കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തേരോട്ടം, ആര്‍ജെഡി വട്ടപൂജ്യം, കോണ്‍ഗ്രസിന് നേട്ടം!!

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ എംഎല്‍സി തെരഞ്ഞെടുപ്പിലും ജയം നേടി എന്‍ഡിഎ. എട്ട് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറെണ്ണത്തിലും എന്‍ഡിഎ വിജയം നേടി. മൂന്ന് സീറ്റുകള്‍ ജെഡിയുവും മൂന്ന് സീറ്റുകള്‍ ബിജെപിയും നേടി. ബീഹാര്‍ ഗ്രാന്‍ജുവേറ്റ്‌സ് ആന്‍ഡ് ടീച്ചേഴ്‌സ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പട്‌ന ടീച്ചേഴ്‌സ് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ നവല്‍ കിഷോര്‍ യാദവ് വിജയിച്ചു. ഇത് അഞ്ചാം തവണയാണ് നവല്‍ കിഷോര്‍ ജയം നേടുന്നത്. കോണ്‍ഗ്രസിന്റെ നയാബ് അലിയെയാണ് നവല്‍ പരാജയപ്പെടുത്തിയത്. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

1

പട്‌ന ഗ്രാജുവേറ്റ്‌സ് സീറ്റില്‍ ജെഡിയുവിന്റെ നീരജ് കുമാര്‍ വിജയിച്ചു. ഇവിടെ എട്ടായിരം വോട്ടിനാണ് നീരജ് കുമാര്‍ വിജയിച്ചത്. ആര്‍ജെഡിയുടെ ആസാദ് ഗാന്ധിയെയാണ് പരാജയപ്പെടുത്തിയത്. ദര്‍ബംഗ ടീച്ചേഴ്‌സ് സീറ്റില്‍ പക്ഷേ കോണ്‍ഗ്രസ് വിജയം തിരിച്ചുപിടിച്ചു. മദന്‍ മോഹന്‍ ജാ ഭേദപ്പെട്ട വിജയം നേടി. ബിജെപിയുടെ സുരേഷ് പ്രസാദ് റോയിയെയാണ് പരജയപ്പടുത്തിയത്. 689 വോട്ടിനായിരുന്നു വിജയം. അതേസമയം കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ് മദന്‍ മോഹന്‍ ജാ. അതുകൊണ്ട് കുറച്ച് കൂടി വലിയ ജയം കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് ആകെ നേട്ടമുണ്ടായതും ദര്‍ബംഗയിലാണ്.

അതേസമയം തിര്‍ഹട്ട് ടീച്ചേഴ്‌സ് മണ്ഡലത്തില്‍ സിപിഐ വിജയിച്ചു. സഞ്ജയ് സിംഗാണ് വിജയിച്ചത്. ബിജെപിയുടെ നരേന്ദ്ര പ്രസാദ് സിംഗിനെയാണ് പരാജയപ്പെടുത്തിയത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് എംഎല്‍സി തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഗ്രാജുറ്റവേറ്റ്‌സ് ആന്‍ഡ് ടീച്ചേഴ്‌സ് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഇത് അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കുമായുള്ള മണ്ഡലങ്ങളാണ്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം ഇല്ലാതാക്കും, വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് എത്തണമെന്നുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജെഡിയുവിന്റെ ദേവേഷ് ചന്ദ്ര താക്കൂറും വിജയം നേടിയിട്ടുണ്ട്.

Recommended Video

cmsvideo
RJD trying to form government in Bihar | Oneindia Malayalam

ജെഡിയുവിന്റെ നീരജ് കുമാര്‍ മുന്‍ മന്ത്രി കൂടിയായിരുന്നു. അശോക് ചൗധരിയും നീരജ് കുമാറും നേരത്തെ മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. ബിജെപിയുടെ എന്‍കെ യാദവ് കോസി മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. സിപിഐയുടെ കേദാര്‍ നാഥ് പാണ്ഡെ സരണിലാണ് വിജയിച്ചത്. അതേസമയം നേരത്തെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. 125 സീറ്റ് നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തിയിരുന്നു. 110 സീറ്റുമായി മഹാസഖ്യം തൊട്ടുപിന്നിലെത്തിയിരുന്നു. എന്നാല്‍ വന്‍ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മഹാസഖ്യത്തിന് ആ പ്രകടനം തെരഞ്ഞെടുപ്പില്‍ നടത്താനായില്ല.

English summary
bjp and jdu gain big in bihar mlc election, won 6 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X