Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: 32 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി, 13 സംസ്ഥാനങ്ങളിൽ..

ഉപതിരഞ്ഞെടുപ്പ്: 32 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി, തിരഞ്ഞെടുപ്പ് 13 സംസ്ഥാനങ്ങളിൽ!!

മുംബൈ: നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി വിളിച്ചു ചേർത്ത നിർണായക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷമാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള 32 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി ഒദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഒക്ടോബർ 21നാണ് ഹിമാചൽപ്രദേശ്, സിക്കിം, പഞ്ചാബ്, ബിഹാർ, ഛത്തീസ്ഗഡ്, മേഘാലയ, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

13 സംസ്ഥാനങ്ങളിലായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പത്ത് നിയമസഭാ മണ്ഡലങ്ങൾ ഉത്തർപ്രദേശിലാണ്. അഞ്ച് മണ്ഡലങ്ങൾ കേരളത്തിലും നാല് മണ്ഡലങ്ങൾ അസമിലുമാണ്. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പാർട്ടി പ്രഖ്യാപിച്ചിരുന്നു. വട്ടിയൂർക്കാവിൽ എസ് സുരേഷും കോന്നിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമാണ് മത്സരിക്കുക. മഞ്ചേശ്വരത്ത് രവീശതന്ത്രിയും, എറണാകുളത്ത് സിജി രാജഗോപാലും ജനവിധി തേടുമ്പോൾ അരൂരിൽ കെപി പ്രകാശ് ബാബുവും മത്സരിക്കും.

bjp-1569

ഹിമാചൽ പ്രദേശ്, പഞ്ചാബ്, സിക്കിം, ബിഹാർ, ചത്തീസ്ഗഡ്, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒഴിവുവന്ന രണ്ട് മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം 51 നിയമസഭാ സീറ്റുകളിലേക്കാണ് ഒക്ടോബർ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര- ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി യോഗം. ബിജെപി അധ്യക്ഷൻ അമിത് ഷാ, വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ എന്നിവരാണ് യോഗത്തിനായി ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+