വീണ്ടും ഒന്നായി ബിജെപിയും അണ്ണാ ഡിഎംകെയും; നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കും
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ബി ജെ പി - അണ്ണാ ഡി എം കെ സഖ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. അണ്ണാ ഡി എം കെ ജനൽ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയും എ ഐ എ ഡി എം കെയും എൻ ഡി എ സഖ്യമായി മത്സര രംഗത്ത് ഉണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു.
ദേശിയതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തമിഴ്നാട്ടിൽ പളനിസാമിയുടെ നേതൃത്വത്തിലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. അണ്ണാമലയ്ക്ക് പകരം നൈനാർ നാഗേന്ദ്രൻ ബി ജെ പി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം. സംസ്ഥാന ബി ജെ പി അധ്യക്ഷ സ്ഥാനത്ത് നിന്ന് അണ്ണാമലൈയെ നീക്കണമെന്ന് എ ഐ എ ഡി എം കെ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് അണ്ണാമലൈയെ മാറ്റിയതെന്നാണ് പറയുന്നത്. അണ്ണാമലൈയുമായി ഇടഞ്ഞാണ് അണ്ണാ ഡി എം കെ നേരത്തെ എൻ ഡി എ വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നേരത്തെ ബി ജെ പി - എ ഐ ഡി എം കെ സഖ്യം പിരിഞ്ഞത്,













Click it and Unblock the Notifications