നിതീഷ് ഉപപ്രധാനമന്ത്രി? അതിവേഗം കരുനീക്കി ബിജെപിയും പ്രതിപക്ഷവും, ഡല്‍ഹിയില്‍ തിരക്കിട്ട നീക്കം
ന്യൂഡല്‍ഹി: ബിജെപി വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കാതെ കിതയ്ക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും ശ്രമം തുടങ്ങി. ആന്ധ്ര പ്രദേശിലെ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപി, ബിഹാറിലെ നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു എന്നീ പാര്‍ട്ടിക്കള്‍ കിങ് മേക്കര്മാരാകുമെന്ന് ഉറപ്പാകുകയാണ്.
ഈ രണ്ട് പാര്‍ട്ടികളെയും കൂടെ നിര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ആരംഭിച്ചു. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണം എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ സഖ്യം അദ്ദേഹത്തെ ഉപ പ്രധാനമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നാണ് സൂചനകള്‍. നിലവില്‍ ബിജെപിയോടൊപ്പമുള്ള നിതീഷ് ഏത് സമയവും മറുകണ്ടം ചാടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പലതവണ സഖ്യം മാറിയ ചരിത്രമുള്ള നേതാവാണ് നിതീഷ് കുമാര്‍. അടുത്തിടെയാണ് അദ്ദേഹം ബിജെപിയുമായി സഖ്യം ചേര്‍ന്നത്. അതുവരെ ഇന്ത്യ സഖ്യത്തിനൊപ്പമായിരുന്നു. നിതീഷിനെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസ് വീണ്ടും തയ്യാറായേക്കും. വിട്ടുകൊടുക്കാതിരിക്കാന്‍ ബിജെപിയും ശ്രമിക്കും. ഇതിനിടെയാണ് ആന്ധ്രയില്‍ മറ്റുചില നീക്കങ്ങള്‍.
അന്ധ്രയില്‍ ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരിനെ വീഴ്ത്തി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയാണ് മുന്നേറിയിരിക്കുന്നത്. നായിഡുവിനെ നരേന്ദ്ര മോദിയും അമിത് ഷായും ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന് എന്‍ഡിഎയുടെ കണ്‍വീനര്‍ പദവി വാഗ്ദാനം ചെയ്തുവത്രെ. നേരത്തെ പ്രതിപക്ഷ ചേരിക്കൊപ്പവും നിന്ന ചരിത്രമുള്ള നേതാവായ നായിഡുവിനെ കൂടെ ചേര്‍ക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവിയാണ് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ളത്.
ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്. അദ്ദേഹം നായിഡുവുമായി ഫോണില്‍ സംസാരിച്ചു എന്നാണ് വിവരം. വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് തനിച്ച് കിട്ടില്ലെന്ന് ബോധ്യമായതോടെയാണ് ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍. സമ്പൂര്‍ണ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഈ കരുനീക്കങ്ങള്‍ എന്നതും എടുത്തു പറയണം.
അതേസമയം, തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയെ കൂടെ ചേര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഡിഎംകെയ്ക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ ഡിഎംകെ ബിജെപിക്കൊപ്പം പോകാന്‍ സാധ്യത വളരെ കുറവാണ്. തമിഴ്നാട്ടില്‍ ഇത്തവണയും ഡിഎംകെ സഖ്യം തൂത്തുവാരുകയാണ് ചെയ്തത്.
ആന്ധ്രയിലെ വൈഎസ്ആര്‍സിപിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നുണ്ട്. ഒഡീഷയിലെ ബിജെഡിയുമായി ചര്‍ച്ച നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഈ രണ്ട് പാര്‍ട്ടികളും ഒരുപക്ഷവും ചേരാതെ നില്‍ക്കുകയാണ് പതിവ്. പ്രാദേശികമായി ഇവര്‍ ബിജെപിയില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടെ ചേര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ ശ്രമം.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications