കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ പട്ടിക പുറത്ത്, 72 സ്ഥാനാര്‍ത്ഥികളെ നിർണയിച്ചു!!

Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞ‍െടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യത്തെ പട്ടിക ബിജെപി പ്രസിദ്ധീകരിച്ചു. 72 സ്ഥാനാര്‍ത്ഥികളുടെ പേരുകൾ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് ബിജെപി പുറത്തിറക്കിയിട്ടുള്ളത്. ബിജെപി ആസ്ഥാനത്തുവെച്ച് നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ, പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്നിവർ ചേര്‍ന്നാണ് സ്ഥാനാർത്ഥി നിർ‍ണയം നടത്തിയിട്ടുള്ളത്. ബിജെപി സംസ്ഥാന തലവൻ ബി യെദ്യൂരപ്പ, പാര്‍ട്ടിയിലെ മുതിർന്ന അംഗങ്ങൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കര്‍ണാടത്തില്‍ ബിജെപിയ്ക്ക് പ്രധാന വെല്ലുവിളിയുയര്‍ത്തുന്ന കോണ്‍ഗ്രസിനുള്ളിൽ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചർച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ജനതാദള്‍ സെക്കുലർ 126 പേരടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. മെയ് 12നാണ കര്‍ണാടകത്തിലെ 225 അംഗ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് ഫലപ്രഖ്യാപനം.

 yeddyurappa-

English summary
The Bharatiya Janata Party on Sunday released a list of 72 candidates for the upcoming Karnataka Assembly elections 2018.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X