Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് ഹിന്ദുമതത്തെ തകര്‍ത്തു; ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാര്‍!! മോഹന്‍ ഭാഗവതിന് മതമറിയില്ല

ദില്ലി: ആര്‍എസ്എസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ ഹിന്ദു ആചാര്യന്‍ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ആര്‍എസ്എസ് ഹിന്ദുമതത്തെ തകര്‍ക്കുകയാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും സ്വാമി കുറ്റപ്പെടുത്തി. ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ ഇരട്ട നിലപാടിനെയും സ്വാമി ചോദ്യം ചെയ്്തു.

photo

ദേശീയ തലത്തില്‍ ശ്രദ്ധേയനായ ഹിന്ദുമതാചാര്യന്‍ തന്നെ ആര്‍എസ്എസിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത് സംഘടനയ്ക്ക് കനത്ത തിരിച്ചടിയാണ്. ഹിന്ദു മതത്തെ നവീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നതിനിടെയാണ് സ്വാമിയുടെ തുറന്നടിച്ച പ്രതികരണം....

ദ്വാരക പീഠത്തിന്റെ ആചാര്യന്‍

ദ്വാരക പീഠത്തിന്റെ ആചാര്യന്‍

ദ്വാരക പീഠത്തിന്റെ ആചാര്യനാണ് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. സമീപകാലത്ത് ഹിന്ദുമതത്തിന് വലിയ തകര്‍ച്ചയാണ് ആര്‍എസ്എസ് കാരണമുണ്ടായതെന്ന് സ്വാമി കുറ്റപ്പെടുത്തി.

മോഹന്‍ ഭാഗവതിന് മതമറിയില്ല

മോഹന്‍ ഭാഗവതിന് മതമറിയില്ല

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയില്ല. ഹിന്ദു വിവാഹങ്ങള്‍ ഒരു കരാറാണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുവാണെന്നും അദ്ദേഹം പറയുന്നു. എന്തടിസ്ഥാനത്തിലാണ് ഇതെല്ലാം പറയുന്നതെന്ന് സ്വാമി ചോദിച്ചു.

വിദേശത്ത് ജനിക്കുന്ന ഹിന്ദുക്കള്‍

വിദേശത്ത് ജനിക്കുന്ന ഹിന്ദുക്കള്‍

ഇംഗ്ലണ്ടിലോ അമേരിക്കയിലോ ഉള്ള ഹിന്ദു മാതാപിതാക്കള്‍ക്ക് പിറക്കുന്ന കുട്ടികള്‍ ഹിന്ദുവാകില്ലേയെന്നും സ്വാമി ശങ്കരാചാര്യ ചോദിച്ചു. ആര്‍എസ്എസ് മേധാവിയുടെ വാക്കുകള്‍ മതം അറിയാതെയാണെന്നും സ്വാമി കുറ്റപ്പെടുത്തി. ആര്‍എസ്എസ് ബിജെപി നേതാക്കളുടെ ഇരട്ട നിലപാടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഫ് കയറ്റുമതിക്കാര്‍

ബീഫ് കയറ്റുമതിക്കാര്‍

ഒരു ഭാഗത്ത് ബീഫിനെതിരെ സംസാരിക്കുന്നു ഇവര്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ ബീഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ബിജെപിക്കാരാണ്. ഇവര്‍ തന്നെയാണ് പശുവിനെ കശാപ്പ് ചെയ്യുന്നതിനെതിരെ രംഗത്തുവരുന്നത്. ഇതെല്ലാം ഇരട്ട നിലപാടല്ലേയെന്നും സ്വാമി ചോദിച്ചു.

വാഗ്ദാനങ്ങള്‍ പാലിച്ചോ

വാഗ്ദാനങ്ങള്‍ പാലിച്ചോ

രാജ്യത്തിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ഇവര്‍ക്കായിട്ടുണ്ടോയെന്ന് സ്വാമി ചോദിച്ചു. ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ അവകാശം നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് ഒഴിവാക്കിയോ. യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയോ. ദരിദ്ര്യര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കിയോയെന്നും സ്വാമി ശങ്കരാചാര്യ ചോദിച്ചു.

രാമക്ഷേത്രം നിര്‍മിച്ചോ

രാമക്ഷേത്രം നിര്‍മിച്ചോ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി തിരഞ്ഞൈടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു. നിര്‍മാണം നടന്നോ. ഇത്തരം നിരവധി ചോദ്യങ്ങള്‍ മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളോടുണ്ട്. അവര്‍ക്ക് ഉത്തരമുണ്ടാകില്ല. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മറന്നുവെന്നും സ്വാമി കുറ്റപ്പെടുത്തി.

ആശാറാമിനെ മാത്രമല്ല

ആശാറാമിനെ മാത്രമല്ല

ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പുവിനെതിരെയും സ്വാമി പ്രതികരിച്ചു. ആശാറാമിന് ഇന്ത്യ ശിക്ഷാ നിയമം പ്രകാരമുള്ള ശിക്ഷയാണ് ലഭിച്ചത്. മതപരമായ ശിക്ഷ ഇനിയും ലഭിച്ചിട്ടില്ല. ആശാറാം മാത്രമല്ല, മകന്‍ നാരായണ്‍ സ്വാമിക്കെതിരെയും ശക്തമായ നടപടി വേണമെന്നും സ്വാമി ശങ്കരാചാര്യ ആവശ്യപ്പെട്ടു.

ആള്‍ദൈവങ്ങള്‍ക്ക് സ്ഥാനമില്ല

ആള്‍ദൈവങ്ങള്‍ക്ക് സ്ഥാനമില്ല

ഹിന്ദു മതത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക് സ്ഥാനമില്ല. അത്തരം ആളുകള്‍ പൊതുജനങ്ങളെ വിഡ്ഡികളാക്കുകയാണ്. പൊതുരംഗത്ത് അവര്‍ക്ക് മാന്യത ലഭിക്കുന്നു. പക്ഷേ, ഹിന്ദുമതത്തില്‍ ഇല്ലാത്ത ഒന്നാണ് ആള്‍ദൈവമെന്നും സ്വാമി ശങ്കരാചാര്യ പറഞ്ഞു.

ജനപ്രതിനിധികള്‍ ശമ്പളം കുറയ്ക്കണം

ജനപ്രതിനിധികള്‍ ശമ്പളം കുറയ്ക്കണം

മതസ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്തുന്നത് സംബന്ധിച്ചും സ്വാമി പ്രതികരിച്ചു. ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറണം. ആദ്യം സ്വന്തം ചെലവ് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നിട്ട് മതി ജനങ്ങളില്‍ നിന്ന് നികുതി പിരിക്കല്‍. സാധാരണക്കാരില്‍ നിന്ന് നികുതി ചുമത്തുന്ന ബില്ല് പാസാക്കും മുമ്പ് എംപിമാരും എംഎല്‍മാരും ശമ്പളം കുറയ്ക്കാന്‍ തയ്യാറാകണമെന്നും സ്വാമി ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+