കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണന്താനം എറണാകുളത്ത്, ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍, കേരളത്തിലെ 13 അംഗ ബിജെപി പട്ടിക ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും സസ്‌പെന്‍സ് | Oneindia Malayalam

ദില്ലി: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും സസ്‌പെന്‍സ്. 14 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും 13 മണ്ഡലങ്ങളില്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ട പട്ടികയില്‍ പത്തനംതിട്ട ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്റെ പേരും കേരളത്തിലെ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.

1

തിരുവനന്തപുരത്ത് പ്രതീക്ഷിച്ചത് പോലെ കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ത്ഥി. അദ്ദേഹത്തെ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കൊണ്ടുവന്നത് തന്നെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു. കൊല്ലത്ത് ന്യൂനപക്ഷ മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് സാബു വര്‍ഗീസ് ആണ് സ്ഥാനാര്‍ത്ഥിയാവുന്നത്. ആറ്റിങ്ങല്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് തീരുമാനിച്ചത്. ആലപ്പുഴയിലും അനിശ്ചിതത്വം ഉണ്ടായെങ്കില്‍ കെഎസ് രാധാകൃഷ്ണന്‍ സീറ്റ് ഉറപ്പിക്കുകയായിരുന്നു.

എറണാകുളത്ത് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തന്നെയാണ് മത്സരിക്കുന്നത്. അദ്ദേഹത്തെ കൊല്ലത്ത് മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് സി കൃഷ്ണകുമാര്‍, കോഴിക്കോട് പ്രകാശ് ബാബു, മലപ്പുറം വി ഉണ്ണികൃഷ്ണന്‍, പൊന്നാനി വിടി രമ, വടകര വികെ സജീവന്‍, കണ്ണൂര്‍ സികെ പത്മനാഭന്‍, കാസര്‍കോട് രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

അതേസമയം കെ സുരേന്ദ്രന്റെ കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത്. ചൊവ്വാഴ്ച്ച വൈകീട്ടോടെ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരുന്നു. ദേശീയ തലത്തില്‍ കേരളത്തില്‍ നിന്നടക്കമുള്ള 182 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ മുതിര്‍ന്ന നേതാക്കളായ അദ്വാനി, മേനകാ ഗാന്ധി, വരുണ്‍ ഗാന്ധി എന്നിവരും ഇടംപിടിച്ചിരുന്നില്ല. പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത് ഒറ്റപ്പേര് മാത്രമാണ് എംടി രമേശ് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്ത് കൊണ്ട് ഉണ്ടായില്ലെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു,മോദി വാരണാസിയില്‍ തന്നെ, പത്തനംതിട്ടയില്‍ സസ്‌പെന്‍സ്ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു,മോദി വാരണാസിയില്‍ തന്നെ, പത്തനംതിട്ടയില്‍ സസ്‌പെന്‍സ്

English summary
bjp announces kerala candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X