കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യ വര്‍ധനവിനെതിരെ ബിജെപിയും ആര്‍എസ്എസും.. പാര്‍ലമെന്‍റില്‍ പ്രൈവറ്റ് ബില്ലുമായി ബിജെപി എംപി

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപി എംപി സഞ്ജീവ് ബല്യാന്‍ ജനസംഖ്യ വര്‍ധിക്കുന്നതിനെ സംബന്ധിച്ച് പ്രൈവറ്റ് ബില്ലുമായി ലോകസഭയില്‍. ഇന്ത്യയില്‍ ക്രമമില്ലാതെ വര്‍ധിക്കുന്ന ജനസംഖ്യാവര്‍ധനവിനെതിരെയാണ് ആര്‍എസ്എസ് ബിജെപി സമാജികര്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ജനസംഖ്യ അനിയന്ത്രിതമായ് തുടരുകയാണെന്നനതിനെ തുടര്‍ന്നാണ് ബിജെപി എംപി സഞ്ജീവ് ബല്യാന്‍ പ്രൈവറ്റ് മെമ്പര്‍ ബില്ലുമായി ലോകസഭയിലെത്തിയത്.

ആര്‍എസ്എസ് ഉപസംഘടനയായ ടാക്‌സ് പെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഭാരത് അനിയന്ത്രിതമായി തുടരുന്ന ജനസംഖ്യാവര്‍ധനവിനെതിരെ കാംപെയിന്‍ ആരംഭിച്ചു. രാജ്യത്തെ ത്വരിത ഗതിയിലുള്ള ജനസംഖ്യാവര്‍ധനവ് രാജ്യത്തിന്റെ വിഭവങ്ങള്‍ക്ക് അധികഭാരം നല്കുന്നതാണെന്ന് സംഘടന പറയുന്നു. ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രസ്തുത വിഷയത്തില്‍ കത്ത് നല്കിയിട്ടുണ്ടെന്ന് സജ്ഞീവ് ബല്യാന്‍ പറഞ്ഞു. ചെറിയ അംഗസംഖ്യയുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

population-india-

ബിജെപിയിലെ മുതിര്‍ന്ന നേതാവും ലോക്‌സഭ എംപിയുമായ പ്രഹളാദ് ജനസംഖ്യാ നിയന്ത്രണം എങ്ങനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സഭയില്‍ പ്രൈവറ്റ് ബില്‍ കൊണ്ടുവരാന്‍ സഞ്ജീവ് ബല്യാണ് തീരുമാനിച്ചത്. ഈ വിഷയത്തില്‍ നിയമം കൊണ്ടുവരണമെന്ന് നിരവധി എംപിമാര്‍ ആവശ്യമുന്നയിച്ച് കഴിഞ്ഞു. ടാക്‌സ് പെയേഴ്‌സ് അസോസിയേഷന്‍ ജനസംഖ്യാവര്‍ധനവില്‍ സെമിനാര്‍ നടത്തുകയും ചെ്തിരുന്നു.

കഴിഞ്ഞ 5 വര്‍ഷമായി ജനസംഖ്യ നിയന്ത്രണത്തിനായി ശ്രമിക്കുനനുണ്ടെന്ന് ടാക്‌സ് പെയേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ മനു ഗൗര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. ജനസംഖ്യ വര്‍ധനവ് രാജ്യത്തെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും രാജ്യത്തിന്റെ വിഭവങ്ങളായ വെള്ളം, ഭക്ഷണം, തുടങ്ങി വായു വരെ ജനസംഖ്യാ വര്‍ധനവിനാല്‍ ലഭിക്കാതെ വരുമെന്‌നും പാര്‍ലമെന്റ് അംഗം രാജേഷ് രഞ്ചന്‍ പറയുന്നു. ജനസംഖ്യ ഇത്തരത്തില്‍ വര്‍ധിക്കുകയാണെങ്കില്‍ എല്ലാ രംഗത്തും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

രണ്ടു മക്കളില്‍ കൂടുതലുള്ളവര്‍ക്ക് യാതെരു ഗവണ്‍മെന്റ് ആനുകൂല്യങ്ങളും ലഭിക്കരുതെന്നും പോപ്പുലേഷന്‍ പോളിസിയെക്കെുറിച്ച പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും രാഘവ് ലഖന്‍പാല്‍ പറയുന്നു. 33 കോടിയായിരുന്ന ഇന്ത്യയുടെ ജനസംഖ്യ ഇന്ന് 135 കോടിയായെന്നും ഇത് ത്വരിത ഗതിയിലാണെന്നും നിയന്ത്രണവിധേയമാകേണ്ടതാണെന്നും ഇവര്‍ പറയുന്നു.

English summary
BJP MP introduce private bill in Parliament on population growth in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X