Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ മുഴുവന്‍ രാജ്യസ്‌നേഹികളെയും ശശി തരൂര്‍ അപമാനിച്ചെന്ന് ബിജെപി

ദില്ലി: രാജ്യത്തെ മുഴുവന്‍ രാജ്യസ്‌നേഹികളെയും ശശി തരൂര്‍ അപമാനിച്ചെന്ന് ബിജെപി ആരോപിക്കുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഭഗത് സിങിനോട് ഉപമിച്ചതിനാണ് ശശി തരൂരിന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഭഗത് സിങിനെയും തരൂര്‍ അപമാനിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

'ഭരത് മാതാ കി ജയ്' വിളിച്ചു കൊണ്ടാണ് ഭഗത് സിങ് തൂക്കുമരത്തിലേറിയത്. അങ്ങനെയുള്ള ഭഗത് സിങുമായി കനയ്യ കുമാറിനെ ഉപമിച്ചത് അങ്ങേയറ്റം അപമാനകരമാണെന്നാണ് ബിജെപി പറയുന്നത്. കനയ്യ കുമാര്‍ മറ്റൊരു ഭഗത് സിങാണെന്ന പരാമര്‍ശമാണ് ശശി തരൂര്‍ നടത്തിയത്.

shashitharoor

കനയ്യ കുമാര്‍ ഭഗത് സിങാണെങ്കില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ആരാണെന്ന് തരൂര്‍ വ്യക്തമാക്കണമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. തരൂരിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും വിമര്‍ശനമുന്നയിച്ചു. ഒരു ഭഗത് സിങേ രാജ്യത്ത് ഉണ്ടായിട്ടുള്ളൂവെന്നാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞത്.

ജെഎന്‍യു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. വേദിയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി ഭഗത് സിങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ കാലത്തെ കനയ്യ കുമാറായിരുന്നു ഭഗത് സിങ് എന്നായിരുന്നു തരൂരിന്റെ മറുപടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+