കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു,മോദി വാരണാസിയില്‍ തന്നെ, പത്തനംതിട്ടയില്‍ സസ്‌പെന്‍സ്

Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു | Oneindia Malayalam

ദില്ലി: ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളുടെ അന്തിപട്ടികയായി. 182 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി ജെപി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. അതേസമയം ഏറെ വിവാദമുണ്ടായ പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്റെ പേര് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റില്‍ ആരാണ് സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ സസ്‌പെന്‍സാണ്. പത്തനംതിട്ട സീറ്റില്‍ നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

1

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ തന്നെ മത്സരിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ എല്‍കെ അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറിലാണ് മത്സരിക്കുന്നത്. രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലും സ്മൃതി ഇറാനി അമേത്തിയിലും മത്സരിക്കും. രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലാണ് മത്സരിക്കുന്നത്. കേരളത്തിലെ പട്ടികയില്‍ 12 സീറ്റുകളാണ് പ്രഖ്യാപിച്ചത്. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവും. കൊല്ലത്ത് കെവി സാബു, എറണാകുളം അല്‍ഫോണ്‍സ് കണ്ണന്താനം, ചാലക്കുടി എഎന്‍ രാധാകൃഷ്ണന്‍, പാലക്കാട് സി കൃഷ്ണകുമാര്‍, കോഴിക്കോട് കെപി പ്രകാശ് ബാബു, മലപ്പുറം ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പൊന്നാനി വിടി രമ, വടകര വികെ സജീവന്‍, കണ്ണൂര്‍ സികെ പത്മനാഭന്‍, കാസര്‍കോട് രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.

നീണ്ട അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്. അതില്‍ തന്നെ പത്തനംതിട്ടയ്ക്കായി വന്‍ പോരാട്ടമാണ് നടന്നത്. ഒടുവില്‍ സുരേന്ദ്രന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും, പിന്നെ ആര്‍എസ്എസിന്റെ പിന്തുണയും വരെ ഉണ്ടായി. എന്നാല്‍ അതിന് ശേഷവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടിരിക്കുകയാണ്.

കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി പ്രഖ്യാപിക്കാതിരുന്നത് തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന് ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണം വരെ തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരുന്നത്, അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും പരാതിയുണ്ടായിരുന്നു.

പ്രചാരണ ടീമിനെ തയ്യാറാക്കി ബിജെപി... കേരളത്തില്‍ കേന്ദ്ര മന്ത്രിമാര്‍ എത്തിയേക്കും!!പ്രചാരണ ടീമിനെ തയ്യാറാക്കി ബിജെപി... കേരളത്തില്‍ കേന്ദ്ര മന്ത്രിമാര്‍ എത്തിയേക്കും!!

English summary
bjp announces kerala candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X