Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തലാഖ് ബില്ലിൽ ഇടഞ്ഞ് ബിജെപിയും ജെഡിയുവും:എന്‍ഡിഎയുടെ മുത്തലാഖ് ബില്ലിനെ എതിർക്കുമെന്ന് ജെഡിയു!!

ദില്ലി: ലോക്‌സഭയില്‍ ബിജെപി കൊണ്ടു വന്ന മുത്തലാഖ് ബില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) എതിര്‍ക്കും. നിലവിലെ രൂപത്തിലുള്ള ബില്ലിനെ എതിര്‍ക്കുന്നുവെന്നാണ് പാര്‍ട്ടി വിശദീകരണം. എന്നാല്‍ തങ്ങളുടെ 16 എം പിമാര്‍ ലോക്‌സഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമോയെന്ന് എന്‍ഡിഎ ഘടകം വ്യക്തമാക്കിയിട്ടില്ല.

ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ച ദിവസം പാര്‍ട്ടിയുടെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ജെഡി(യു) സെക്രട്ടറി ജനറല്‍ കെ സി ത്യാഗി പറഞ്ഞു ''ഞങ്ങള്‍ നിലവിലെ ബില്ലിനെ പിന്തുണയ്ക്കില്ല. ഇത് വളരെ സൂക്ഷ്മമായ കാര്യമാണ്, സമവായത്തിലെത്താന്‍ ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം നേടാന്‍ ശ്രമിക്കണം. 'തന്റെ പാര്‍ട്ടിയുടെ വീക്ഷണം വിശദീകരിച്ച് ജെഡി (യു) പ്രസിഡന്റ് ഇതിനകം തന്നെ ലോ കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്നും ത്യാഗി പറഞ്ഞു. എന്‍ഡിഎയ്ക്കുള്ളില്‍ മുത്തലാഖ് ബില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജെഡിയു സെക്രട്ടറി ജനറലും ദേശീയ വക്താവും ആരോപിച്ചു.

narendra-modi-nitish-kumar

ജെഡിയുവിന്റെ നിലപാട് ലോക്‌സഭയില്‍ ബില്‍ പാസാക്കുന്നതിന് ഭീഷണിയല്ല, കാരണം ബിജെപിയ്ക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ട്, പക്ഷേ അത് രാജ്യസഭയില്‍ സ്വാധീനം ചെലുത്തും. ഇവിടെ 6 ജെ.ഡി (യു) എംപിമാര്‍ എതിര്‍ക്കുന്നത് ബില്‍ പാസാക്കുന്നതിന് ഭീഷണിയാകും. എന്‍ഡിഎയുടെ നിലവിലെ കരുത്ത് - (വ്യാഴാഴ്ച 4 ടിഡിപി എംപിമാരെ ഉള്‍പ്പെടുത്തിയതിന് ശേഷം) ഉപരിസഭയിലെ 109 ആണ്. ഇത് ജെഡിയുവിലെ 6 എംപിമാര്‍ വിട്ടുനിന്നാല്‍ തിരിച്ചടിയാകും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ ബില്ലിനെ ജെഡിയു എതിര്‍ത്തിരുന്നു. ''ന്യൂനപക്ഷ സമുദായത്തോട് (മുസ്ലിംകള്‍) കൂടിയാലോചന നടത്താതെ ബില്‍ അടിച്ചേല്‍പ്പിക്കരുതെന്നായിരുന്നു അവരുടെ വാദം. ജെഡിയുവിന് ബിജെപിയോടുള്ള ഭിന്നാഭിപ്രായമുള്ള ഏക വിഷയം മുത്തലാഖ് ബില്‍ മാത്രമല്ല. ബിജെപിയുടെ ഏകീകൃത സിവില്‍ കോഡ്, രാമ ജന്മഭൂമി വിഷയം, ആര്‍ട്ടിക്കിള്‍ 370 എന്നീ വിഷയങ്ങൡ നിതീഷിന്റെ പാര്‍ട്ടിക്ക് വിരുദ്ധാഭിപ്രായമുണ്ട്. ഈ വിഷയങ്ങളിലെല്ലാം ജെഡിയുവിന് സ്വതന്ത്രാഭിപ്രായമുണ്ട്.

ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കാനും ഏകീകൃത സിവില്‍ കോഡ് ഏര്‍പ്പെടുത്താനും അയോദ്ധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം പണിയാനുമുള്ള നീക്കം പരസ്പര സംഭാഷണത്തിലൂടെയോ കോടതി വിധിയിലൂടെയോ പരിഹരിക്കണമെന്ന് ഈ മാസം ആദ്യം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+