കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ എംപിമാരും സഭയില്‍ എത്തണമെന്ന് ബിജെപി, ആവര്‍ത്തിച്ച് കോണ്‍ഗ്രസും, ഏറ്റുമുട്ടലുറപ്പ്!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനം തിങ്കളാഴ്ച്ച ആരംഭിക്കാനിരിക്കെ എംപിമാര്‍മാര്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസും ബിജെപി. കാര്‍ഷിക നിയമത്തില്‍ അടക്കം വന്‍ ഏറ്റുമുട്ടലിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള ബില്‍ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ തിങ്കളാഴ്ച്ച അവതരിപ്പിക്കും. ഇതെല്ലാം കണക്കിലെടുത്ത് എല്ലാ മന്ത്രിമാരോടും ലോക്‌സഭയില്‍ തിങ്കളാഴ്ച്ച ഹാജരാവാനാണ് ബിജെപി നേതൃത്വം വിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യസഭാ എംപിമാര്‍ക്ക് നേരത്തെ തന്നെ വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും ലോക്‌സഭാ-രാജ്യസഭാ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ബന്ധമായും ഹാജരാവണമെന്നാണ് പറഞ്ഞിരിക്കുന്നത്.

ആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടിആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടി

1

ഇതോടെ ശൈത്യകാല സമ്മേളത്തില്‍ വലിയ ഏറ്റുമുട്ടല്‍ പ്രതിപക്ഷവുമായി നടത്തേണ്ടി വരും കേന്ദ്ര സര്‍ക്കാരിന്. നേരത്തെ ഭരണഘടനാ ദിന ആഘോഷങ്ങള്‍ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ ഭരണഘടനയ്ക്ക് ഒരു വിലയും നല്‍കാത്തവരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭരണഘടനാ ദിന ആഘോഷം വെറും പിആര്‍ വര്‍ക്കാണെന്നായിരുന്നു കോണ്‍ഗ്രസ് തുറന്നടിച്ചത്. എന്നാല്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ആരെയും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും, ബിആര്‍ അംബേദ്കറെയാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് അപമാനിച്ചിരിക്കുന്നതെന്ന് ബിജെപി തുറന്നടിച്ചിരുന്നു.

26 ബില്ലുകളാണ് തിങ്കളാഴ്ച്ചത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പാസാക്കാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. സുപ്രധാനപ്പെട്ട ക്രിപ്‌റ്റോ കറന്‍സി ബില്ലും ഇക്കൂട്ടത്തിലുണ്ടാവും. ഇതിലൂടെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ തന്നെ നിരോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാര്‍ വിഹിതം കുറയ്ക്കാനുള്ള നീക്കമാണ് മറ്റൊന്ന്. സര്‍ക്കാരിന്റെ ഓഹരി നിക്ഷേപം കുറയ്ക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിക്കും. 51 ശതമാനത്തില്‍ നിന്ന് 26 ശതമാനമായിട്ടാണ് കുറയ്ക്കുക. അതേസമയം കാര്‍ഷിക ബില്‍ പിന്‍വലിക്കാനുള്ള ബില്‍ കൊണ്ടുവരുന്നത് പ്രതിപക്ഷം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ നീക്കം ഇതിലൂടെ എന്തായിരിക്കുമെന്ന ആശങ്ക പ്രതിപക്ഷ നിരയിലുണ്ട്.

കേന്ദ്രം കുറച്ച് കാലം കഴിഞ്ഞ് ഈ നിയമം വീണ്ടും കൊണ്ടുവരുമോ എന്നുള്ള ആശങ്കയെല്ലാം കര്‍ഷകര്‍ക്കുമുണ്ട്. കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് നേരത്തെ കര്‍ഷകര്‍ ആരോപിച്ചിരുന്നു. താങ്ങുവിലയുടെ കാര്യത്തില്‍ പോലും ഉറപ്പില്ലായിരുന്നുവെന്നാണ് കര്‍ഷകര്‍ ഉന്നയിച്ചിരുന്നത്. വലിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒരു വര്‍ഷം തികയുന്ന വേളയില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതായിരുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടാവുമെന്ന സൂചന പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. കര്‍ഷകരുടെ വോട്ടുകള്‍ പഞ്ചാബിലും യുപിയിലും ഹിമാചലിലുമെല്ലാം ബിജെപിക്ക് നിര്‍ണായകമാണ്.

അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി പല മണ്ഡലങ്ങളിലും നേരിട്ടിരുന്നു. അതുവരെ നിയമം പിന്‍വലിക്കില്ലെന്ന പിടിവാശിയിലായിരുന്നു ബിജെപിയും കേന്ദ്ര സര്‍ക്കാരും. എന്നാല്‍ തിരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി തന്നെ യൂടേണ്‍ അടിക്കുകയായിരുന്നു. പ്രതിപക്ഷത്തിനൊപ്പം നിന്ന് സമരം വിജയിപ്പിച്ചെടുക്കാനും ഇതിലൂടെ കര്‍ഷകര്‍ക്ക് സാധിച്ചു. അതേസമയം മോദിയുടെ സ്‌ട്രോംഗ്മാന്‍ എന്ന ഇമേജും അതിലൂടെ നഷ്ടമായി. ലഖിംപുര്‍ ഖേരി അടക്കമുള്ള തലവേദനകല്‍ വേറെയുമുണ്ട്. എന്നാല്‍ നിയമം പിന്‍വലിച്ചാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കിയാല്‍ മടങ്ങി പോകാമെന്നാണ് കര്‍ഷക യൂണിയനുകളുടെ നിലപാട്.

അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒമ്പതംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം ഇന്ന് നടന്നിട്ടുണ്ട്. സിംഘു അതിര്‍ത്തിയില്‍ വെച്ചായിരുന്നു യോഗം. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചതായിട്ടാണ് യോഗം വിലയിരുത്തിയതെന്നാണ് സൂചന. യൂണിയനുകള്‍ എല്ലാ കര്‍ഷകരോടും മടങ്ങി പോകാനും, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുമാണ് നിര്‍ദേശിച്ചത്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടാവുമെന്നും, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ സമിതിയെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച നടത്തുന്നുണ്ട്. 60 ട്രാക്ടറും ആയിരം കര്‍ഷകരും ഇതില്‍ പങ്കെടുക്കും.

Recommended Video

cmsvideo
BJP- RSSകാര്‍ മകളുടെ കല്ല്യാണത്തിന് വരരുത്, മാസ്സായി അച്ഛന്‍

ആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നുആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നു

English summary
bjp and congress gave whip's to mp's parliament set for a fiery session on monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X