കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വീണ്ടും അധികാരത്തിലേറും!! സര്‍ക്കാര്‍ രൂപീകരിക്കാന്‍ വന്‍ തന്ത്രവുമായി ആര്‍എസ്എസും ബിജെപിയും

  • By
Google Oneindia Malayalam News

ദില്ലി: ലോകസ്ഭാ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടമാണ് ഞായറാഴ്ച നടക്കുന്നത്. ഇനി അവശേഷിക്കുന്നത് ഒരു ഘട്ടം മാത്രം. മെയ് 19 ന് ഏഴാം ഘട്ടവും കഴിഞ്ഞാല്‍ 23 ന് ഫലം പുറത്തുവരും. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഇത് മുന്നില്‍ കണ്ട് സര്‍ക്കാരിനെ താഴെയിറക്കാനുള്ള അണിയറ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തുടങ്ങി കഴിഞ്ഞു.

<strong>പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!</strong>പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!

ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ബിജെപിയുടേയും ക​​ണക്ക് കൂട്ടല്‍. ബിജെപി നേതാക്കള്‍ ഇത് സംബന്ധിച്ച് സൂചനയും നല്‍കുന്നുണ്ട്. ഇതോടെ പ്രതിപക്ഷ നീക്കങ്ങളെ വെട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് പുതിയ തന്ത്രമൊരുക്കുകയാണ് ബിജെപിയും ആര്‍എസ്എസും. ഫലം വരും മുന്‍പ് തന്നെ നിര്‍ണായക നീക്കങ്ങളാണ് നേതൃത്വം അണിയറിയില്‍ നടത്തുന്നത്. വിശദാംശങ്ങളിലേക്ക്

 പ്രതിപക്ഷ നീക്കത്തെ വെട്ടും

പ്രതിപക്ഷ നീക്കത്തെ വെട്ടും

ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്ക് കൂട്ടലില്‍ പ്രതിപക്ഷ നിരയില്‍ വിശാല സഖ്യത്തിനുള്ള നീക്കങ്ങള്‍ നേതാക്കള്‍ തകൃതിയാക്കി തുടങ്ങിയിട്ടുണ്ട്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവുമാണ് ചരടുവലികള്‍ സജീവമാക്കിയത്. ആദ്യഘട്ടത്തില്‍ ചന്ദ്രശേഖര റാവു കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തിയുള്ള ഫെഡറല്‍ സഖ്യത്തിനാണ് ശ്രമങ്ങള്‍ തുടങ്ങിയത്.

 രാഷ്ട്രപതിയെ കാണും

രാഷ്ട്രപതിയെ കാണും

എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയുള്ള സഖ്യം സാധ്യമല്ലെന്ന നിലപാടില്‍ കോണ്‍ഗ്രസുമായി ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. വരാനിരിക്കുന്ന അസാധാരണ സാഹചര്യത്തെ നേരിടാന്‍ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടത്താനും പ്രതിപക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്.

 ചരടുവലിച്ച് ആര്‍എസ്എസ്

ചരടുവലിച്ച് ആര്‍എസ്എസ്

ഇതോടെ അറ്റകൈ പ്രയോഗങ്ങളുമായി നീങ്ങാനുറച്ചിരിക്കുകയാണ് ബിജെപിയും. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന ധാരണയില്‍ പരമാവധി പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടാനുള്ള ഒരുക്കത്തിലാണ് ബിജെപിയും. ബിജെപിക്കൊപ്പം തന്നെ തന്ത്രങ്ങള്‍ മെനഞ്ഞ് ആര്‍എസ്എസും സജീവമായ ഇടപെടലാണ് നടത്തുന്നത്.

 മൂന്ന് പാര്‍ട്ടികള്‍

മൂന്ന് പാര്‍ട്ടികള്‍

നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. ഇത് മൂന്നാം വട്ടമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നേരിട്ടുള്ള നീക്കത്തിന് ആര്‍എസ്എസ് ഒരുങ്ങുന്നത്. കഴിഞ്ഞ തവണത്തെ വിജയം അതേപടി ആവര്‍ത്തിക്കുമെന്ന് മോദിയും അമിത് ഷായും പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം നേടാനായില്ലേങ്കില്‍ എന്തുവിലകൊടുത്തും വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ എന്‍ഡിഎയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം.

 ചര്‍ച്ചകള്‍ തുടങ്ങി

ചര്‍ച്ചകള്‍ തുടങ്ങി

നവീന്‍ പട്നായിക്കിന്‍റെ ബിജെഡി, കെസി ചന്ദ്രശേഖര റാവുവിന്‍റെ ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലാണ് ബിജെപിയുടെ പ്രതീക്ഷ. ഒഡീഷയില്‍ ബിജെപിയുമായുള്ള മുന്നണി സാധ്യതകള്‍ തള്ളി ബിജെഡി ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 ദൂതന്‍മാരെ നിയോഗിച്ചു

ദൂതന്‍മാരെ നിയോഗിച്ചു

ബിജെപിക്കെതിരെയാണ് ബിജെഡി സംസ്ഥാനത്ത് പ്രചരണം നടത്തുന്നതെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷം തികയ്ക്കാന്‍ ആകാതെ വന്നാല്‍ ബിജെഡി എന്‍ഡിഎയുമായി സഹകരിക്കുമെന്നാണ് ബിജെപി പ്രതീക്ഷ .മറിച്ച് സംഭവിക്കാതിരിക്കാന്‍ ബിജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സമവായ ചര്‍ച്ചയ്ക്കായി ബിജെപി ദൂതന്‍മാരെ നിയോഗിച്ചു.

 സര്‍ക്കാരില്‍ അമിത് ഷാ

സര്‍ക്കാരില്‍ അമിത് ഷാ

ഞായറാഴ്ച തിരഞ്ഞടുപ്പ് നടക്കുന്ന ഉത്തരേന്ത്യയിലെ 59 മണ്ഡലങ്ങളില്‍ പലയിടങ്ങളിലും 2014 ലെ വിജയം ആവര്‍ത്തിക്കാന്‍ ആകില്ലെന്ന ആശങ്ക ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ ഇവിടുന്ന് പരമാവധി സീറ്റുകള്‍ നേടാനുള്ള ശക്തമായ നീക്കങ്ങളും ബിജെപി തകൃതിയാക്കിയിട്ടുണ്ട്.

 സൂചന നല്‍കി ആര്‍എസ്എസ്

സൂചന നല്‍കി ആര്‍എസ്എസ്

അതിനിടെ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാരില്‍ അമിത് ഷാ ഭാഗമായേക്കാനുള്ള സാധ്യത ഏറി. പ്രതീക്ഷിക്കുന്ന വിജയം നേടാനായാല്‍ സര്‍ക്കാരില്‍ അതിപ്രധാന പദവി തന്നെ അമിത് ഷാ അലങ്കരിച്ചേക്കുമെന്നാണ് സൂചന.

 കന്നിമത്സരം

കന്നിമത്സരം

ലോക്സഭയിലേക്ക് കന്നി മത്സരം നടത്തുന്ന അമിത് ഷാ ഇത്തവണ ഗാന്ധി നഗറില്‍ നിന്നാണ് മത്സരിക്കുന്നത്. പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍ ഷാ ആഭ്യന്തര മന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഇടപെടല്‍ നടത്തുന്ന ഷായെ ബിജെപി വിജയിച്ചാല്‍ പാര്‍ട്ടി ചുമതലയില്‍ മാത്രം ഒതുക്കുന്നതിനോട് ആര്‍എസ്എസിന് താത്പര്യമില്ല.

 നോട്ടമെറിഞ്ഞ് നേതാക്കള്‍

നോട്ടമെറിഞ്ഞ് നേതാക്കള്‍

അതേസമയം അധ്യക്ഷ പദവിയില്‍ ഷാ തുടരുന്നതിനോടും ആര്‍എസ്എസിന് എതിര്‍പ്പില്ല.അതുകൊണ്ട് തന്നെ ഷായുടെ പദവി സംബന്ധിച്ചുള്ള ചര്‍ച്ചകളും ഇരുനേതൃത്വങ്ങള്‍ക്കിടയിലും തുടങ്ങി കഴിഞ്ഞു.അതേസമയം അമിത് ഷാ അധ്യക്ഷ പദവി ഒഴിയാന്‍ സാധ്യത ഉള്ളതിനാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തിനായും അണിയറയില്‍ നീക്കം സജീവമായിട്ടുണ്ട്.

 അധ്യക്ഷ പദവിയില്‍

അധ്യക്ഷ പദവിയില്‍

ആര്‍എസ്എസ് നേതൃത്വത്തിന് മുന്നില്‍ തങ്ങളുടെ പേര് ഉറപ്പിക്കാനുള്ള ചരടുവലികളും നേതാക്കള്‍ തുടങ്ങി കഴിഞ്ഞു. ആര്‍എസ്എസ് തലപ്പത്തുള്ള മോഹന്‍ ഭാഗവതിനും ഭയ്യാജി ജോഷിക്കും മുന്‍പില്‍ നേതാക്കള്‍ തങ്ങളുടെ സാധ്യതകള്‍ തേടുന്നുണ്ട്.

 തിരഞ്ഞെടുക്കപ്പെട്ടു

തിരഞ്ഞെടുക്കപ്പെട്ടു

രാജ്നാഥ് സിങ്ങ് ആഭ്യന്തര മന്ത്രിയായതോടെ 2014 ജുലൈയിലാണ് അമിത് ഷാ ബിജെപി അധ്യക്ഷനാകുന്നത്. രാജ്നാഥ് സിങ്ങിന് ബാക്കിയുണ്ടായിരുന്ന കാലം പൂര്‍ത്തിയാക്കിയ ശേഷം 2016 ല്‍ അമിത് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

<strong>കര്‍ണാടക ബിജെപി പിടിക്കും; യെദ്യൂരപ്പ മുഖ്യമന്ത്രിയാവും, സുമലത മന്ത്രിയും; ഞെട്ടിച്ച് പ്രവചനം</strong>കര്‍ണാടക ബിജെപി പിടിക്കും; യെദ്യൂരപ്പ മുഖ്യമന്ത്രിയാവും, സുമലത മന്ത്രിയും; ഞെട്ടിച്ച് പ്രവചനം

English summary
bjp and rss plans to form govt says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X