കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രത്തെചൊല്ലി ബിജെപി-ജെഡിയു ഏറ്റുമുട്ടൽ; സഖ്യം തകരുമെന്ന് ആശങ്ക, വീഡിയോ

Google Oneindia Malayalam News

ഹാജിപൂർ: ബീഹാറിൽ ബിജെപി പ്രവർത്തകരും സഖ്യകക്ഷിയായ ജെഡിയു പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ തല്ല്. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഭിന്നാഭിപ്രായം ഉയർന്നതിനെ തുടർന്നാണ് ഇരു വിഭാഗവും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയത്.

ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; അൽപേഷിന്റെ അടുത്ത അനുയായികളും പാർട്ടി വിടുന്നുഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; അൽപേഷിന്റെ അടുത്ത അനുയായികളും പാർട്ടി വിടുന്നു

പ്രവർത്തകരെ അനുനയിപ്പിക്കുന്നതിന് പകരം ബിജെപിയുടേയും ജെഡിയുവിന്റെയും പ്രാദേശിക നേതാക്കളും സംഘർഷത്തിനൊപ്പം ചേർന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ബിജെപി-ജെഡിയു പ്രവർത്തകരുടെ തമ്മിൽ തല്ല് സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

 രാമ ക്ഷേത്രത്തെച്ചൊല്ലി

രാമ ക്ഷേത്രത്തെച്ചൊല്ലി

രാമ ക്ഷേത്ര നിർമാണമല്ല തിരഞ്ഞെടുപ്പിലെ പ്രധാന തന്ത്രമെന്ന് ജെഡിയു നേതാവ് സഞ്ജയ് വർമ പറഞ്ഞതാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചത്. തുടർന്ന് സജ്ഞയ് വർമയ്ക്കെതിരെ ബിജപി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. പ്രവർത്തകർ സ‍ഞ്ജയ് വർമയ്ക്ക് നേരെ കസേരകൾ എറിയുകയും മേശയുടെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇതിനിടെ ഒരു സംഘം ആളുകൾ സ്റ്റേജിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയി.

 പ്രതിരോധിച്ച് ജെഡിയുവും

പ്രതിരോധിച്ച് ജെഡിയുവും

നേതാവിന് നേരെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തുന്നത് കണ്ടതോടെ ജെഡിയു പ്രവർത്തകരും രംഗത്തെത്തിയ. തുടർന്ന് ഇരു വിഭാഗവും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലുമെത്തി കാര്യങ്ങൾ.

അനുനയിപ്പിക്കാൻ ശ്രമം

അനുനയിപ്പിക്കാൻ ശ്രമം

മറ്റൊരു സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി നേതാവ് പശുപതി കുമാർ പരാസ് ഇരു വിഭാഗത്തെയും അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സഖ്യകക്ഷികൾ തമ്മിലുള്ള ഭിന്നത മറച്ചു പിടിക്കാനും അദ്ദേഹം ശ്രമം നടത്തി. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മാധ്യമങ്ങൾ മാത്രമാണ് പാർട്ടി പ്രവര്‌ത്തകർ തമ്മിലടിക്കുന്നത് കാണുന്നത്. പ്രദേശവാസികൾ ഒന്നിന്റെ പേരിലും രോഷാകുലരല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഭിന്നതകൾ

ഭിന്നതകൾ

രാമക്ഷേത്ര നിർമാണ, ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35A തുടങ്ങി നിരവധി വിഷയങ്ങളിൽ ബിജെപിയും ജെഡിയുവും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഏപ്രിൽ 14ന് ജെഡിയു പുറത്തിറക്കാനിരിക്കുന്ന പ്രകടന പത്രികയിലും രാമക്ഷേത്ര നിർമാണം, കശ്മീർ വിഷയം. പൗരത്വ ബിൽ എന്നീ വിഷയങ്ങളിൽ ബിജെപിയോടുള്ള ജെഡിയുവിന്റെ അഭിപ്രായ ഭിന്നത വ്യക്തമാക്കുമെന്നാണ് സൂചന.

 മിണ്ടാതെ ബിജെപി

മിണ്ടാതെ ബിജെപി

2014ലെ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിർമാണം. ഇക്കുറിയും പ്രകടന പത്രികയിൽ രാമക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ രാമക്ഷേത്രം നിർമിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നാണ് വാഗ്ദാനം. എന്നാൽ മുൻ തിരഞ്ഞെടുപ്പിന്റെയത്ര പ്രാധാന്യം രാമക്ഷേത്ര നിർമാണത്തിന് ബിജെപി ഇക്കുറി നൽകുന്നില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ ആർട്ടിക്കിൾ 370. 35A എന്നീ വിഷയത്തിൽ ഉറച്ച നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് പ്രകടന പത്രികയിൽ അവകാശപ്പെടുന്നത്.

എതിർക്കും

എതിർക്കും

ജെഡിയുവിനും ബിജെപിക്കും വ്യത്യസ്തമായ നിലപാടുകളാണുള്ളത്. ഞങ്ങൾ ദേശീയ പൗരത്വ ബില്ലിനെ എതിർത്തിരുന്നു ഇപ്പോഴും എതിർക്കുന്നു ഭാവിയിലും എതിർക്കുക തന്നെ ചെയ്യും, ഭിന്നത വ്യക്തമാക്കി ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞു.
മതത്തിന്റെയും വർഗീയ പരാമർശങ്ങളുടെയും പേരിൽ വോട്ടർമാരെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അലപപിക്കുകയും ചെയ്തു. തന്റെ 45 വർഷത്തെ പൊതു ജീവിതത്തിൽ ഇത്രയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നടന്ന മറ്റൊരു തിരഞ്ഞെടുപ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 ജെഡിയു-ബിജെപി സഖ്യം

ജെഡിയു-ബിജെപി സഖ്യം

ബീഹാറിൽ ജെഡിയു ബിജെപി സഖ്യത്തിനൊപ്പം എൽജെപിയും ഉണ്ട്. സംസ്ഥാനത്തെ 17 സീറ്റുകളിൽ വീതം ബിജെപിയും ജെഡിയുവും മത്സരിക്കും. 6 ഇടത്ത് എൽജെപിയാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. 40 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.

വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായ ജെഡിയു-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP nad JDU workers and ledaers clash over Ram temple issue in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X