസ് ലൈവ് ആണ് സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത്.

അതേസമയം കേസിന്റെ അന്വേഷണം സി ബി ഐക്ക് വിടണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി ആവശ്യപ്പെട്ടു. എം സി ഡിയിലെ അഴിമതി ഒരു പ്രധാന പ്രശ്‌നമാണ്. മൂന്ന് മാസം മുമ്പ് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ആം ആദ്മി കൗണ്‍സിലറെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി ആരോപിച്ച് കഴിഞ്ഞ വര്‍ഷം മൂന്ന് കൗണ്‍സിലര്‍മാരെയും ബി ജെ പി സസ്പെന്‍ഡ് ചെയ്തിരുന്നു.

സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (എസ് ഡി എം സി) സദുലജാബ് കൗണ്‍സിലര്‍ സഞ്ജയ് താക്കൂര്‍, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (ഇ ഡി എം സി) ന്യൂ അശോക് നഗര്‍ കൗണ്‍സിലര്‍ രജനി ബബ്ലൂ പാണ്ഡെ, നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍ ഡി എം എസി ) മുഖര്‍ജി നഗര്‍ കൗണ്‍സിലര്‍ പൂജ മദന്‍ എന്നിവരായിരുന്നു അന്ന് അഴിമതി ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കൗണ്‍സിലര്‍മാര്‍.












Click it and Unblock the Notifications