ബിപ്ലബ് കുമാർ ദേബ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി! സത്യപ്രതിജ്ഞ വെള്ളിയാഴ്ച...
വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
അഗർത്തല: ബിജെപി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാർ ദേബിനെ ത്രിപുരയിലെ മുഖ്യമന്ത്രിയായും, ജിഷ്ണു ദേബ് ബർമ്മനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു. ബിജെപി ദേശീയ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയാണ് ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
ബിജെപി ത്രിപുര സംസ്ഥാന പ്രസിഡന്റായ ബിപ്ലബ് കുമാർ ദേബ് മാർച്ച് ഒമ്പത് വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

ഉപമുഖ്യമന്ത്രി...
ബിജെപി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ ജിഷ്ണു ദേബ് ബർമ്മനാണ് ഉപമുഖ്യമന്ത്രി. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ ആവശ്യം പരിഗണിച്ചാണ് ആദിവാസി നേതാവായ ജിഷ്ണു ദേബ് ബർമ്മനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

ഐപിഎഫ്ടി...
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദിവാസി വിഭാഗത്തിൽപ്പെട്ടയാളെ തിരഞ്ഞെടുക്കണമെന്ന് ഐപിഎഫ്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബിജെപി ചർച്ച നടത്തിയതോടെ ഐപിഎഫ്ടി നിലപാട് മയപ്പെടുത്തി. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദിവാസി വിഭാഗത്തെ പരിഗണിക്കാമെന്ന ഉറപ്പിലാണ് ഐപിഎഫ്ടി അയഞ്ഞത്.

ബിജെപി സംസ്ഥാന പ്രസിഡന്റ്...
ത്രിപുരയിലെ ചരിത്ര വിജയത്തിന് ചുക്കാൻ പിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റായ ബിപ്ലബ് കുമാർ ദേബിനെ മുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആർഎസ്എസിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച ബിപ്ലബ് കുമാറായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിച്ചത്.

ജിം ഇൻസ്ട്രക്ടർ...
15 വർഷം മുൻപ് ഉന്നത പഠനത്തിനായി ദില്ലിയിലെത്തിയ ബിപ്ലബ്, പിന്നീട് തലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ദില്ലിയിലെ ജീവിതകാലത്ത് ജിം ഇൻസ്ട്രക്ടറായും അദ്ദേഹം ജോലി ചെയ്തിരുന്നു.

ത്രിപുരയിലേക്ക്...
മധ്യപ്രദേശിലെ എംപി ഗണേഷ് സിങിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്നതിനിടെയാണ് ബിപ്ലബ് കുമാറിനെ പാർട്ടി ത്രിപുരയിലേക്ക് അയച്ചത്. ബിപ്ലബിന്റെ വരവോട് ത്രിപുരയിലെ ബിജെപിക്ക് ശക്തി വർദ്ധിച്ചു.

സഖ്യം...
ഐപിഎഫ്ടിയുമായുള്ള സഖ്യ രൂപീകരണത്തിലും ബിപ്ലബ് തന്നെയാണ് നിർണ്ണായക പങ്ക് വഹിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ പ്രചാരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം, ബനാമലിപൂരിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.

കുടുംബം...
ത്രിപുരയിൽ ഇന്നേറ്റവും ജനപ്രീതിയുള്ള നേതാവായി മാറിയ ബിപ്ലബിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദില്ലി പാർലമെന്റ് ഹൗസ് എസ്ബിഐ ബ്രാഞ്ചിൽ ഡെപ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് ബിപ്ലബിന്റെ കുടുംബം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications